Sunday, April 12, 2009

ലക്ഷ്യ ബോധം

എലിയും പൂച്ചയും. എലിയെ പിടിക്കാൻ പുറകെ ഓടിക്കിതച്ച് എലിയെ കിട്ടാതെ ഓട്ടം നിറുത്തി പൂച്ച എലിയോട് ചോദിച്ചു, എടൊ, എന്താ നിന്റെ ഈ ഓട്ടത്തിന്റെ രഹസ്യം? ഞാനെത്ര ഓടിയിട്ടും നിന്നെ പിടിക്കാനൊക്കുന്നില്ലല്ല്ലൊ. എലി പറഞ്ഞ മറുപടിയാണ് നാം ഇവിടെ ചർച്ച ചെയ്യേണ്ടത്. എലി പറഞ്ഞു, എടൊ പൂച്ചെ, നിന്റെ ഓട്ടത്തിന്റെ ലക്ഷ്യം ഭക്ഷണമാണ്, എന്റെ ഓട്ടത്തിന്റ് ലക്ഷ്യം ജീവനുമാണ്. ഭക്ഷണത്തിന് വേണ്ടിയുള്ള ഓടലല്ല മരണത്തിൽ നിന്ന് രക്ഷപെടാ‍ൻ ഓടുന്നത്. അപ്പോൾ ലക്ഷ്യബോധമാണ് നമ്മുടെ പ്രവർത്തനങ്ങളെ നയിക്കുന്നത്.

ലക്ഷ്യമില്ലാത്ത പോക്ക് അത് അല്ലാഹു പറഞ്ഞിട്ടുണ്ട്, ആകാശത്ത് നിന്ന് വീണവനെ പോലെ.. എവിടെയും എത്തിപ്പെടാം.. ആർക്കും റാഞ്ചികൊണ്ട് പോകാം, ഏത് ഗർത്തത്തിലും വീണടയാം. ഒരു വിശ്വാസിയെ സംബന്ധിച്ച് അവൻ ശരിയായ ലക്ഷ്യബോധമുള്ളവനാവണം. എന്തിന് ജനിച്ചു, ആർക്ക് വേണ്ടി ജീവിക്കണം, നാളെ എങ്ങോട്ട് പോകും എന്നൊക്കെ ശരിയാം വണ്ണം ഒരാൾ മനസ്സിലാക്കിയാൽ അവന് ജീവിതത്തിൽ ലക്ഷ്യബോധമുള്ളവനായി തീരും.

ചെയ്യുന്ന ജോലിക്ക് പ്രതിഫലം വാങ്ങുക എന്നത് പ്രകൃതി പഠിപ്പിച്ചതാണ്. പ്രകൃതി നിയമം ദൈവത്തിന്റെതും. നമ്മോട് ഒരാൾ അയാൾ ഉദ്ദേശിച്ച ജോലി നിശ്ചയിച്ച സമയത്ത് തീർത്താൽ നമുക്ക് വേതനം നേടാം. എന്നാൽ നമ്മോട് കൽ‌പ്പിക്കപെട്ട ജോലി നിർവഹിക്കാതെ നമുക്ക് തോന്നിയത് ചെയ്താൽ കൂലികിട്ടുമൊ? കൂലികിട്ടില്ലെന്ന് മാത്രമല്ല, നഷ്ടപരിഹാരവും കൊടുക്കേണ്ടിവന്നേക്കാം. അപ്പോൾ നമുക്ക് ജീവൻ നൽകി നമ്മെ ഈ ഭൂമിയിലേക്കയച്ചവൻ ചില ജോലികളൊക്കെ പ്രത്യേക സമയത്ത് ചെയ്യാൻ ആവശ്യപെട്ടിട്ടുണ്ട്, ചിലത് ദിവസവും പ്രത്യേക സമയത്ത്, ചിലത് ആഴ്ചയിൽ ഒരു ദിവസം, ചിലത് വർഷത്തിൽ ഒരു മാസം, ചിലത് ജീവതത്തിൽ ഒരു തവണ. അങ്ങിനെ പല കാറ്റഗറിയിലുള്ള ജോലികൾ അത് നമുടെ ശരീരം കൊണ്ട് ചെയ്യാൻ കഴിയുന്നതേ നിർദ്ദേശിച്ചിട്ടുള്ളു. ഈ ജോലിയിൽ ആത്മാർത്ഥതക്കാണ് കൂടുതൽ പ്രതിഫലം. എത്ര ചെയ്യുന്നു എന്നതല്ല പ്രധാനം, ഉദ്ദേശ ശുദ്ധിയാണ് പ്രധാനം. നല്ല ആത്മാർത്ഥതയോടെ ജോലി ചെയ്യാൻ, ജോലി എങ്ങിനെ ഏത് രീതിയിൽ ചെയ്യണമെന്ന് അറിഞ്ഞിരിക്കണം. കൂടാതെ എന്തിനാണ് ജോലി ചെയ്യുന്നതെന്നും. ഒരു വിശ്വസിയെ സംബന്ധിച്ച് അവൻ ഈ ലോകത്ത് പണിയെടുക്കുന്നത് നളെ മരണത്തിന് ശേഷമുള്ള പരലോകത്തിന് വേണ്ടിയാണ്. വിശ്വാസി ലക്ഷ്യബോധത്തോടെ ശരിയായ രീതിയിൽ പരലോകത്തിൽ വിശ്വസിക്കണം.

- മൈപ് -
__________________________________

5 comments:

ശുക്രൻ said...

nalla lekhanam...

മൈപ് said...

അഭിപ്രായം രേഖപ്പെടുത്തിയതിന് വളരെ നന്ദി

Anonymous said...

akshara thettukal shraddikkoo pls

മൈപ് said...

അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി. മലയാള ഭാഷയിൽ അത്ര നിപുണനല്ല. അക്ഷര പിശക് വരാതിരിക്കാൻ പരമാവധി ശ്രമിക്കാം. ഇനിയും വിലപ്പെട്ട നിർദ്ദേശങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.

അഷ്‌റഫ്‌ സല്‍വ said...

ലക്ഷ്യബോധമാണ് നമ്മുടെ പ്രവർത്തനങ്ങളെ നയിക്കുന്നത്.