Sunday, December 4, 2011

ആത്മാവും ജീവനും

ഗർഭസ്ഥ അവസ്ഥയിൽ സൈഗോട്ട് ആകുന്നു പുതിയ ഒരു ജീവന്റെ ആദ്യ കോശം. അത് രൂപം കൊള്ളുന്നത് മാതാവിന്റെയും പിതാവിന്റെയും ഡി.എൻ.എയിൽനിന്നാണ്. ഈ സൈഗോട്ടിലടങ്ങിയിരിക്കുന്നത് ഒരു കുഞ്ഞ് രൂപപ്പെടുവാൻ വേണ്ട ജെനെറ്റിക് ഇൻഫർമേഷൻ മാത്രമാണ്. ഈ സെല്ലിന്റെ രൂപീകരണത്തിലൂടെതന്നെ പുതിയ ജീവനും രൂപപെടുന്നു. ഇങ്ങിനെ രൂപം കൊണ്ട രക്തവും മാംസപിണ്ഢവും കഴിഞ്ഞ് ഗർഭാശയത്തിൽ വളർച്ച പ്രാപിക്കുന്നതിന്റെ 21 ദിവസങ്ങൾക്കകം അല്ലെങ്കിൽ മാതാവിന്റെ അവസാനത്തെ മെൻസസിന് ശേഷമുള്ള അഞ്ചാമത്തെ ആഴ്ച്ച ഹൃദയമിടിപ്പ് തുടങ്ങുന്നു. നാല് ആഴ്ച്ച കഴിഞ്ഞ ഗർഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് കേൾക്കാൻ നമുക്ക് കഴിയും. ഹൃദയമിടിപ്പ് തുടങ്ങുന്നതിന് 21 ദിവസങ്ങൾക്ക് മുമ്പ് ഗർഭസ്ഥ ശിശുവിന്റെ ശരീരത്തിൽ രക്തം എങ്ങിനെയാണ് ഓടുന്നതെന്ന് ശാസ്ത്രത്തിന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. നാലാം മാസമാകുന്നതോട് അല്ലാഹുവിന്റെ അപാരമായ കഴിവാൽ ഇന്ന് വരെ ഒരാൾക്കും നിർണ്ണയിക്കാൻ കഴിയാത്ത ആത്മാവ് മാലാഖമാർ കൊണ്ട് വന്ന് രൂപപെട്ട ഗർഭസ്ഥ ശിശുവിലേക്ക് പ്രവേശിപ്പിക്കുന്നു. പിന്നീട് മനുഷ്യ ശരീരം നശിച്ചാലും നാശം സംഭവിക്കാതെ ആത്മാവ് നിലനിൽക്കുന്നു.

ഒരിക്കൽ ദൈവം ആത്മാവിനെ സൃഷ്‌ടിച്ചു കഴിഞ്ഞാൽ പിന്നെ ആത്മാവിന് മരണമില്ല. ആത്മാവിന് ശാസ്ത്രീയമായ ഒരു നിർവചനവും നൽകാൻ മൻഷ്യന് ഇത് വരെ കഴിഞ്ഞിട്ടില്ല. ഗവേഷണങ്ങൾ പലതും നടത്തി, മനുഷ്യന് മനസ്സിലാകുന്ന രീതിയിലുള്ള ചില ശക്തിയൊക്കെയുണ്ട് എന്ന് ശാസ്ത്രീയമായി തെളിയിക്കപെട്ടിട്ടുണ്ട്. മനുഷ്യൻ മരിക്കുന്നതോടെ ശക്തമായ ഒരു എനർജ്ജി ശരീരത്തിൽ നിന്നും വേർപ്പെടുന്നതായും മരണ ശേഷം ശരീരത്തിന്റെ ഭാരത്തിൽ വ്യത്യാസമുള്ളതായും കണ്ടെത്തി. എന്നാൽ മരണത്തോടെ എന്താണ് ശരീരത്തിൽ നിന്നും പോകുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. ആത്മാവ് എന്നാൽ ജീവനാണോ? ഒരു മനുഷ്യൻ മരിക്കുന്നത് ഭൗതിക ശരീരത്തിൽ നിന്നും ആത്മാവ് വിട്ട് പോകുന്നതോടെയാണ്. മരിച്ച് കഴിഞ്ഞ വ്യെക്തിയുടെ ശരീര അവയവങ്ങളിൽ നിന്ന് ജീവൻ പോകാൻ കുറച്ച് സമയമെടുക്കും അതുകൊണ്ടാണ് മരിച്ച വ്യെക്തിയുടെ അവയവങ്ങൾ നശിക്കുന്നതിന് മുമ്പ് മറ്റൊരാൾക്ക് ഉപയോഗിക്കാൻ കഴിയുന്നത്. ബ്രെയിൻ ഡെത്ത് സംഭവിച്ചാലും ഒരു ശരീരത്തെ കൃത്വിമ ശ്വാസം നൽകി വെന്റിലേറ്ററിൽ ശരീരത്തിന്റെ ജീവൻ നശിക്കാതെ ദിവസങ്ങളോളം സൂക്ഷിക്കാം. എന്നാൽ വെന്റിലേഷൻ മാറ്റുന്നതോടെ ശരീരത്തിന്റെ ജീവനും പോകുന്നു. ബ്രെയിൻ ഡെത്ത് സംഭവിക്കുന്നതോടെയാണ് മരണം സംഭവിക്കുന്നതെന്ന് വേണം കരുതാൻ.

എവിടെയാണ് ആത്മാവ് നിലകൊള്ളുന്നതെന്ന് മനുഷ്യ ബുദ്ധികൊണ്ട് വിശകലനം ചെയ്യുക പ്രയാസമാണ്. ഹൃദയത്തിലാണെന്നും ഈ ആത്മാവാണ് മനസ്സുമായ് ബന്ധപെട്ടതെന്നും വിശുദ്ധ വചനങ്ങളെ വിലയിരുത്തുമ്പോൾ മനസ്സിലാവുന്നത്. പൊതുവായി മനുഷ്യൻ ഹൃദയത്തെ മനസ്സുമായി കൂട്ടിചേർക്കുന്നുണ്ട്. അത് കൊണ്ടാണ് കഠിന ഹൃദയം, ഹൃദയമില്ലാത്തവൻ തുടങ്ങിയ പ്രയോഗങ്ങൾ ചില മനുഷ്യരുടെ മാനസ്സിക നിലപാടിനെ വിശദീകരിക്കാൻ ഉപയോഗിക്കുന്നത്. മനസ്സിനെ ഉപയോഗപെടുത്തുന്നത് ആത്മാവാണ്. ഹൃദയം മാറ്റിവെച്ചവർ മാനസ്സികമായി മാറുന്നില്ല. ഇന്നലെ പഠിച്ചതും മനസ്സിലാക്കിയതും വിട്ട് പോകുന്നില്ല. ഉറക്കത്തിൽ അത്മാവിനെ ഉയർത്തുന്നത് പോലെ അബോധാവസ്ഥയിലും ആത്മാവ് ഉയർത്തപെട്ട് മാറ്റിവെക്കപെട്ട ഹൃദയത്തിലേക്ക് ഉറക്കത്തിൽനിന്നും ഉണരുമ്പോൾ സംഭവിക്കുന്നത് പോലെ വീണ്ടും സന്നിവേശിപ്പിക്കുകയാവാം. മനുഷ്യ സൃഷ്ടിപ്പിന്റെ ആദ്യഘട്ടങ്ങൾ ആമുഖമായി എഴുതുവാൻ കാരണം ജീവനെയും ആത്മാവിനെയും വേർത്തിരിച്ചറിയാൻ വേണ്ടിയാണ്.

