Sunday, June 18, 2023

ഭാഷ; സംസ്കാര രൂപീകരണത്തിൻ്റെ അടിവേര്


ഭാഷ എന്നത് ഒരു
 ജൈവ അസ്തിത്വമാണ്. ജൈവ ലോകത്തെ എല്ലാ ജീവികൾക്കും അവരുടേതായ ആശയവിനിമയ മാർഗങ്ങളുണ്ട്, ജീവികൾ ജനിക്കുന്നു, മരിക്കുന്നു, അതുപോലെ അവയുടെ ആശയവിനിമയവും. എന്നാൽ ജൈവലോകത്ത് മനുഷ്യർ ജീവിച്ച് മരിക്കുമ്പോൾ അവൻ സ്വീകരിച്ച് പോന്നിരുന്ന ആശയങ്ങളും ആശയവിനിമയമാർഗങ്ങളും മരിക്കുന്നില്ല, അവ കൈമാറ്റം ചെയ്യപ്പെടുകയും വളരുകയും സാംസ്കാരികമായ് ആർജ്ജിച്ച സാഹചര്യങ്ങളിൽ രൂപമാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നു.

മനുഷ്യൻ്റെ ചെറുപ്പകാലത്തെ ഭാഷയാകില്ല അവൻ വളർന്നു വലുതാകുമ്പോൾ, പ്രായ വെത്യാസങ്ങളിൽ ആ വ്യക്തിയുടെ ശാരീരിക അവസ്ഥയെ ഏത് വിധം വ്യത്യാസപ്പെടുന്നുവോ അതുപോലെ തന്നെ ഭാഷയിലും വ്യത്യാസങ്ങൾ കാണാവുന്നതാണ്. ജീവിതത്തിൽ ആർജ്ജിച്ച അറിവുകളിൽ ഒരാളുടെ വളർച്ചയുടെ കൂടെ ഭാഷയും സംസ്കാരവും വളർന്നുകൊണ്ടിരിക്കുന്നു. ആ വളർച്ചയിൽ ഭാഷയുടെ പരിമിതികളെ മറികടന്ന് പുതിയ ഭാഷകൾ ഉടലെടുക്കുന്നു, പുതിയ ഭാഷകൾ ആശയകൈമാറ്റങ്ങൾക്ക് കൂടുതൽ ശക്തിപകരുന്നതിനാൽ അവ സമൂഹത്തിൽ ശക്തിയാർജ്ജിക്കുകയും പഴയ ഭാഷയെ കൈയ്യൊഴിയുകയും ചെയ്യുന്നു, അങ്ങനെ മനുഷ്യർ ഉപേക്ഷിച്ച അനേകം നിർജീവ ഭാഷകളുണ്ട്.

ഒരു നിർജീവ ഭാഷയ്ക്ക് മാറ്റമൊന്നും ഉണ്ടാകില്ല, പണ്ട് എഴുതപെട്ടത് പോല നിലനിൽക്കുന്നു, ജീവനുള്ള ഭാഷ എപ്പോഴും മാറിക്കൊണ്ടിരിക്കും. മനുഷ്യ സംഞ്ചാരങ്ങളും ഇടപെടലുകളും വഴി ഭാഷകൾ കൈമാറ്റം ചെയ്യപ്പെടുകയും വളരുകയും ചെയ്യുന്നു. മനുഷ്യശരീരത്തിന് അതിന്റെ കാലഘട്ടങ്ങളോ ഘട്ടങ്ങളോ ഉണ്ട്.  ശൈശവകാലം, ബാല്യകാലം, പൗരുഷം, വാർദ്ധക്യകാലം എന്നിവയുണ്ട്. അതുപോലെ, ഒരു ഭാഷയ്ക്ക് അതിന്റെ കാലഘട്ടങ്ങളുണ്ട്.  പിറവിയോടെ മാതാവിനോട് പ്രതികരിച്ചു തുടങ്ങുമ്പോൾ തന്നെ മനുഷ്യൻ്റെ മാതൃ ഭാഷയും വളർന്ന് തുടങ്ങുന്നു. മനുഷ്യർ സംസാരിക്കുമ്പോൾ പുറപ്പെടുവിക്കുന്ന ശബ്ദം ഒന്ന് തന്നെയാണന്നും ഭൂപ്രകൃതിയും ചുറ്റുപാടുകളും സൃഷ്ടിച്ച വ്യത്യാസത്തിലൂടെയാകാം നാനാ ഭാഷകൾ രൂപപെട്ടത്. അത് ദൈവീക അനുഗ്രഹായ് നമുഷ്യർക്ക് ലഭ്യമാക്കപെട്ടതാണ്.  ആശയ കൈമാറ്റത്തിന്  മനുഷ്യ ജീവിതത്തിൽ അത്യന്താപേക്ഷിതമാണ് ഭാഷ, പലതരം ഭാഷകൾ സംസാരിക്കാൻ മനുഷ്യന് സാധ്യമാകുന്നു, മനുഷ്യൻ്റെ സംസ്കാരവും ജീവിത നിലവാരവും ഭാഷയിലൂടെ പ്രകടമാകുന്നു. ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വ്യത്യാസവും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ അറിവുള്ളവര്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌. (സൂ റൂം, 22)

