Sunday, April 12, 2009

കർമ്മം

വിശ്വസിച്ചത് മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുക എന്നതാണ് ഏതൊരു വിശ്വാസിയുടെയും അതിപ്രധാനമായ ജോലി. നിങ്ങൾ പ്രവർത്തിക്കാത്തത് പറയരുത് എന്ന് ദൈവം നമ്മോട് പറയുന്നു. നമുക്ക് ചെയ്യാൻ കഴിയുന്ന ജോലിയെ ദൈവം നമ്മോട് ചെയ്യാനാവശ്യപ്പെടുന്നുള്ളു. ആയതിനാൽ നാം നമ്മുടെ കർമ്മങ്ങൾ ശരിയാം വണ്ണം നിർവഹിച്ചതിന് ശേഷം മറ്റുള്ളവരിലേക്ക് ദഅവത്ത് എത്തിക്കണം. ചെയ്യാൻ കഴിയാത്ത വിശ്വാസ കർമ്മങ്ങൾ നിർവഹിക്കാനാണോ ഞങ്ങളെ ക്ഷണിക്കുന്നതെന്ന് ആരും ചോദിക്കാതിരിക്കണമെങ്കിൽ നാം നമ്മൾ വിശ്വസിച്ചത് ജീവിതത്തിൽ പകർത്തികാണിച്ച് കൊടുക്കണം. അതിന് നാം നമ്മുടെ മുഖം എപ്പോഴും ക്ലീനായി, മിനുക്കി കൊണ്ട് നടക്കണം. സ്വന്തം മുഖം ഇഷ്‌ടപെടാത്ത ആരെങ്കിലും ഈ ലോകത്തുണ്ടൊ? ഇല്ല. ആരെങ്കിലും നമ്മളടങ്ങിയ ഒരു ഗ്രൂപ്പ് ഫോട്ടൊ എടുത്താൽ, അതിൽ നാം ആദ്യം നോക്കുക നമ്മുടെ ഫോട്ടോയിലേക്കാണ്. നമ്മുടെ ഫോട്ടോ നാം ഉദ്ദേശിച്ചരീതിയിലല്ല വന്നതെങ്കിൽ ഫോട്ടൊ നന്നായില്ലെന്ന് മാത്രമല്ല ഫോട്ടൊ എടുക്കാനറിയില്ലെന്ന് ഫോട്ടൊ എടുത്ത ആളെ പറ്റിയും പറയും. ഇനി നമ്മുടെ ഫോട്ടൊ നന്നായിവന്നാൽ മറ്റുള്ളവരുടെത് നന്നായിട്ടിലെങ്കിലും അത്ര സീരിയസായി നാം കാണില്ല. അപ്പോൾ നാം നമ്മുടെ മുഖത്തെ വല്ലാതെ ഇഷ്ടപെടുന്നു. അത് നന്നായി വൃത്തിയിൽ കൊണ്ട് നടക്കുക. മറ്റുള്ളവർ നമ്മുടെ മുഖം കണ്ട് കുറ്റം പറയരുത്. നമ്മുടെ മുഖം അത് കാണേണ്ട സ്ഥലങ്ങളിലെ കാണാൻ പാടുള്ളു. അതായത് മുഖം എന്നത് ഒരു ഐഡന്റിറ്റിയാണ്. അതിനാൽ നാം നമ്മുടെ മുഖത്തെ വേണ്ടരീതിയിൽ സൂക്ഷിച്ച് കറകളും വൃത്തികേടുകളും പറ്റാതെ മതമെന്ന ഫ്രെയിമിൽ സൂക്ഷികേണ്ടതുണ്ട്. എന്നാൽ നമ്മെ ജനങ്ങൾ ആട്ടിവിടില്ല. പറയാനുള്ള സ്വാതന്ത്യം നമുക്ക് കിട്ടും. എന്താണ് പറയേണ്ടത്? ദൈവിക ഗ്രന്ഥത്തിലുള്ളതു പ്രവാചകൻ വിശദീകരിച്ച് തന്നത് പോലെ, നമ്മുടെ മാതൃക പ്രവാചകനാണ്. അതിനാൽ നാം എന്താണ് വിശുദ്ധ ഗ്രന്ഥത്തിലും പ്രവാചക ചര്യയിലുമുള്ളതെന്ന് പഠിക്കണം. മതത്തെ ശരിയാം വിധം പഠിച്ച് നാം അതിന്റെ സ്രോതസ്സുകളാവണം. വാട്ടർ ടാങ്കുകളെപോലെ ആർക്കും വെള്ളം എപ്പോഴും കൊണ്ട് പോകാൻ കഴിയും വിധം നാം നമ്മുടെ അറിവ് വളർത്തിയെടുക്കണം. കുറച്ച് പേർവന്ന് കൊണ്ട് പോയാൽ തീരുന്നതാവരുത് നമ്മുടെ അറിവ്. കൂടുതൽ ആളുകൾ വന്നാലും സ്രോതസ്സ് കുറയരുത്. അങ്ങിനെ ആയാൽ നമ്മുടെ ദഅവത്ത് ഫലപ്രദമാവും. നാലല്ല നാല്പതാളുകൾ വന്ന് ചോദിച്ചാലും തന്റേടത്തോടെ ധൈര്യത്തോടെ പറയണമെങ്കിൽ നമ്മുടെ അടുക്കൽ അറിവെന്ന ആയുധം വേണം. അറിവ് നേടുക എന്നത് ഒരോ മുസ്ലിമിന്റെയും കടമയാണ്. അത് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുക എന്നത് ബാധ്യതയും.