മസ്തിഷ്ക്കമാണ് ശരീരത്തെ നേർക്കുനേരെ നിയന്ത്രക്കുന്നതെങ്കിലും മനസ്സുമായ് ബന്ധപെട്ടും ശരീരത്തിൽ മാറ്റങ്ങളുണ്ടാകാം. ഹൃദയമടിപ്പ്, സ്വാശക്രമം, ഹോർമോൺ വ്യത്യാസങ്ങളൊക്കെ ശാരീരിക മാറ്റങ്ങൾക്ക് കാരണങ്ങളാകുന്നു. ആ നിലയിൽ പരോക്ഷമായ് മനസ്സ് ശാരീരിക പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകുന്നുണ്ട്. ശരീരത്തിന്റെ പ്രവർത്തനങ്ങൾ ഈ പ്രകൃതി നിയമങ്ങളെ പോലെ ജനിതകമായ് പ്രോഗ്രാം ചെയ്ത രീതിയിൽ പ്രവർത്തിക്കുന്നു. ഹൃദയത്തിന്റെയും ശ്വാസോഛോസത്തിന്റെയും പ്രവർത്തനത്തിൽ ഒരാൾക്കും പങ്കില്ല. അവ മനുഷ്യ നിയന്ത്രണങ്ങൾക്കപ്പുറമാണ്. ശരീരത്തിലെ എല്ലാ ഓർഗൻസും അതിന്റെ ജോലി പ്രോഗ്രാം ചെയ്ത രൂപത്തിൽ പണിമുടക്കാതെ നിർവഹിക്കുന്നു. എന്നാൽ മനുഷ്യന്റെ പ്രവൃർത്തി മനസ്സുമായ് ബന്ധപെട്ട് കിടക്കുന്നു. അത് കൊണ്ടാണ് മരിച്ചുകഴിഞ്ഞാൽ നമ്മുടെ ചെയ്തികൾ ചോദ്യപെടുമെന്നും അതിൽ വിശേഷ ബുദ്ധിയില്ലാത്തവർ ഒഴിവാകുമെന്നും പറയുന്നത്.

ന്യൂറോണുകളാൽ നിർമ്മിതമായ നെർവ് സിസ്റ്റത്തിൽ മനുഷ്യനും മറ്റു ജീവികളും തമ്മിൽ കാര്യമായ അന്തരമുണ്ട്. തലച്ചോറിലെ പല ലോബുകൾ പല ശാരീരായവങ്ങളെ നിയന്ത്രിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ മറ്റു ജീവികളിലും അതിന്റെതായ രീതിയിൽ നടക്കുന്നു. ശരീരാവയങ്ങളെ നിയന്ത്രിക്കാനും മറ്റു ജീവികളെ പോലെ ജീവിക്കുവാനും മനുഷ്യ തലച്ചോറിന് 50 ബില്ല്യനിൽ പരം നെർവ് സെല്ലുകളുടെ ആവശ്യമില്ല. മനുഷ്യ തൽച്ചോറിലെ നെർവ് സിസ്റ്റത്തിലെ പ്രധാന ഭാഗം ഉപയോഗപെടുത്തുന്നത് വിശേഷ ബുദ്ധിയും ഈ വിശേഷ ബുദ്ധിയെ കൺട്രോൾ ചെയ്യുന്നത് ആത്മാവുമാണെന്ന് അനുമാനിക്കാം. ജന്തുജാലങ്ങൾക്ക് നിയമ നിർദ്ദേശങ്ങളില്ല. അവയെ നിയന്ത്രിക്കുന്നത് ആത്മാവല്ല. മറിച്ച് സൃഷ്ടിപ്പിൽ തന്നെ ചെയ്തു വെച്ച ജെനെറ്റിക് ഇൻഫർമേഷനുകളിലുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് പരിമിതമായ ബുദ്ധിയുപയോഗിച്ച് അവ ജീവിക്കുന്നു.

ആത്മാവ് മനസ്സിനോടും, മനസ്സ് ശരീരവുമായും ബന്ധപെട്ടിരിക്കുന്നു. ബുദ്ധി ഉപയോഗിച്ച് ജോലി ചെയ്യുന്നവനും ശാരീരികമായി ജോലി ചെയ്യുന്നവനും ക്ഷീണം വരുന്നു. ക്ഷീണം ഇല്ലാതാക്കാനാണ് ഉറക്കം. ഉറക്കത്തിൽ ശരീരം നിശ്ചലമാകുന്നില്ല. ശരീരത്തിന് ജീവനുണ്ട്, അതുകൊണ്ട് തന്നെ അത് പ്രോഗ്രാം ചെയ്തത് പോലെ പ്രവർത്തിക്കുന്നു. എന്നാൽ ഉറക്കത്തിൽ ആത്മാവിനെ അല്ലാഹു ശരീരത്തിൽ നിന്നും ഉയർത്തുന്നു, അത് തിരിച്ച് നൽകുന്നതോടെ മനുഷ്യൻ ഉണരുന്നു. ഉണരാതെ മരിച്ച് പോകുന്ന ആളുകളുണ്ട്, അവരുടെ പിടിച്ചെടുത്ത ആത്മാവിനെ മരണത്തിന്റെ മലാഖമാർ ഏറ്റെടുക്കുന്നതോടെ മരണം സംഭവിക്കുന്നു.