മനുഷ്യർ പങ്കിടുന്ന  സാമാന്യബോധത്തിലൂടെയാണ് ഭാഷയ്ക്ക് അർഥമുണ്ടാകുന്നതും പൊതുബോധം പ്രവർത്തനക്ഷമമാകുന്നതും. അതുകൊണ്ടാണ് അധിനിവേഷവും മേൽക്കോയ്മയും ചില ഭാഷാ പ്രയോഗങ്ങളിൽ കാണാൻ സാധിക്കുന്നത്. “ജാത്യാലുള്ളത് തൂത്താൽ പോകുമോ  തുടങ്ങിയ അനേകം വാചക രൂപങ്ങൾ ഒരു കാലത്തിൻ്റെ സംസ്കാരിക അധിനിവേഷമാണ്. മനുഷ്യൻ്റെ സാംസ്കാരിക അധിവേഷവും ജീവിത നിലവാരവുമാണ് ഭാഷകളിലൂടെ പ്രകടമാകുന്നത്.

 ഭാഷയിൽ ലിംഗങ്ങളുടെ വേർത്തിരിച്ചറിയാനുള്ള പ്രയോഗങ്ങളുണ്ടെങ്കിലും ‘ആണത്തം‘ എന്ന് നിർവചിക്കുന്ന സവിശേഷത വൈകാരിക തീവ്രതയും നെഗറ്റീവ് വയലൻസുമാണ്. മനുഷ്യരെ സ്വാധീനിക്കുന്ന സെലിബ്രിറ്റികൾ വൈകാരിക ഘടകങ്ങളെ പുറത്ത് പ്രകടിപ്പിക്കാൻ മോശം  പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നു. നാഡീവ്യവസ്ഥയിൽ കോഗ്നിറ്റീവ് കൺട്രോൾ പ്രക്രിയകളിൽ ഉൾപ്പെട്ടിരിക്കുന്ന മനുഷ്യനെ ഒരു ന്യൂറോബയോളജിയിൽ വായിക്കപ്പെടുമ്പോൾ അവൻ്റെ വൈകാരികത പ്രകടിപ്പിക്കാനാണത്, എന്നാലത്  സാംസ്കാരിക സംസ്കരണ മേഖലകളുടെ ഒരു ഉൽപ്പന്നം കൂടിയാണ്. അതുകൊണ്ട് തന്നെ വൈകാരിക പ്രകടനങ്ങൾക്കപ്പുറം മോശം വാക്കുകളിൽ ആസ്വാദനം കണ്ടെത്തുന്നവരുണ്ട്.

വാക്കുകൾക്ക് പല മാനങ്ങളുണ്ട്, മോശം വാക്കുകൾ അപമാനങ്ങളാണ്. ജൈവിക ശരീരത്തെ പോലെ മറച്ചുപിടിക്കേണ്ടവയാണത്. അത് പ്രകടമാക്കുക എന്നത് മനോവൈകല്ല്യങ്ങളായെ പരിഗണിക്കപെടേണ്ടതുള്ളൂ.. എന്നാൽ അത്തരം വാക്കുകൾ കുട്ടികൾക്കിടയിൽ കലാപരമായ് അവതരിപ്പിക്കുകയും സാമാന്യവൽക്കരിക്കുകയും ചെയ്യുന്നതിൽ മീഡിയകൾ വലിയ തോതിൽ സ്വാധീനം ചെലുത്തുന്നുണ്ട്. വളരുന്ന കുട്ടികളാകുമ്പോൾ അവരുടെ ഭാഷാ പദാവലി വികസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ  അത്തരം വാക്കുകളിൽ ആകൃഷ്ടരാകുന്നു, കഴിയുന്നത്ര വാക്കുകൾ വലിച്ചെടുക്കുന്നു. ധാർമ്മിക ചിന്തകൾ വഴിമാറുകയും പകരം എക്‌സ്‌പ്ലിറ്റീവ് ഹീറോകളെപ്പോലെ വഴിതെറ്റുന്ന, സാംസ്കാരിക അപചയം സംഭവിച്ച ഒരു സമൂഹ സൃഷ്ടിപ്പാണ് അറിയാതെ സംഭവിച്ച് കൊണ്ടിരിക്കുന്നത്.