- മൈപ് -
____________________________________

4 comments:

Islamsunnah said...

അസ്സലാമു അലൈക്കും വറഹ്മത്തുള്ളാഹി വബറക്കാത്തുഹു..
“കറ്മ്മം”എന്ന തലവാചകത്തിൽ..മുഖം ക്ലീൻ ആക്കണമെന്ന് വായിച്ചു...
എന്താണു അവിടെ ഉദ്ധേശിച്ചത് എന്നു വ്യക്തമാക്കമോ???

ഇസ്ലാമിൽ ..താടിയെ ന്നിങ്കൽ വെരുതെ വ്വിടുക യെന്നും..മീഷ വെട്ടുക എന്നുമാണ്.. ഭൂരിഭാഗം പണിത അഭിപ്രാ‍യം താടി വടിക്കൽ ഹറാം എന്നാണു...

മറുപടി പ്രതീക്ഷിക്കുന്നു.... ഷമീം അക്ബർ

മൈപ് said...

വഅലൈക്കുമുസ്സലാം റഹ്‌മത്തുല്ലാഹ് വബറക്കാത്ത്‌ഹു.

മുഖം ക്ലീൻ എന്നത് കൊണ്ട് ഉദ്ധേശം വൃത്തിയാക്കുക..താടി വെച്ച എത്രയൊ ആകർശണീയമായ മുഖങ്ങളുണ്ട്, എന്നാൽ താടിവെച്ച് വെടുപ്പാക്കാതെ വൃത്തിയില്ലാതെ നടക്കുന്നവരും ഉണ്ട്.

താടി വെക്കുന്നത് സുന്നത്താണ്. വെച്ചാൽ പരലോകത്ത് പ്രതിഫലവും ലഭിക്കും. താടി വടിക്കുക എന്നത് ഹറാം എന്ന് പറയാൻ പഠനങ്ങളിൽ നിന്നും കഴിയില്ല, ചില പണ്ഢിതന്മാർ അങ്ങിനെ പറയുന്നുവെങ്കിലും.

വ്യക്തമാക്കി എഴുതണമെന്ന് കരുതിയതാണ്. പിന്നെ വിചാരിച്ചു, കൂടുതൽ എഴുതിയാൽ ആളുകൾ വായിക്കാൻ മടി കാണിക്കുമെന്ന്. അതിനാൽ ചിലത് മുറിച്ചുകളഞ്ഞു...തിരക്ക് പിടിച്ച ജീവിതത്തിൽ കുറച്ചെങ്കിലും ആളുകൾ വായിക്കട്ടെ.

അഭിപ്രായം രേഖപെടുത്തിയതിന് വളരെ നന്ദി.

അഷ്‌റഫ്‌ സല്‍വ said...

vaayichu.

അഷ്‌റഫ്‌ സല്‍വ said...

vaayichu.