മനശാസ്ത്ര പ്രകാരം ഉറക്കത്തെ രണ്ട് രീതിയിൽ വേർത്തിരിച്ച് സാധാരണ ഉറക്കം (NREM – Non-Rapid Eye Movement) എന്നും തീവ്രമായ ഉറക്കം (REM – Rapid Eye Movement) എന്നും വിളിക്കുന്നു. റെം സ്ലീപിങ് കുട്ടികളിലാണ് കൂടുതൽ. വിശേഷ ബുദ്ധി ഡെവലപ്പ് ചെയ്യുന്നത് കാരണമാകാം കുട്ടികളുടെ ഉറക്കത്തിന്റെ 80% ‘റെം‘ സ്ലീപ്പിങാണ് ഇത് പ്രായപൂർത്തി ആയവരുടെതിൽ 28% മുതൽ 32% വരെയുമാണ്. തീവ്രമായ (REM Sleep) ഉറക്ക സമയത്ത് തലച്ചോറിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന സിഗ്നൽ നിലച്ചുപോകുന്നു. ‘റെം‘ സ്ലീപിങ് സമയത്തായിരിക്കാം ആത്മാവ് ഉയർത്തപ്പെടുന്നത്. ഈ സമയം കൃഷ്ണമണികൾ അതിന്റെ കൺട്രോൾ നഷ്ടപെട്ടത് പോലെ ദ്രുതഗതിയിൽ ചലിച്ചുകൊണ്ടിരിക്കും. മരിക്കുമ്പോൾ കൃഷ്ണമണികൾ തലക്ക് മുകളിലേക്കുയർന്ന് നിൽക്കുന്നു. മരണസമയത്ത് ആത്മാവ് ഊരിയെടുക്കുന്നത് തലഭാഗത്തിലൂടെ ആയത്കൊണ്ടാവണം കണ്ണുകൾ അവയെ പിന്തുടരുന്നത്. മനുഷ്യൻ സ്വപ്നം കാണുന്നതും റെം സ്ലീപിങിന്റെ തുടക്കത്തിലും അവസാനത്തിലുമാണ്. ദിവസം മുഴുവൻ അനുഭവിച്ചത് പോലെ അനുഭവപ്പെടുന്ന സ്വപ്നം ഏതാനും സെകന്റുകൾമാത്രമെ സംഭവിക്കുന്നുള്ളു. സ്വപ്നം സംഭവിക്കുന്നത് ആത്മാവിനെ ഉയർത്തുന്ന അവസ്ഥയിലും തിരിച്ച് സന്നിവേശിപ്പിക്കുന്ന അവസ്ഥയിലുമാകണം. മനുഷ്യന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന വിഷയങ്ങളാണ് കൂടുതലും സ്വപ്നങ്ങളിലൂടെ കാണുന്നത്. സ്വപ്‌നങ്ങളിൽ ചിലത് യാഥാർത്ഥ്യമായി വരുന്നു.(അല്ലാഹു അഅ്ലം). പ്രവാചകന്മാർക്ക് അറിവുകളും നിർദ്ദേശങ്ങളും ലഭിച്ചത് സ്വപ്നങ്ങളിലൂടെ ആയിരുന്നല്ലൊ.

വേദനയും സുഖവുമെല്ലാം ശരീരത്തിന്റെ ഗുണങ്ങളാണ്. ആത്മാവുള്ള ആളുകൾക്ക് വേദന ഇല്ലാത്ത അവസ്ഥയുമുണ്ട്. ശരീരം മുഴുവൻ പൊള്ളലേറ്റ ഒരു വ്യക്തിക്ക് പൊള്ളിയ ഭാഗത്ത് വേദന അറിയില്ല. ശരീര ചർമ്മമാണ് വേദന അറിയിക്കുന്നത്. ശരീരത്തിന്റെ ചർമ്മം നശിച്ചവരുടെ ആത്മാവ് വിട്ടുപോകുന്നില്ലല്ലോ. എന്നാൽ വേദന അനുഭവിക്കുന്നുമില്ല. ശാരീരികമായ സുഖവും അസ്വസ്ഥതയും  അറിയിക്കുന്നത് ചർമ്മമാണ്. അത് കൊണ്ടാണ് നരകത്തിൽ വെച്ച് അക്രമിയായ മനുഷ്യന് പുതിയ ചർമ്മം നൽകികൊണ്ടിരിക്കുമെന്ന് അല്ലാഹു ഖുർആനിലൂടെ നമ്മോട് പറഞ്ഞത്.

എല്ലാ ജീവികൾക്കും വേദന സുഖം വികാരങ്ങൾ എന്നിവയൊക്കെയുണ്ട്. അവ മസ്തിഷ്ക്കത്തിൻ്റെ പ്രവർത്തനവുമായ് ബന്ധപ്പെട്ട് കിടക്കുന്നു. എല്ലാ ജിവികളും ചുറ്റുപാടുകൾ അറിഞ്ഞുകൊണ്ടാണ് ജീവിക്കുന്നത്. ഇതര ജീവികളുടെ പരിമിതമായ ബുദ്ധിയിൽ രൂപപ്പെടുന്ന അറിവും പരിമിതമാണ്, ജനിതകമായ് ആ ജീവിയിൽ നിക്ഷിപ്തമായ ബുദ്ധിയിലാണ് പ്രവർത്തിക്കുന്നത്. ആ ബുദ്ധിക്ക് വികാസമില്ല. ബുദ്ധിവികാസത്തിന് വിശേഷബുദ്ധി ഉണ്ടാകണം. അത് ജീവികളിൽ മനുഷ്യർക്ക് മാത്രം ഉള്ള പ്രത്യേകതയാണ്. വിശേഷബുദ്ധി പ്രവർത്തിക്കുന്നത് ചുറ്റുപാടുമുല്ല അറിവുകളെ നിലവിൽ മനസ്സിലാക്കിയ അറിവുകളുമായ് അപഗ്രഥനം ചെയ്തുകൊണ്ട് പുതിയ അറിവുകൾ കണ്ടെത്താനും അവ മനസ്സിൽ സൂക്ഷിക്കാനും സാധിക്കുന്നു. അങ്ങനെ മനനം ചെയ്ത അനേകായിരം അറിവുകളിലാണ് മനുഷ്യൻ മനസ്സിനെ രൂപപ്പെടുത്തുന്നത്.

മനസ്സാണ് മനുഷ്യന്, അതിനനുസരിച്ചാണ് ജീവിതം ചിട്ടപ്പെടുത്തുന്നത്. ശാരീരിക പ്രവർത്തനങ്ങളെല്ലാം മസ്തിഷ്കത്തിൻ്റെ നിയന്ത്രണത്തിലും ജനിതകമായ ഇൻഫർമേഷനനുസരിച്ചും നടക്കുന്നു. എന്നാൽ വിശേഷ ബുദ്ധിയെ കൈകാര്യം ചെയ്യുന്നത് മനസ്സാണ്, മനസ്സിനെ ആത്മാവും. മനുഷ്യന് അവന്റെ ചുറ്റുപാടുകളെ മനസ്സിലാക്കുന്നതും അതിനനുസരിച്ച് ജീവിക്കുന്നതിനും സഹായിക്കുന്നത് മനസ്സാണ്. 