ശരിയും തെറ്റും സംബന്ധിച്ച കുട്ടികളുടെ വളരുന്ന ഗ്രാഹ്യത്തെയും അവരുടെ പ്രവർത്തനങ്ങൾ മറ്റുള്ളവരുടെ ക്ഷേമത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് വിമർശനാത്മകമായി ചിന്തിക്കാനുള്ള അവരുടെ കഴിവിനെയും, മറ്റുള്ളവരോടുള്ള ബഹുമാനം, കരുതൽ തുടങ്ങിയ മൂല്യങ്ങളുടെ പ്രകടനത്തെയും അധ്യാപകരും മറ്റ് മുതിർന്നവരും പിന്തുണയ്ക്കുന്ന പ്രക്രിയയാണ് ധാർമ്മിക വിദ്യാഭ്യാസം. ഉത്തരവാദിത്തം. നീതിബോധം, മനുഷ്യക്ഷേമം, മനുഷ്യാവകാശം എന്നീ ആശയങ്ങളെ കേന്ദ്രീകരിച്ച് ധാർമ്മിക വളർത്തുന്നതിനുള്ള ഉപയോഗപ്രദമായ ഉപകരണമാണ് മത പാഠ്യപദ്ധതികളും മത സംഘടനകൾ അവതരിപ്പിക്കുന്ന ബാലസാഹിത്യങ്ങളും രചനകളുമെല്ലാം. ധാർമ്മിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള സജീവമായ ആലോചനകൾക്കും ചർച്ചകൾക്കും കുട്ടികളുടെ ധാർമ്മിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളാണവയിലുണ്ടാവുക.  അനുഭവങ്ങൾ, ധാർമ്മിക സംഘർഷങ്ങളുടെ വിവിധ പതിപ്പുകൾ നിരീക്ഷിക്കാനും ഏറ്റെടുക്കാൻ പഠിക്കുന്നു. കാഴ്ചപ്പാടുകൾ കഥാപാത്രങ്ങളുടെ പെരുമാറ്റം നിരീക്ഷിക്കുന്നതിലൂടെ അവർക്ക് ധാർമ്മികവും ധാർമ്മികവുമായ ദ്വന്ദ്വങ്ങൾ തിരിച്ചറിയാനും കഴിയും, എന്നാലിന്ന് ആധുനിക വിദ്യാഭ്യാസ പ്രക്രിയയിൽ മുന്‍ഗണനയിൽ ധാർമ്മിക പഠനങ്ങൾ ശരിയാം വിധം നടപ്പിലാകാതെയാവുകയും ദാർമ്മിക ബോധം വളർത്തുന്ന സാഹിത്യങ്ങൾക്ക് പകരമായ് ഇന്ന് കുട്ടികൾക്ക് മുന്നിലേക്ക് എത്തിച്ചേരുന്നത് കുത്തഴിഞ്ഞ ദുർഗന്ധം പേറുന്ന സോഷ്യൽ മീഡിയ ഇടങ്ങളുമായാൽ അവയിലൂടെ വിളമ്പുന്നതാവും മക്കളുടെ തലച്ചോറ് നിറക്കുക. അതാണവരുടെ ജീവിതത്തിൽ പ്രതിഫലിക്കുക. നാണവും മാനവും സൂക്ഷിക്കേണ്ടവനാണ് വിശ്വാസി എന്ന മിനിമം സാംസ്കാരിക ബോധ്യങ്ങളെങ്കിലും കുട്ടികളിൽ സൃഷ്ടിക്കേണ്ടതുണ്ട്.  സംസ്കാര രൂപീകരണത്തിന് വേണ്ട ഊർജ്ജം വലിച്ചെടുക്കാൻ സഹായിക്കുന്ന അടിവേരാണ് ഭാഷ. അത് നല്ലതാകട്ടെ

ദൈവ സ്മരണ നിലനിർത്തികൊണ്ട് പ്രാർത്ഥനകൾ നിർവഹിക്കാനും  സദാചാരംകൊണ്ടു കൽപിക്കുകയും, ദുരാചാരത്തെക്കുറിച്ചു വിരോധിക്കാനും (ഖുർആൻ 31:17) മക്കളെ ഉപദേശിക്കേണ്ടത് വിശ്വാസികളുടെ കടമയാണ്.

Friday, May 5, 2023

ആർജിത അറിവും മനുഷ്യമനസ്സും


മനുഷ്യർ വിവിധ തരക്കാരും സ്വഭാവക്കാരുമാണ്. മനുഷ്യ വ്യവഹാരങ്ങൾ വളരെ സങ്കീർണ്ണവുമാണ്. മനുഷ്യ വ്യവഹാരങ്ങളെയും മാനസ്സികാവസ്ഥളെയും നിരീക്ഷിച്ച് അവയെ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നതാണ് മനശാസ്ത്രം.

