Sunday, April 12, 2009

വിശ്വാസം

ചെറുപ്പത്തിൽ ചെമ്മാട്ടങ്ങാടിയിൽ സ്കൂൾവിട്ട് ബസ്സ് കാത്തുനിൽകുമ്പോൾ അന്ധനായ ഒരാൾ മദീന ടെക്സ്റ്റൈൽസിൽ അബ്ദുൽ ഖാദറെ എന്ന് വിളിച്ച് കയറുന്ന രംഗം ഇന്നും മനസ്സിലുണ്ട്. ചെറുപ്പത്തിലെ കാഴ്ച്ച നഷ്ടപെട്ട ആ അന്ധന് എങ്ങിനെയാണോ ചെമ്മാട്ടങ്ങാടിയും മദീന ടെക്സ്റ്റൈത്സും അതിലെ കച്ചവടക്കാരനായ അബ്ദുൽ ഖാദറിനെയും അറിയുന്നത്, അത്പോലെതന്നെ ഒരോ മനുഷ്യനും അവന്റെ സൃഷ്ടാവിനെ അറിയും. ഈ ലോകത്തുള്ള എല്ലാ വസ്തുക്കളും ഒരോ അബ്ദുല്ലയാണ്. അവയൊക്കെ ദൈവത്തിന്റ് നിയമമനുസരിച്ച് നിലനിൽക്കുകയും ചെയ്യുന്നു. ഇവിടെ കാഴ്ച്ചയില്ലാത്ത വ്യക്തി അബ്ദുല്ലാഹ് എന്ന് വിളിക്കുന്നത് അവിടെ അബ്ദുല്ല ഉണ്ടാകുമെന്ന് വിശ്വാസത്തോടെയാണ്. കണ്ടനുഭവിച്ചല്ല വിളിക്കുന്നത്. വിശ്വാസം എന്ന് പറഞ്ഞാൽ ഒരു സംഗതി ഉണ്ടെന്ന് മനസ്സ് കൊണ്ട് സ്ഥിരപെടുത്തുക എന്നതാണ്. ഞാൻ കണ്ടതെ വിശ്വസിക്കുകയുള്ളു എന്ന് പറയുന്നതിൽ ‘വിശ്വാസമില്ല‘. കാണുന്നതോടെ അവൻ അനുഭവിച്ചറിയുന്നു. അപ്പോൾ അനുഭവിച്ചറിയാൻ കഴിയാത്ത തെളിവിന്റെ അടിസ്ഥാനത്തിലുള്ള അംഗീകാരമാണ് വിശ്വാസം.

വിഗ്രഹ ആരാധകരായ ജനതയോട് ഇബ്രാഹീം (അ) സൂര്യനെ നോക്കി പറഞ്ഞു, അതാണ് എന്റെ ദൈവമെന്ന്. അവിടെ സൂര്യനെന്ന് പറയുന്ന ദൈവത്തെ വിശ്വസിക്കേണ്ടതില്ല, കണ്ടനുഭവിക്കുകയെ വേണ്ടൂ. ഇനി സൂര്യനെ ആരാധിക്കുന്നവർ ദൈവമെന്ന് പറയപെടുന്നതിന്റെ ശക്തിയെയാണ് വിശ്വസിക്കുന്നത്, കണ്ടനുഭവിച്ച രൂപത്തെയല്ല എങ്കിൽ അതിന്റെ അദൃശ്യമായ ശക്തിയെ കുറിച്ച് വിശ്വാസം എന്ന് പറയാം. എന്നൽ ദൈവം എന്നത് രൂപത്തിൽ കണ്ട് മനസ്സിലാക്കി അതിന്റെ ശക്തിയിൽ മാത്രം അനുഭവിച്ചറിയാതെയുള്ള വിശ്വാസമാണെങ്കിൽ ഒരോ രൂപത്തിനും അതിന്റെതായ കഴിവുകളെ ഉള്ളു. സൂര്യന്റെ ശക്തിയെ കുറിച്ച് ഇന്ന് ശാസ്ത്ര ലോകത്തിന് ഏകദേശരൂപമുണ്ട്. അത്കൊണ്ട് തന്നെ അത്തരത്തിൽ കണ്ട് ജീവിതത്തിൽ അനുഭവിച്ച് ജീവിക്കുന്നവരെ വിശ്വാസികളെന്ന് പറയാനാവില്ല. തത്ത്വഞാനിയും ദൈവ ദൂതനുമായ ഇബ്രാഹീ (അ) സൂര്യൻ അസ്തമിച്ചതോടെ നമ്മിൽ നിന്നും മറഞ്ഞ് പോകുന്ന ദൈവത്തെ വേണ്ടന്നും എന്നും ഒപ്പമുണ്ടാകുന്നതും അജയ്യനുമായ ശക്തിയെ ആണ് വേണ്ടതെന്നും പറഞ്ഞ് ജനങ്ങൾക്ക് യഥാർത്ഥ ദൈവത്തെ മനസ്സിലാക്കികൊടുത്ത് വിശ്വാസം സ്ഥാപിക്കുന്നു.