മനസ്സുമായ് ബന്ധപെട്ട് ഓരോ വിഷയം കൈകാര്യം ചെയ്യുന്നതും അതിനനുസരിച്ചുള്ള ചിന്ത രൂപപ്പെടുത്തുകയാണ് വിശേഷ ബുദ്ധി നടത്തുന്നത്. മനസ്സിന് ഏതെങ്കിലും രീതിയിൽ തകരാറ് സംഭവിച്ചാൽ വിശേഷ ബുദ്ധി തകരാറിലാകും. ബാഹ്യമായ അപകടങ്ങൾ പോലുള്ളവ കാരണം തകരാറ് സംഭവിക്കുന്നത് മസ്തിഷ്ക്കത്തിനാണ്. അതുവഴി ബുദ്ധിയുടെ പ്രവർത്തനം അവതാളത്തിലാവും, എന്നാൽ ബാഹ്യമല്ലാത്ത ചില തകറാരുകൾ സംഭവിച്ചാലും ബുദ്ധിയുടെ പ്രവർത്തനം അവതാളത്തിലാവും, അത് മനസ്സാണ്. മനസ്സിന് പാകപിഴവ് സംഭവിച്ചാൽ ബുദ്ധിയുടെ പ്രവർത്തനം തകരാറിലാകുന്നു, നേരത്തെ ക്രോഡീകരിച്ചിട്ടുള്ള അറിവുകളെ മനനം ചെയ്തുകൊണ്ട് ചുറ്റുപാടുകളുമായ് ഇടപഴകാൻ മനസ്സിൽ സൂക്ഷിച്ച വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ട്. അത് ലഭ്യമാകാതിരുന്നാൽ എങ്ങനെയാണ് ഓരോ വിഷയങ്ങളെയും കൈകാര്യം ചെയ്യേണ്ടത് എന്നു മനുഷ്യന് അറിയില്ല. ഭ്രാന്ത്, മാനസ്സിക പ്രശ്നങ്ങളൊക്കെ മസ്തിഷ്ക്കവുമായ് ബന്ധപെട്ടല്ല, മനസ്സുമായ് ബന്ധപെട്ടതാണ്. അതിനാൽ തന്നെ വിശേഷ ബുദ്ധി തകരാറിലായവരും വിശേഷ ബുദ്ധി വികസിക്കാത്തവരും (കുട്ടികൾ) മരണാന്തരം ചോദ്യംചെയ്യപെടുകയില്ല എന്ന് പറയുന്നത്.



ഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ആത്മാവിന് ഇൻഫർമേഷൻസ് സ്വീകരിക്കാനുള്ള പ്രധാന സെൻസുകൾ കാതുകളും കണ്ണുകളുമാണ്. അതുകൊണ്ടാണ് വിശുദ്ധ ഖുർആൻ കേൾവിയേയും കാഴ്ച്ചയേയും ഹൃദയവുമായി ബന്ധപെടുത്തി നിരവധി ആയത്തുകളിൽ പ്രസ്താവിച്ചത് (വി.ഖുർആൻ: 6:46 /17:36 /27:81 /71:7). ബുദ്ധി തകരാറിലായത് പോലെ തന്നെയാണ് കേൾവിശക്തിയും കാഴ്ച്ചശക്തിയും ഒന്നിച്ച് നഷ്ടപെട്ടാലുള്ള അവസ്ഥ. മനസ്സിലേക്ക് ഉദ്ബോധകമായ ഒന്നും പ്രവേശിക്കാൻ മാർഗമില്ല. അത് കൊണ്ട് തന്നെയാണ് സത്യനിഷേധികളെ കുറിച്ച് അവരുടെ കർണ്ണപടങ്ങളിൽ ഈയം ഉരുക്കിയൊഴിച്ച് മുഖം മറക്കപെട്ടതൊ അല്ലെങ്കിൽ കാഴ്ച്ച നഷ്ടപെട്ടതോ കാരണം ഹൃദയങ്ങളിലുള്ള (ആത്മാവ്) തിലേക്ക് ഒന്നും എത്തിപെടാതെ അന്ധകാരത്തിൽ ജീവിക്കുന്നവരായി വിശേഷിപ്പിക്കുന്നത്. കേട്ടതും കണ്ടതും ഹൃദയത്തിലുള്ളത്കൊണ്ട് (ആത്മാവ്) മനസ്സിലാക്കി, മനസ്സിനെ നന്മ നിറഞ്ഞതാക്കി നിർത്തുകയും അതിനനുസരിച്ച് ജീവിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ധർമ്മം.


അല്ലാഹു പറയുന്നു, മനുഷ്യനും അവന്റെ ഹൃദത്തിന്റെയും ഇടയിൽ അല്ലാഹു മറയിടുമെന്ന് നിങ്ങൾ അറിഞ്ഞ് കൊള്ളുക എന്ന്. മനുഷ്യ മനസ്സിന് സ്ഥിരതയില്ല. ഏത് തര മാറ്റങ്ങൾക്കും വിധേയമാകാം. നല്ല മുനുഷ്യൻ പെട്ടെന്ന് ചീത്തയാകാം, ചീത്ത മനുഷ്യൻ നല്ലവനുമാകാം. മുൻവിധിയോടെ സ്വന്തം തീരുമാനമോ കൂടാതെ ഇതെല്ലാം സംഭവിക്കാം ചുരുക്കത്തിൽ ആത്മാവിന്റെ പൂർണ്ണ നിയന്ത്രണം അല്ലാഹുവിങ്കലാകുന്നു. അത്കൊണ്ടാണ് നാമെപ്പോഴും അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നത്, ‘ഹൃദയങ്ങളെ കൈകാര്യം ചെയ്യുന്നവനായ അല്ലാഹുവേ, ഞങ്ങളുടെ ഹൃദയത്തെ നിന്റെ വഴിയിലേക്ക് നീ തിരിച്ച് വിടേണമേ’ എന്ന്. (ബുഖാരി). ഈ വിഷയം ഖുർആൻ 3:24 പ്രതിപാദിച്ചിട്ടുണ്ട്.

മരണാന്തരം ഏതൊരാൾക്കും അനുഭവിക്കാനുള്ളതാണ് ഖബറിലെ അല്ലെങ്കിൽ ബർസഖിയായ ജീവിതം. ഈ ബർസഖിയായ ജീവിതത്തിൽ മനുഷ്യ ശരീരം മണ്ണിനോട് ചേരുന്നു. എന്നാൽ അല്ലാഹു പറയുന്നു, അവരിലേക്ക് രാവിലെയും വൈകുന്നേരവും ആത്മാവിനെ കൊടുത്ത് കർമ്മങ്ങൾക്കനുസരിച്ചുള്ള അനുഭവങ്ങൾ അവർക്ക് നൽകപെടുന്നു. ധിക്കാരിയായ ഫിർഔനിന് രാവിലെയും വൈകുന്നേരവും നരകം കാണിച്ച് കൊടുക്കുന്നുണ്ട്. ഈ ബർസഖിയായ ജീവിതത്തിൽ ജീവൻ നൽകപെടുന്നില്ല, ചില്ലു കൂട്ടിനകത്ത് വെച്ച ശരീരത്തിൽ ആത്മാവ് സന്നിവേശിക്കപെടുന്നു. ജീവനില്ലാത്തത് കൊണ്ട് നമുക്കറിയുന്നില്ല.