ആരാണ് മനുഷ്യൻ എന്ന ചോദ്യത്തിന് മനുഷ്യൻ്റെ മനസ്സുമായ് മാത്രമേ ചേർത്തുപറയാനാവുകയുള്ളൂ. ബാഹ്യമായ പല അടയാളങ്ങളിലും മനുഷ്യർ വ്യതിരിക്തമായ് നിലകൊള്ളുന്നു. മനുഷ്യ ശരീരത്തിൽ മുഖം വിരലുകളുടെ ഘടന, വിരൽ തുമ്പ്, കണ്ണ്, മുടി, ഗന്ധം തുടങ്ങി ഈ ഭൗതിക ലോകത്ത് അവൻ്റെ വ്യവഹാരങ്ങളെ രേഖപ്പെടുത്താവുന്നവയൊക്കെ അവൻ്റെ ഓരോ ഐഡൻ്റിറ്റിയാണ്. ഓരോ ഐഡൻ്റിറ്റിയും ഓരോ തലത്തിലാണ് ഉപയോഗപെടുത്താറ്. ഏതൊരൂ സാധാരണക്കാരനും മറ്റൊരാളെ മനസ്സിലാക്കുന്ന പ്രധാന ഐഡൻ്റിറ്റി മനുഷ്യൻ്റെ മുഖമാണ്, മുഖം വഴി കുടുംബവും വംശവും രാജ്യവുമൊക്കെ തിരിച്ചറിയാനാകുന്നു. എന്നാൽ ശാരീരികമായല്ലാത്ത ഒരു പ്രധാന ഐഡൻ്റിറ്റി മനസ്സാണ്. മനുഷ്യ മനസ്സിനെ അടിസ്ഥാനമാക്കിയാണ് ഏതൊരാളെയും മറ്റുള്ളവർ മനസ്സിലാക്കുക. ഒരു മനുഷ്യൻ അദ്ദേഹത്തെ സ്വയം മറ്റുള്ളവർക്ക് പരിചയപെടുത്തുന്നതിന് അനുസരിച്ചല്ല, അദ്ദേഹത്തിൻ്റെ ഇടപെടലുകളിലൂടെയും പ്രവർത്തനങ്ങളിലൂടെയുമാണ് ആ വ്യക്തിത്വത്തെ മറ്റുള്ളവർ മനസ്സിലാക്കുക. അധർമ്മങ്ങൾക്കെതിരെ വലിയ രീതിയിൽ സംസാരിക്കുകയും പ്രവർത്തിയിൽ അധർമ്മം ഉണ്ടാവുകയും ചെയ്താൽ അയാളെ ആരും ധർമ്മിഷ്ടനായി പറയുകയില്ല. ഒരാളെ ഇന്ന രാഷ്ട്രീയക്കാരനാണ് അതല്ലെങ്കിൽ ഇന്ന സംഘടനക്കാരനാണ് എന്നൊ ആശയക്കാരനാണ് എന്നൊ മനസ്സിലാക്കുക അദ്ദേഹമത് വെളിപെടുത്തുന്നതിനേക്കാളുപരി അദ്ദേഹത്തിൻ്റെ വ്യക്തികളോടും പൊതുസമൂഹത്തോടുമുള്ള ഇടപെടലുകളിലൂടെയാണ്. അതാകട്ടെ, ആ മനുഷ്യൻ്റെ മനസ്സുമായ് ബന്ധപെട്ടതാണ് താനും. ഒരാളെ ശരിയാംവിധം മനസ്സിലാക്കാൻ യാത്രയൊ, സാമ്പത്തിക ഇടപാടോ തുടങ്ങിയവയിലൂടെ അറിയാനാകുമല്ലൊ, അതുവഴി അയാളുടെ ശരിയായ സ്വഭാവം അടുത്തറിയാനാകും. അത്തരം സന്ദർഭങ്ങളിൽ അയാളുടെ മനസ്സ് ശരിയായി പ്രതിഫലിക്കപ്പെടും.

എന്താണ് മനസ്സ്? ചില സംജ്ഞകളിൽ നമ്മൾ മനസ്സിലാക്കിയ പദങ്ങളുണ്ട്, ചിന്ത, ബുദ്ധി, മനസ്സ്, ആത്മാവ്, ജീവൻ തുടങ്ങിയവ. മനസ്സിനെ ആത്മാവ് എന്ന് സൂചിപ്പിക്കാറുണ്ട്. യഥാർത്ഥത്തിൽ അവ രണ്ടും രണ്ടാണ്, എന്നാൽ പരസ്പര പൂരകങ്ങളാണ്.

ഏതൊരൂ ജീവിയിലും ജീവൻ നില നിർത്തുന്നത് ആ ജീവിയിൽ കുടികൊള്ളുന്ന ജീവാത്മാവാണ്. എന്നാല്‍, ഇതര ജീവികളില്‍ നിന്ന് വിഭിന്നമായി മനുഷ്യനു മാത്രമുള്ളതാണ് മനുഷ്യാത്മാവ്. (ആത്മാവിനെ കുറിച്ച് മുമ്പ് എഴുതിയത് ഇവിടെ വായിക്കാം).

മനുഷ്യന് പല ഇന്ദ്രിയങ്ങളിൽ മനുഷ്യൻ്റെ വിശേഷ ബുദ്ധിയുമായ് ഏറെ ബന്ധപെട്ടുകിടക്കുന്നവയാണ് കേൾവിയും കാഴ്ച്ചയും, അതുവഴി നിക്ഷേപിക്കപ്പെടുന്ന വിവരങ്ങളെ മനുഷ്യൻ്റെ ബുദ്ധികൊണ്ട് കൈകാര്യം ചെയ്തു ലഭിക്കുന്ന ഉല്പന്നമാണ് അറിവ്, ആ അറിവിനെ ഓർമ്മയിൽ സൂക്ഷിക്കുന്നതിനെ മനസ്സെന്ന് പറയാം. അറിവിനെ പ്രാതിഭാസികം, ആധ്യാത്മികം എന്നിങ്ങനെ തിരിക്കാം. ഭൗതികമായവയാണ് പ്രാതിഭാസികമായ അറിവ്. ആധ്യാത്മിക യാഥാര്‍ഥ്യങ്ങളെ സംബന്ധിക്കുന്ന അറിവ് ആധ്യാത്മികമായ അറിവും.