വിശ്വാസം ദാർശനികമായി തലമുറകളായി കൈമാറിവന്നതും നിർവചിക്കപെട്ടതുമായ അറിവാണ്. വിശ്വാസവും അറിവും തമ്മിലുള്ള ബന്ധം വിശ്വാസമെന്നത് അറിവാണ്. വിശ്വാസം സത്യമാണെങ്കിൽ വിശ്വാസികൾക്ക് വിശ്വാസത്തിനുള്ള തെളിവോട് കൂടിയ കാര്യ കാരണബന്ധത്തിലധിഷ്ടിതമായ ന്യായീകരണങ്ങളുണ്ടാവും. തെറ്റായ വിശ്വാസം ഒരറിവായി പരിഗണിക്കില്ല, അത് സത്യമാണെന്ന് തോന്നുന്നുവെങ്കിൽ പോലും. ഫ്ലാറ്റ് എർത്ത് തിയറി പറയുന്നത് പോലെ, ഭൂമിയിൽ ജീവിക്കുന്നവർക്ക് പരന്നതാണെന്ന് തോന്നുന്നെങ്കിലും അത് വിശ്വാസമാണ്. സത്യമല്ല.

സത്യവിശ്വാസം എന്നത് സംശയ രഹിതമായ അസ്‌തിത്വം ബുദ്ധിപരമായി പ്രതിപാദിക്കുക എന്നതാണ്.

- മൈപ് -
________________________________________

7 comments:

ശുക്രൻ said...

Now I understood, what is "believe"..
Thank you...May Allah bless you..!

മൈപ് said...

താങ്കളുടെ പ്രാർത്ഥനക്കും അഭിപ്രായത്തിനും വളരെ നന്ദി.

Jefu Jailaf said...

വളരെ ലളിതമായി പറഞ്ഞിരിക്കുന്നു.. ആശംസകള്‍..

Sameer Thikkodi said...

വളരെ അർഥവത്തായ പോസ്റ്റ്..... വിശ്വാസം / അറിവ് എന്നത് എന്താണെന്നതിനെ കുറിച്ച് ഒരേകദേശ വിവരണം...

നാഥൻ അനുഗ്രഹിക്കട്ടെ....

M.T Manaf said...

കാണുന്നതെ വിശ്വസിക്കൂ എങ്കില്‍ ജീവന്‍? ആത്മാവ്?
വിശ്വാസമാണ് അറിവിനെ മധുരമുള്ളതാക്കുന്നതും തിരിച്ചറിവാക്കി മാറ്റുന്നതും!

മിര്‍ഷാദ് said...

nalla arivukal panguvechathinnu nanni

അഷ്‌റഫ്‌ സല്‍വ said...

വായിച്ചു.