ജീവന്റെ സൃഷ്ടിപ്പും ആത്മാവിന്റെ സൃഷ്ടിപ്പിനെ പോലെ തന്നെ, എങ്ങിനെയാണ് ജീവനുണ്ടാവുന്നതെന്ന് മനുഷ്യ ബുദ്ധിക്ക് ഊഹിക്കാൻപോലും കഴിയാത്ത വിഷയമാണ്. ഇബ്രാഹീം (അ) ദൃഡമായി വിശ്വസിച്ചതിനെ മനസ്സിൽ കണ്ടുറപ്പിക്കാനായി എങ്ങിനെയാണ് ജീവൻ നൽകുക എന്ന് അല്ലാഹുവിനോട് ചോദിച്ചു. അല്ലാഹു പറഞ്ഞു, നാലു പക്ഷികളെ വശപെടുത്തി കൊണ്ടുവന്ന് കഷ്ണങ്ങളാക്കി ഒരൊ അംശവും ഒരോ മലകളിൽ കൊണ്ട് വെക്കുക എന്നീട്ട് അവയെ വിളിക്കാനും പറഞ്ഞു, അതനുസരിച്ച് കഷ്‌ണങ്ങളായി മാറ്റപെട്ടവ ജീവൻ പൂണ്ട് ഓടിവരുന്നത് നിനക്ക് കാണാം (വി:ഖുർആൻ 1:260). അങ്ങിനെ പക്ഷികളെ ഇബ്രാഹീം(അ) മിലേക്ക് പറന്നടുപ്പിക്കുകയും ചെയ്തു. ഇവിടെ എങ്ങിനെയാണ് കഷ്ണങ്ങളായവ ഒന്നായതെന്നും അതിലേക്ക് ജീവൻ എങ്ങിനെ വന്ന് ചേർന്നുവെന്നു അല്ലാഹു കാണിച്ച് കൊടുക്കുന്നില്ല. എന്നാൽ അവ സംഭവിക്കുമെന്നത് കാണിച്ച് കൊടുത്തു. ഇബ്രാഹീ(അ)മിനും അതുതന്നെ ധാരാളം. കാരണം ഒരുമിച്ച് കൂട്ടപെടുന്നതും ജീവൻ നൽകുന്നതും പരിമിതമായ മനുഷ്യ ബുദ്ധിക്ക് ഉൾകൊള്ളുവാൻ സാധിക്കുന്നവയല്ല. ഇന്ന് മനുഷ്യബുദ്ധിക്ക് മനസ്സിലാകാൻ കഴിയുന്നതാണ് ശരീരത്തിലെ ഓരോ അണുവിനും ഡി.എൻ.എ എന്ന കോഡിങ് വഴി വേർത്തിരിച്ചെടുക്കാൻ കഴിയുമെന്നത്. അങ്ങിനെ ചിന്നി ചിതറിയ ശരീരകണങ്ങളെ അതിന്റെ അഡ്രസ് മുഖേന ആത്മാവുമായി ബന്ധപെടുത്തി ബർസഖിയായ ജീവിതം നൽകപെടുക എന്നത് ജഗനിയന്താവായ നാഥനെ സംബന്ധിച്ച് ഒന്നുമല്ല (ഇസ്‌റാഅ 49,50). മനുഷ്യ ശരീരം ഭൂമിയിൽ പല ഭാഗങ്ങളിലായി പലരീതിയിലലിഞ്ഞതിനേയും ആത്മാവുമായി ബന്ധമുണ്ടാക്കാൻ ജെനെറ്റിക് എഞ്ചിനീറിങിലൂടെ സാധ്യമാണ്. ഭൂമിയിലേക്ക് ലയിച്ച ഒരോ കണങ്ങളുടെയും അഡ്രസ്സും സ്വഭാവവും എഴുതപെട്ടതാണ്. ഒരു കമ്പ്യൂട്ടർ ഡിസ്കിലെ പലഭാഗങ്ങളായി എഴുതപ്പെട്ട ഡാറ്റ തിരിച്ചെടുക്കുന്നത് ഡിസ്കിന്റെ ഫയൽ അലോകേഷൻ ടേബിളിൽ (FAT) അതിന്റെ അഡ്രസ് എഴുതപെട്ടതനുസരിച്ചാണ്. ഇത് മനുഷ്യന്റെ പരിമിതമായ ബുദ്ധിയുപയോഗിച്ച് ചെയ്യുന്നത്, എന്നാൽ സൂക്ഷ്‌മജ്ഞാനിയും എല്ലാത്തിന്റെ അധിപനുമായ അല്ലാഹുവിനെ സംബന്ധിച്ച് അഡ്രസ് മാപിങും ഒരുമിച്ച് ചേർക്കലും അങ്ങിനെ വീണ്ടെടുക്കലും എത്രയോ നിസാരമാണ്. ബർസഖിയായ ജീവിതത്തിന് ശേഷം പരലോകത്ത് ഉയർത്തെഴുന്നേല്പിക്കപെടുമ്പോൾ ശരീരം ഒരുമിച്ച് കൂട്ടി ജീവൻ കൊടുത്ത് പ്രവർത്തനങ്ങൾക്കനുസരിച്ചുള്ളത് അനുഭവിക്കനുള്ള രീതിയിലുള്ള ശരീരവും ആത്മാവും നൽകെപെട്ടാണ് വീണ്ടും ഉയർത്തപ്പെടുന്നത്. അതിനാൽ നാം നമ്മുടെ കർമ്മങ്ങളെ അല്ലാഹു നിശ്‌ചയിച്ചപ്രകാരം ചെയ്യുക. നന്മയും തിന്മയും ഏതാണെന്നും എങ്ങിനെ അനുവർത്തികണമെന്നും പ്രവാചകന്മാർ മുഖേന കാണിച്ചു തന്നു. അതുവഴി ശരിയായ ജ്ഞാനം നേടുക എന്നതാണ് മനുഷ്യജീവിതത്തിന്റെ പ്രധാന ധര്‍മ്മമാണ്. എങ്കിലേ, ജീവിതം കുറ്റമറ്റരീതിയില്‍ മുനോട്ട് കൊണ്ട് പോകാൻ സാധിക്കുകയുള്ളൂ. ശരിയായ ജ്ഞാനമാണ് ഖുർആൻ മനുഷ്യന് നൽകുന്നത്. മനുഷ്യൻ്റെ സംവേദനേന്ദ്രിയങ്ങള്‍ വഴിയാണ് ജ്ഞാനം സമ്പാദിക്കാന്‍ കഴിയുക എന്നതിനാല്‍ ശരീരവും മനസ്സും സുസ്ഥിതിയിലാക്കാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. ശാരീരികാവശ്യങ്ങള്‍ ജൈവികമായ് എളുപ്പത്തില്‍ നിറവേറ്റാന്‍ സാധിക്കും. മാനസ്സികാവശ്യങ്ങൾ അത്മീയതയിൽ സുസ്ഥിരപ്പെടുത്തേണ്ടതുണ്ട്. വിശപ്പ്, കാമം, മോഹം തുടങ്ങിയവയെ ബുദ്ധിപൂര്‍വകമായി കൈകാര്യം ചെയ്യണം. അല്ലാത്ത പക്ഷം ശാരീരികാവസ്ഥയെ മറികടന്ന് മാനസ്സികാവസ്ഥയുടെ മേല്‍ മേല്‍ക്കൈ നേടുകയും മനുഷ്യനെ ജീര്‍ണതയിലേക്ക് നയിക്കുകയും ചെയ്യും. 