മനുഷ്യൻ്റെ തലച്ചോറുമായ് ബന്ധപെട്ടതാണ് ബുദ്ധിയും ഓർമ്മയുമെല്ലാം. ചിലർക്ക് ചില കാര്യങ്ങൾ പെട്ടെന്ന് ഗ്രഹിക്കാൻ കഴിയുന്നത് തലച്ചോറുമായ് ബന്ധപെട്ടാണ്. ഒരേ പോലെ കാണുകയും കേൾക്കുകയും ചെയ്യുന്ന വ്യക്തികൾക്ക് വ്യത്യസത ഉത്തരങ്ങൾ ലഭിക്കുന്നതും ഉത്തരം ലഭിക്കുന്നതിലെ കാലതാമസവുമെല്ലാം തലച്ചോറിൻ്റെ പ്രൊസസിങ്ങിനനുസരിച്ചും മെമ്മറിക്കനുസരിച്ചുമാണ്, പ്രൊസസിങ്ങിനെ ചിന്ത എന്നും ചിന്തിക്കാനുള്ള കഴിവിനെ ബുദ്ധി എന്നും പറയാം. അങ്ങനെ ബുദ്ധികൊണ്ട് ചിന്തിച്ചു ലഭിക്കുന്ന ഉല്പന്നം (ഔട്ട്പുട്ട്) ആണ് അറിവ്, ആ അറിവിനെ ഓർമ്മയിൽ സൂക്ഷിക്കുന്നതിനെ മനസ്സ് എന്നുപറയാം. മനസ്സിലായി എന്നുപറയുന്നത് ശരിയാം വിധം അറിവ് ലഭിച്ചെന്ന് ഉറപ്പ് വരുത്തലാണല്ലൊ. അങ്ങനെ ജീവിത ചുറ്റുപാടുകളിൽ നിന്നും മനുഷ്യ മനസ്സിൽ ശേഖരിക്കപ്പെട്ട അനേകം വിവരങ്ങൾക്കനുസരിച്ച് മനുഷ്യൻ്റെ എല്ലാ ക്രയവിക്രയങ്ങളും നടക്കുന്നത്.

മനുഷ്യൻ ആർജ്ജിച്ചെടുത്ത അറിവുകൾക്കനുസരിച്ച് ചുറ്റുപാടുകളെ വീക്ഷിക്കുകയും പുതിയ അനേകം അറിവുകൾ നേടുകയും ചെയ്യുന്നു. ചിന്തയിലൂടെ രൂപം കൊള്ളുന്ന ആശയങ്ങളെ സീമാതീതമായി വികസിപ്പിക്കാന്‍ മനുഷ്യനു സാധിക്കുന്നു.

അനേകം മനുഷ്യൻ വ്യവഹരിക്കുന്ന ഒരു പട്ടണത്തിൽ എല്ലാ വ്യക്തികളും തങ്ങളുടെ ചുറ്റുപാടുകളിൽ കാണുന്നതും കേൾക്കുന്നതും ഒരുപോലെയുള്ളവയാണ് എങ്കിലും ഓരോ വ്യക്തികളിലും കുടികൊള്ളുന്ന അറിവുകൾക്കനുസരിച്ച് രൂപപ്പെടുന്ന ചിന്തകൾ വ്യത്യാസപെട്ടിരിക്കുന്നു, അതുവഴി രൂപപ്പെടുത്തുന്ന മനസ്സും. അതുകൊണ്ടാണ് തെറ്റുകാരനായ ഒരാൾക്ക് വീണ്ടും തെറ്റിലേക്ക് വഴിമാറാൻ അവൻ്റെ മനസ്സ് പ്രേരിപ്പിക്കുന്നത്. അങ്ങനെ തെറ്റ് ചെയ്യുന്നതിൽ മനസ്സ് അവനെ പിന്തിരിപ്പിക്കുകയോ ഭയപെടുത്തുകയോ ചെയില്ല. 

ഭയം താൽക്കാലികമാണ്, യുക്തി ഉപയോഗിച്ച് ഭയത്തെ നിയന്ത്രിക്കാനാകും. ഭയം മനുഷ്യന് ആവശ്യമായ ഘടകമാണ്. ആവശ്യകരവുമായ ഭാഗമാണ്. അത് നമ്മെ അപായപ്പെടുത്തുന്ന സാഹചര്യങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് നമ്മെ തടയുന്നു, അനിവാര്യമല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് എപ്പോൾ എങ്ങനെ രക്ഷപ്പെടാമെന്ന് തീരുമാനിക്കുന്നതിലും ഭയം ഒരു വ്യക്തിയെ സഹായിക്കുന്നു. ഭയം ഒരാളുടെ ജീവിതത്തെ യുക്തിഹീനരാക്കുകയില്ല. എന്നാൽ ഫോബിയ ഒരു തരം ഉത്കണ്ഠാ രോഗമാണ്, ഫോബിയ എന്നാൽ ഭയമല്ല, പലതരം ഫോബിയകളുണ്ട്. എന്നാൽ ചില രാഷ്ട്രീയ സാമുദായിക നേട്ടങ്ങൾ ലക്ഷ്യം വെച്ച് ഒരു കൂട്ടം ആളുകൾ പുറത്ത് വിടുന്ന വികല വിവരങ്ങളുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തുന്ന ഫോബിയകളുണ്ട്, അത് ഏതാനും വ്യക്തികൾക്കപ്പുറം വലിയൊരൂ സമൂഹത്തെ തന്നെ ഫോബിക് ആക്കി മാറ്റുന്നു. അതിൻ്റെ ഒരു ഉദാഹരണമാണ് ഇസ്ലാമോഫോബിയ.