മനുഷ്യനെ ഒരു കമ്പ്യൂട്ടറായി ഉദാഹരിച്ചാൽ കമ്പ്യൂട്ടർ മനുഷ്യ ശരീരവും പ്രൊസസർ മസ്തിഷ്ക്കവും അതില്ലൊടെ ഒഴുകുന്ന കരൻ്റ് ജീവനും ബയോസ് ആത്മാവും ഓപ്പറേറ്റിങ് സിസ്റ്റം മനസ്സും മനസ്സ് സൂക്ഷിക്കുന്നത് മസ്തിഷ്കത്തിലെ മെമ്മറിയും ആയാൽ, ബയോസ് ആണ് ഓപ്പറേറ്റിങ് സിസ്റ്റത്തെ റൺ ചെയ്യാൻ സഹായിക്കുന്നത്. ഓപറേറ്റിങ് സിസ്റ്റം ലോഡ് ചെയ്യേണ്ട മെമ്മറിയും പ്രധാനമാണ്. ഇവയെല്ലാം പരസ്പരം ബന്ധപെട്ടവയാണ്. മനസ്സും ശരീരവും ആത്മാവും ജീവനുമെല്ലാം പരസ്പരം ബന്ധപ്പെട്ടത് പോലെ..  ഓപ്പറേറ്റിങ് സിസ്റ്റത്തിൽ സെറ്റ് ചെയ്യേണ്ടത് പുതിയ കാലത്തെ ഉൾകൊള്ളുന്ന നിയമസംഹിതകളാകണം, എന്നാൽ ആധുനിക വിഷയങ്ങളിൽ മനുഷ്യൻ അഭിമുഖീകരിക്കുന്നവക്ക് എല്ലാം മാർഗദർശനം ലഭ്യമാകും. അതിനാൽ തന്നെ ഈ കമ്പ്യൂട്ടറിനെ വേണ്ട ഏറ്റവും നല്ല ഓപറേറ്റിങ് സിസ്റ്റം ഏതാണെന്ന് മറ്റാരെക്കാളും അതിന്റെ നിർമ്മാതാവിനാണറിയുക. ആയതിനാൽ തന്നെ, അല്ലാഹു പ്രവാചകന്മാർ വഴി ഓരോ കാലഘട്ടത്തിനനുസരിച്ചുള്ള നവീകരിച്ച ഓപറേറ്റിങ് സിസ്റ്റം മനുഷ്യന് നൽകിയിട്ടുണ്ട്. പ്രവാചകന്മാർ ഈ സിസ്റ്റം എങ്ങിനെ ഫലവത്തായി ഉപയോഗിക്കാം എന്ന് ജീവിച്ച് കാണിച്ചുതന്നു. അവസാനമായി നൽകപെട്ടതാണ് അന്ത്യപ്രവാചകൻ മുഹമ്മദ് നബി(സ) വഴി നൽകപെട്ടത്. ആദ്യകാലഘട്ടത്തിലുള്ള മനുഷ്യനല്ല ഇന്നുള്ളത്. ചുറ്റുപാടിലും ശാരീരിക വലുപ്പത്തിലും ആയുസ്സിലും വലിയ വ്യത്യാസം സംഭവിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ആധുനിക മനുഷ്യൻ ഏതൊക്കെ വിഷയത്തിൽ നിയമ നിർദ്ദേശങ്ങൾ ആവശ്യമാണോ, അവയല്ലാം തന്നെ പുതിയ സിസ്റ്റത്തിൽ ഉൾപെട്ടിട്ടുണ്ട്. പഴയ നിയമങ്ങൾ അന്നത്തെ പ്രത്യേക ചുറ്റുപാടുകൾക്കനുസരിച്ചതും പ്രമാദം സംഭവിച്ചിട്ടുള്ളതുമാണ്. അതിനാൽ തന്നെ ഇന്നത്തെ കാലഘട്ടത്തിലെ ശരിയായ പ്രവർത്തനത്തിനുതകുന്നതല്ല. നമുക്ക് ലഭിച്ച അനുഗ്രഹമാണ് ഇസ്ലാം എന്ന പുതിയ സിസ്റ്റം അഥവാ ഇസ്ലാം മതം. അതിനെ നാം കുറ്റമറ്റാതാക്കി നിർത്തിയാൽ നാം വിജയിച്ചു. വൈറസുകൾ ഏത് രീതിയിലും അക്രമിക്കാം. നാം എല്ലാഴ്പ്പോഴും നമ്മുടെ സിസ്റ്റം ശരിപെടുത്തേണ്ടത് ഖുർആനും സുന്നത്തും ഉപയോഗപെടുത്തിയാണ്. എന്നാൽ നമ്മുടെ പ്രവർത്തനങ്ങൾ കുറ്റമറ്റതാകും, നാം വിജയികളിൽ പെടുകയും ചെയ്യും.

ആത്മാവിന് ശാന്തത ലഭിക്കണമെങ്കിൽ സത്യത്തിൽ വിശ്വസിക്കുകയും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുക (റഅ്ദ് 28). ശാന്തിയുടെയും സമാധാന ത്തിന്റെയും മതമായ ഇസ്ലാം അനുശാസിക്കുന്ന രീതിയിൽ ജീവിക്കാൻ നാം ശ്രമിക്കുക. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീൻ.



31 comments:

Moh'd Yoosuf said...

(നബിയേ) നിന്നോട് അവർ ആത്മാവിനെ കുറിച്ച് ചോദിക്കുന്നു. പറയുക; ആത്മാവ് എന്റെ റബ്ബിന്റെ കാര്യത്തിൽ പെട്ടതാണ്. നിങ്ങൾക്ക് അറിവിൽ നിന്നും അല്പമല്ലാതെ നൽകപെട്ടിട്ടില്ല താനും. (വി. ഖുർആൻ 17:85)

ഈ വിഷയത്തിൽ കൂടുതൽ വിവരങ്ങൾ നമുക്ക് നൽകപെട്ടിട്ടില്ല.. തന്നിട്ടുള്ളവ വെച്ച് ഒരെത്തിനോട്ടം... അല്ലാഹുവും അവന്റെ റസൂലും പറഞ്ഞതിനപ്പുറം പോകുന്നില്ല എന്ന് ഉത്തമ വിശ്വാസത്തോടെയാണിത്.

perooran said...

)::

mukthaRionism said...