ഇസ്ലാമൊഫോബിയയിൽ ജീവിക്കുന്ന ഒരാൾ ഒരു മുസ്ലിം വ്യക്തിയെ കാണുന്നത് പോലെയല്ല മറ്റു ഇതര മതവിഭാഗങ്ങളിലുള്ളവരെ കാണുന്നത്. പ്രതേകിച്ച് ശിരോവസ്ത്രം ധരിച്ചവരും താടിവളർത്തിയവരുമായ ഒരു മുസ്ലിമിനെ കാണുമ്പോൾ അക്രമണത്തിന് തുനിയാൻ ഫോബിക് മനസ്സ് പ്രേരിപ്പിക്കുന്നു. ഇനി താടിയും തലപ്പാവും ഒന്നുമില്ലെങ്കിലും മുഖഭാവത്തിൽ മുസ്ലിമെന്ന് തോന്നിയാൽ അതിക്രമണങ്ങൾക്ക് തുനിയുന്നു, പ്രായവെത്യാസമില്ലാതെ, ചെറിയ കുട്ടികളെന്നൊ സ്ത്രീകളെന്നൊ വ്യത്യാസമില്ലാതെ അതിക്രൂരമായ അക്രമണങ്ങൾക്ക് വിധേയരാകുന്നു. ചെറിയ കുട്ടികളെയടക്കം കഴുത്ത് ഞെരിച്ച് കൊന്നതും വെട്ടികൊന്നതും തീയിട്ട് കൊന്നതടക്കം നാട്ടിൽ നമ്മൾ കണ്ടതാണ്. 

ഇസ്ലാമോഫോക് ആയ ഒരാളുടെ മനസ്സിലേക്ക് എത്തിച്ചേരുന്ന അറിവുകളെ അയാളുടെ ഫോബിക് മനസ്സിൽ കുടികൊള്ളുന്ന അറിവുകളുമായ് ചേർത്താണ് ചിന്ത പ്രവർത്തിക്കുക, ലഭിക്കുന്ന അറിവ് ഫോബിയ വർദ്ധിപ്പിക്കുന്നതാണെങ്കിൽ അതിനനുസരിച്ച് അയാളുടെ ഫോബിക് അവസ്ഥ കൂടികൊണ്ടിരിക്കുകയും അതിനനുസരിച്ച് പ്രതികരണങ്ങൾ ആ വ്യക്തിയിൽ സൃഷ്ടിക്കുകയും ചെയ്യുന്നു. എല്ലാ ഫോബിയകളെ പോലെ തന്നെ തെറ്റായ അനേകം അറിവുകളിലാണല്ലൊ ഇസ്ലാമോഫോബിയ രൂപപ്പെടുത്തുന്നത്, അങ്ങനെയുള്ള ഒരാളിൽ രൂപം കൊള്ളുന്ന ഫോബിയ വളരെ ഭീകരമായി വ്യക്തിയെ സ്വാധീനിക്കുന്നു, ഫോബിക് ആയ വിഷയത്തെ ഇല്ലായ്മ ചെയ്യാൻ വേണ്ടി വലിയ രീതിയിലുള്ള അക്രമണങ്ങൾക്ക് ഇറങ്ങാൻ മനസ്സ് ആ വ്യക്തിയെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അത്തരം അവസ്ഥകളിൽ ജീവിക്കുന്ന അനേകം ആളുകളിലൂടെയാണ് വലിയ കലാപങ്ങൾ നടക്കുന്നത്. അതിക്രൂരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമുള്ള മാനസ്സികാവസ്ഥയിലായിരിക്കും അത്തരം ആളുകൾ. 

ആയതിനാൽ തെറ്റായ വിവരങ്ങളിൽ ജീവിക്കുന്നവരെ അവഗണിക്കാതെ ശരിയായ അറിവ് എത്തിച്ചുകൊടുക്കുക എന്നത് സാമൂഹികമായ സുരക്ഷക്ക് അതിപ്രധാനമാണ്. സമൂഹ നന്മയെ ലക്ഷ്യമാക്കിയ സാമുദായിക സാമൂഹിക രാഷ്ട്രീയ സംഘടനകളും വ്യക്തികളും അത്തരം കള്ളവാദങ്ങളെയും കൊള്ളരുതായ്മകളേയും ഉയർത്തികകാണിക്കുന്നതും പൊളിച്ചടക്കുന്നതും. അങ്ങനെ സത്യസന്ധമായ അറിവുകൾ കൈമാറ്റം ചെയ്യപെടുന്നതിനാലാണല്ലൊ ഫാസിസ്റ്റുകൾക്ക് മലയാള മനസ്സിൽ ഇടമില്ലാതായത്. എന്നാൽ പോലും മലയാള മണ്ണിൽ സ്വകാര്യ വാട്സാപ് ഗ്രൂപ്പുകൾ പോലെയുള്ള ചില നിയന്ത്രിത വഴികളിലൂടെ നിരന്തരം അസത്യങ്ങൾ പ്രചരിപ്പിക്കുക വഴി ചിലരെങ്കിലും തെറ്റായ കാര്യങ്ങൾ വിശ്വസിക്കുന്നുണ്ട്. അതിനെ തിരുത്താൻ മാർഗങ്ങളൊന്നുമില്ല, എന്നാൽ എല്ലാവരെയും ഉൾകൊള്ളുന്ന പൊതു ഇടങ്ങളിൽ സത്യസന്ധമായ വിവരകൈമാറ്റം നടക്കേണ്ടതുണ്ട്, തെറ്റായ വിവരങ്ങളിൽ ജീവിക്കുന്നത് ചെറുകൂട്ടങ്ങളെന്ന നിലയിൽ അവരെ അവഗണിക്കാവതല്ല. കാരണം ഒരാളുടെ മാനസ്സികാവസ്ഥ അയാളെ എന്ത് പ്രവർത്തിക്കാനും പ്രേരിപ്പിക്കുന്നു. 

വിശുദ്ധ ഖുർആനിൽ പലതരം മനസ്സുകളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അവയെല്ലാം പരിശോധിക്കുകയാണെങ്കിൽ മനുഷ്യൻ ചുറ്റുപാടുകളിൽ നിന്ന് ആർജ്ജിച്ചെടുത്ത അറിവുകളുമായ് ബന്ധപെട്ടാണവയുള്ളത്. ഒരു മനുഷ്യൻ മോശപെട്ട കൂട്ടുകെട്ടുകളിലൂടെ ജീവിക്കുമ്പോൾ അവനിൽ രൂപപെടുന്ന അറിവുകളിൽ അവൻ്റെ പ്രവർത്തനങ്ങൾ പ്രതിഫലിക്കുന്നു, അതിനനുസരിച്ചവൻ കുറ്റകൃത്യങ്ങളിൽ ജീവിക്കുന്നു. ഈ ഒരു അവസ്ഥയെ വിശുദ്ധ ഖുർആൻ പറയുന്നത് നഫ്സുൽ അമ്മാറ എന്നാണ്. കുറ്റകൃത്യങ്ങൾക്ക് പ്രേരണ നൽകുന്ന മനസ്സ്. നല്ലൊരൂ സാമൂഹികാന്തരീക്ഷത്തിലും അത്തരം മനസ്സുകൾ അന്വേഷിച്ചുകൊണ്ടിരിക്കുക തെറ്റുകൾ ചെയ്യാനായിരിക്കും.

എന്തുകൊണ്ടാവാം ഒരാളെ ഫാസിസം പിടികൂടുന്നത് എന്നും ഒരു സാഹചര്യം ലഭിച്ചാൽ അയാൾ എത്രത്തോളം ക്രൂരനാകുമെന്നും അയാളിൽ കുടിയേറിയ അറിവുകൾക്കനുസരിച്ച് രൂപപെട്ട മനസ്സുകൊണ്ടാണ്, അങ്ങനെയാണ് ഗർഭിണിയുടെ വയറ്റിൽ നിന്ന് ഗർഭസ്ഥ ശിശുവിനെ കുത്തിയെടുക്കാൻ പ്രേരിപ്പിക്കുന്ന മനസ്സ് രൂപപ്പെടുന്നത്. ഒരു സാധാരണക്കാരന് മനസ്സ് താളം തെറ്റാനും ഹൃദയംതകർന്ന് വീഴാനും അത്തരം അക്രമണ കാഴ്ച്ചകൾ മാത്രം മതിയാകും.

മറ്റു ചില മനുഷ്യരുണ്ട്, തെറ്റുകൾ ചെയ്യുകയും ചെയ്തുകഴിഞ്ഞാൽ ചെയ്ത തെറ്റിൽ പശ്ചാതപിക്കുകയും ചെയ്യുന്നവർ. അതായത് ചുറ്റുപാടുകൾക്കനുസരിച്ചും സാഹചര്യങ്ങൾക്കനുസരിച്ചും തെറ്റുകളിൽ വ്യാപൃതരാവുകയും എന്നാൽ അവ ചെയ്തുകഴിഞ്ഞാൽ തൻ്റെ ചെയ്തികളിൽ സ്വയം കുറ്റബോധം തോന്നുകയും ചെയ്യുന്ന മനസ്സ്. അത്തരം മനസ്സുള്ളവരിൽ പ്രവർത്തനങ്ങളിൽ ആത്മ സംതൃപ്തിയുണ്ടാകില്ല. പോരാ എന്നോ ചെയ്തത് ശരിയായില്ല എന്നൊ കുറ്റപെടുത്തികൊണ്ടിരിക്കുന്ന മനസ്സ്. അത്തരം മനസ്സുകളെ കുറിച്ചാണ് ഖുർആൻ നഫ്സുൽ ലവ്വാമ എന്ന് പറയുന്നത്.

എന്നാൽ സമാധാനം കൊണ്ട മനസ്സുണ്ട്. തൻ്റെ അറിവുകളിൽ സംതൃപ്തിയുള്ളവർ, അത്തരം അറിവുകൾക്കനുസരിച്ച് ചിന്തിച്ചുകൊണ്ട് മനസ്സിൽ എല്ലാ അവസ്ഥയിലും സാഹചര്യങ്ങളുലും സംതൃപ്തി നില നിർത്തുന്നവർ. മനസ്സമാധാനത്തോടെ ജീവിക്കുന്ന മനുഷ്യർ, എല്ലാം തൻ്റെ രക്ഷിതാവിങ്കൽ സമർപ്പിച്ചവർ, അവരെ കുറിച്ചാണ് തത്മയിന്നൽ ഖുലൂബ്, സംതൃപ്തിയടഞ്ഞ മനസ്സ് എന്നുപറഞ്ഞത്. അത്തരം മനസ്സിൽ ചാഞ്ചാട്ടമുണ്ടാവില്ല, കുറ്റപ്പെടുത്തലുകളുണ്ടാവില്ല, ആദർശാശയങ്ങളിൾ ലവലേശം സംശയം വകയില്ല. ആധുനിക മനഷ്യൻ്റെ പ്രകൃതി എന്താണോ, ആ പ്രകൃതിയോട് ഏറ്റവും അനുഗുണമായതാണ് മനുഷ്യന് നൽകിയിട്ടുള്ള സത്യജ്ഞാനം. (ഖുർആൻ 30:30) അതിലേക്ക് മുഖം തിരിക്കാനാണ് സൃഷ്ടാവ് മനുഷ്യരോട് കൽപ്പിക്കുന്നത്. അതല്ലാതെ മെറ്റെന്തുണ്ട് മനുഷ്യ മനസ്സിനെ സമാധാനപെടുത്തുന്നത്?