ആത്മാവിന് ശാന്തത ലഭിക്കണമെങ്കിൽ സത്യത്തിൽ വിശ്വസിക്കുകയും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുക (റഅ്ദ് 28). ശാന്തിയുടെയും സമാധാന ത്തിന്റെയും മതമായ ഇസ്ലാം അനുശാസിക്കുന്ന രീതിയിൽ ജീവിക്കാൻ നാം ശ്രമിക്കുക. അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീൻ

:)

mukthaRionism said...
This comment has been removed by the author.
MT Manaf said...

ആത്മാവ് എന്ത് എന്നറിഞ്ഞതുകൊണ്ട്
വലിയ കാര്യമൊന്നുമില്ല
അതിനെ പരിപോഷിപ്പിക്കുവാനും
ശുദ്ധമായി നില നിര്‍ത്താനും
എന്ത് വഴി എന്നതാണ് പ്രധാനം.
അത് മുഴുവനും മാനവ കുലത്തിനു
കൈമാറപ്പെട്ടിട്ടുണ്ട്...... പ്രവാചകന്മാരിലൂടെ.
നാം എത്ര ധന്യമായ 'ആത്മാക്കള്‍'!

MvM NOUSHAD said...

1-സൂര്യനും അതിന്റെ ശോഭയും സാക്ഷി.
2-ചന്ദ്രന്‍ സാക്ഷി, അത് സൂര്യനെ പിന്തുടരുമ്പോള്‍!
3-പകല്‍ സാക്ഷി, അത് സൂര്യനെ തെളിയിച്ചുകാണിക്കുമ്പോള്‍!
4-രാവു സാക്ഷി, അത് സൂര്യനെ മൂടുമ്പോള്‍!
5-ആകാശവും അതിനെ നിര്‍മിച്ചു നിര്‍ത്തിയതും സാക്ഷി.
6-ഭൂമിയും അതിനെ പരത്തിയതും സാക്ഷി.
7-ആത്മാവും അതിനെ ക്രമപ്പെടുത്തിയതും സാക്ഷി.
8-അങ്ങനെ അതിന് ധര്‍മത്തെയും അധര്‍മത്തെയും സംബന്ധിച്ച ബോധം നല്‍കിയതും.
9-തീര്‍ച്ചയായും അത്മാവിനെ സംസ്കരിച്ചവന്‍ വിജയിച്ചു.
10-അതിനെ മലിനമാക്കിയവന്‍ പരാജയപ്പെട്ടു.
[Holy Quran : 91]

പ്രദീപ്‌ പേരശ്ശന്നൂര്‍ said...

my present

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

പുതിയ അറിവുകള്‍ക്ക് വളരെ നന്ദി

ഐക്കരപ്പടിയന്‍ said...

മൈപ്, ഞാന്‍ എത്താന്‍ അല്പം വൈകിയല്ലേ, സാരമില്ല, ഇനിയിവിടെയൊക്കെ ഉണ്ടാവും.
ഗൌരവതരമായ വായന അര്‍ഹിക്കുന്നതിനാല്‍ പൂര്‍ണമായ വായന കഴിഞ്ഞിട്ട് അഭിപ്രായം പറയാം..
ആശംസകള്‍ !

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal....

Anonymous said...

മൈപേ , വല്ലാത്ത നയ്പ് ആവശ്യമുള്ള വിഷയമാണിത് ,പുതിയ ചില ത്രെഡുകള്‍ ഇതില്‍ നിന്നും കിട്ടി ,ആശംസകള്‍

സാബിബാവ said...

അറിവുകള്‍ക്ക് വളരെ നന്ദി

K.P.Sukumaran said...

വായിച്ചു , കുറച്ചു കൂടി ചിന്തിക്കട്ടെ ... ആശംസകള്‍

അശ്രഫ് ഉണ്ണീന്‍ said...

അറിവും വിജ്ഞാനവും വ്യത്യസ്‌തമാണ്‌. കേവല അറിവുകളായ അവയിൽ കാണുകയും കേള്ക്കു കയും ചെയ്യുന്നതൊക്കെ പെടുന്നു. മനസ്സില്‍ രൂഢമൂലമായി നില്ക്കു ന്നതാണ്‌ മഅ്‌രിഫത്ത്‌. ഹൃദയപൂര്വംമ സൂക്ഷിച്ചുവെക്കുന്ന ഇത്‌ അനുഭവത്തിന്റെയും വിശ്വാസത്തിന്റെയും നിറവില്‍ കരുത്താര്ജി ക്കുന്നു. അറിവുകളെ, വിവേകവും വിവേചനശക്തിയും ഉപയോഗിച്ചു വീണ്ടും മനനം ചെയ്യുമ്പോള്‍ അവ ജ്ഞാനമായിത്തീരുന്നു.

നന്നായിട്ടുണ്ട്... എല്ലാ വിധ ആശംസകളും

ആചാര്യന്‍ said...

ഇന്നാണ് വായിച്ചത്..എനിക്ക് ചിന്തിക്കാന്‍ സമയം തരൂ ..എന്തേ//..അള്ളാഹു കാക്കാതിരിക്കില്ല ...

Sameer Thikkodi said...

ഇവിടെ എത്തിപ്പെടാന്‍ വൈകി ... ഗൌരവകരമായ വായന വിജ്ഞാനപ്രദം ആവുന്നത് ഇങ്ങനെ ഉള്ളവയിലൂടെ ആണ് ...

ഗഹനമായ എന്നാല്‍ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ... നാം എത്ര നിസ്സാരം എന്ന് നമ്മെ ദ്യോദിപ്പിക്കുന്നു...

നന്ദി ...

BorN said...

Useful ..!!!!!!!!!!!

in my life me serched many books in English & Arabic including Greek philosaphy.. but not yet...

about : ROOH.... NAFS....QALB...

This is the basic of life ... in my thought..
borninkerala@gmail.com

കൂതറHashimܓ said...

മനസ്സിരുത്തി വായിച്ചു.
ജീവന്‍ ആത്മാവ് എന്നിവയെ പറ്റി ഒരു ധാരണ കിട്ടാന്‍ വായന ഉപകരിച്ചു.

(‌ >>ആത്മാവിന് ഇൻഫർമേഷൻസ് സ്വീകരിക്കാനുള്ള മീഡിയ കാതുകളും കണ്ണുകളും മാത്രമാണ്.<<
സ്പര്‍ശനം മണം സ്വാദ് തുടങ്ങിയ പഞ്ചേന്ത്രിയങ്ങള്‍ കൂടി ഉള്‍പ്പെടില്ലേ? )

Moh'd Yoosuf said...

പഞ്ചേന്ത്രിയങ്ങൾ എല്ലാം സെൻസിബിലിറ്റിയുള്ളത് തന്നെ, എല്ലാ ഇന്ദ്രിയങ്ങളും അനുഭവങ്ങളുമായി ബന്ധപെട്ടു കിടക്കുന്നു. പക്ഷെ ബുദ്ധിയോട് സംവദിക്കുന്നത് കണ്ണുകളും കാതുകളുമാണ്. അതുമാത്രമാണ് വിശ്വാസവുമായി ബന്ധപെട്ടത്.

Jefu Jailaf said...

നന്ദിയല്ല ഒരു കടപ്പാട്..ഒര്മാപ്പെടുത്തലുകള്‍ക്കും ഈ അറിവുകള്‍ക്കും.. ഒരു സംശയം..<< ഒരിക്കൽ ദൈവം ആത്മാവിനെ സൃഷ്‌ടിച്ചു കഴിഞ്ഞാൽ പിന്നെ ആത്മാവിന് മരണമില്ല>> ഈ വരികളില്‍ ആത്മാവ് എന്നത് ദൈവികമായ ഒരു അംശമാണോ. അത് കൊണ്ടാണോ നശിക്കാതെ നില്‍ക്കുന്നത്. അല്ലെങ്കില്‍ അവസാനനാളില്‍ എല്ലാം നശിക്കുമ്പോള്‍ അള്ളാഹു അല്ലാത്തത് മുഴുവന്‍ നശിക്കെണ്ടാതല്ലേ.. ( ഗുരുത്വക്കെടിനല്ല .. തികച്ചും സംശയം തന്നെയാണ്.. )

Moh'd Yoosuf said...

ആത്മാവിനെ കുറിച്ച് അങ്ങിനെയാണ് പ്രാമാണികമായി കൂടുതല് രേഖപെട്ടുകാണുന്നത്. ചില പണ്ഡിതന്മാര് എല്ലാം നശിക്കും അല്ലാഹു ഒഴികെ എന്നു അഭിപ്രായപെട്ടവരുണ്ട്. പക്ഷെ അത് അഭിപ്രായമായി സ്വീകരിക്കാനെ നിവൃത്തിയുള്ളൂ.. പ്രാമാണിക തെളിവുകളില്ല.

ആത്മാവ് എന്നത് സൃഷ്ടിക്കപെട്ടതാണ്. ‘ദൈവിക’തയില് നിന്നും മാറ്റിവെക്കാന് ‘സൃഷ്ടിക്കപെട്ടത്‘ എന്നതു തന്നെ ധാരാളം.

അല്ലാഹു അഅ്്ലം.

Jazmikkutty said...

അതിനാൽ തന്നെ വിശേഷ ബുദ്ധി തകരാറിലായവരും വിശേഷ ബുദ്ധി വികസിക്കാത്തവരും (കുട്ടികൾ) മരണാന്തരം ചോദ്യംചെയ്യപെടുകയില്ല എന്ന് പറയുന്നത്.
പലതും പുതിയ അറിവുകളാണ്...ഇവിടെയെത്താന്‍ കുറെയേറെ വൈകി..ബെന്ജാലി മുഖേനയാണ് എത്തിയത്..നന്ദിയും,കടപ്പാടും അദ്ദേഹത്തിന് സമര്‍പ്പിക്കുന്നു..

നൗഷാദ് അകമ്പാടം said...

"അപ്പോ ഇങ്ങളയ്നീ ആ പോസ്റ്റ്മാന്‍! അല്ലേ!!!"

എന്തായാലും ബെഞ്ചാലീ പോസ്റ്റ്മാന്‍ എന്ന പേരും താങ്കളുടെ പോസ്റ്റുകളും
നമ്മുടെ ഗ്രൂപ്പിനു നല്‍കിയ ഇമ്പാക്റ്റ് ചെറുതല്ല!

ഈ വെളിപ്പെടുത്തലിനു നന്ദി...
ഇനിയും സജീവമാകട്ടെ എഴുത്തിന്റെ ലോകം!

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ഞാന്‍ ഇവിടെ മുന്‍പേ എത്തിയിരുന്നു ...........പക്ഷെ ബെന്ചാലിയിലൂടെ ഈ രണ്ടാം

വരവിനു ഒരു സുഖം ...................അല്ലെ ?

സജീവമാവട്ടെ ഈ ചിന്തകളും എഴുത്തും ...നാഥന്‍ അനുഗ്രഹിക്കട്ടെ !

Anonymous said...

മനുഷ്യനെ നാം മിശ്രിതമായ ശുക്ലകണത്തില്‍ നിന്നും സ്ര്ഷ്ട്ടിച്ച്ചു .അവനെ പരീക്ഷിക്കാന്‍ വേണ്ടി അതിനാല്‍ അവനെ കേള്‍വിയും കാഴ്ച്ചയുള്ളവനുമാക്കിയിരിക്കുന്നു.നാം അവനു മാര്‍ഗ്ഗം കാണിച്ചു കൊടുക്കുകയും ചെയ്തു .അവന്‍ നന്ദിയുള്ളവനുമാകാം.. നന്ദി കെട്ടവനുമാകാം..( അദ്ദഹ്ര്‍ 2,3)

ഇഹലോകം പരലോകത്തിന്റെ ക്ര്ഷിയിടമാകുന്നു ( നബിവചനം )
ഒത്തിരി പഠിച്ചു എഴുതിയ ഒരു നല്ല പോസ്റ്റു... ചിന്തിക്കാനുള്ള പോസ്റ്റു ..ചിന്തിക്കുന്നവര്‍ക്ക് ദ്ര്ഷ്ട്ടാന്തമുണ്ട്...ദൈവം തക്കതായ പ്രതിഫലം തരട്ടെ..പ്രാര്‍ത്ഥനയോടെ..

A said...

ആഴത്തിലുള്ള അറിവേറ്റുന്ന ചിന്തകള്‍.. ആത്മാവ്, ശരീരം ദൈവം ഇവയിലേക്കെത്തുമ്പോള്‍ മിക്കവാറും എല്ലാ ആത്മീയ ദര്‍ശനങ്ങളിലും ഒരു കോമണ്‍ ത്രെഡ് കാണാന്‍ സാധിക്കും. പൊതു ജീവിതത്തിലെത്തുമ്പോള്‍ പക്ഷെ മനുഷ്യന്‍ ഞാന്‍ മാത്രം ശരി, നിന്റേതു തെറ്റ് എന്ന് കലഹിച്ചു കാലം കഴിക്കുന്നു.

പുന്നകാടൻ said...
This comment has been removed by a blog administrator.
Yaseen Mohammad said...

Excellent മൈപ്...അറിവുകള്‍ക്ക് വളരെ നന്ദി, still looking for more from you...

wardah said...

നല്ലചിന്തകള്‍ക്ക് വഴിതെളിയിക്കുന്ന വിഷയം
തുടരുക അറിവിന്‍റെലോകത്തിലേക്കുള്ള വഴി
കാട്ടിയായി നാഥന്‍ അനുഗ്രഹിക്കട്ടെ

Unknown said...

പറയുക: അറിവുള്ളവരും അറിവില്ലാത്തവരും സമമാകുമോ? ബുദ്ധിമാന്‍മാര്‍ മാത്രമേ ആലോചിച്ചു മനസ്സിലാക്കുകയുള്ളൂ...

Yahiya said...

വായിച്ചു.. ഏതാനും പുതിയ ചിന്തകള്‍ കിട്ടി.. keep up the flame of creative thoughts!