ഇസ്ലാമിനെ മതമായും വിശുദ്ധ ഖുർആനും പ്രവാചക മാതൃകയും പൂർണ്ണ മനസ്സോടെ അംഗീകരിച്ച ആദർശത്തിലുറച്ച മനസ്സാണത്. ഇഹലോകത്തും മരണ സമയത്തും പരലോകത്തും ആ മനസ്സിന് സമാധാനമായിരിക്കും. അവരോടാണ് പറഞ്ഞത്, “അല്ലയോ ശാന്തി നേടിയ ആത്മാവെ, നീ നിൻ്റെ നാഥങ്കലിലേക്ക് തൃപ്തിപെടവനായും തൃപ്തിനേടിയവനായും തിരിച്ചു ചെല്ലുക.“



Thursday, January 14, 2021

പരിണാമം മതവിരുദ്ധമൊ?


പരിണാമം മതവിരുദ്ധമൊ?

നമ്മുടെ പ്രപഞ്ച നിർമ്മിതിയെ രണ്ട് ഘട്ടങ്ങളായ് കണക്കാക്കാം, റേഡിയേഷൻ ഘട്ടവും ദ്രവ്യഘട്ടവും. റേഡിയേഷൻ ഘട്ടമാണ് ആദ്യം, എനർജ്ജിയുടെ ഘട്ടങ്ങളായ് പ്ലാങ്ക് എപെക്, ഇൻഫ്ലേഷനറി എപെക്, എലക്ട്രോ വീക് എപെക്, ശേഷം ക്വാർക് എപെക്, ഹാർഡ്രോൺ എപെക്, ലെപ്റ്റോൺ എപെക്, ന്യൂക്ലിയർ എപെക് എന്നീ ഘട്ടങ്ങളാണ്. ഈ പ്ലാങ്ക് കാലയളവ് പോയിന്റ് 0 മുതൽ ഏകദേശം 10^-43 സെക്കൻഡ് വരെ നീളുന്നു, സമയം രൂപപെടുന്നതിന് മുമ്പുള്ള കാര്യക്രമം എന്ന നിലയിൽ പ്ലാങ്ക് സമയം എന്നു നിലയിൽ മാത്രമേ ഇത് അളക്കാൻ കഴിയൂ. ദ്രവ്യത്തിന്റെ കടുത്ത ചൂടും സാന്ദ്രതയും കാരണം പ്രപഞ്ചത്തിന്റെ അവസ്ഥ വളരെ അസ്ഥിരമായിരുന്നു, അത് വികസിക്കാനും തണുപ്പിക്കാനും തുടങ്ങി. ദ്രവ്യഘട്ടത്തിൽ അറ്റോമിക് എപെക് ആണ് ആദ്യം, ബിഗ്‌ബാംഗിൽ രൂപം കൊണ്ട് ഏറ്റവും കൂടിയ താപനില 1 ട്രില്ല്യൻ ഡിഗ്രി സെൽ‌ഷ്യസിൽ നിന്നും മില്ല്യൻ സെൽ‌ഷ്യസിലേക്ക് കുറഞ്ഞപ്പോൾ ഐയേണൈസട് ഇൽക്ട്രോണുകൾ ഒരു ന്യൂക്ലിയർ കണ്ടെത്തി ഒരു റീകൊമ്പിനേഷൻ സാധ്യമായി. ആ പ്രോസസ് വഴിയാണ് ഹൈഡ്രജൻ എലമെൻ്റ് രൂപപെടുന്നത്.
ബിഗ് ബാംഗ് വഴി ദ്രവ്യ നിർമ്മിതിയുടെ ആദ്യ ഘടകങ്ങളായ ക്വാർക്കുകളും ഇലക്ട്രോണുകളും ആണ് സൃഷ്ടിക്കപെട്ടത്. ക്വാർക്കുകൾ ആറ് വിധമുണ്ട്, ക്വാർക്കുകൾ വ്യത്യസ്ത രീതിയിൽ ചേർന്നാണ് ന്യൂട്രോണും (2 അപ് ക്വാർക്കും 1 ഡൌൺ ക്വാർക്കും), പ്രോട്ടോണും (1 അപ് ക്വാർക്കും 3 ഡൌൺ ക്വാർക്കും) ഉണ്ടാകുന്നതും അവ ചേർന്നാണ് ഒരു ആറ്റം രൂപപെട്ടതും. അങ്ങിനെ രൂപപെട്ട രണ്ട് ആറ്റങ്ങൾ കൂടി ചേർന്ന് ഹീലിയവും ഒരു ആറ്റം മാത്രമുള്ള മൂലകമായ് ഹൈഡ്രജനും ഉണ്ടായി.

ആദ്യത്തിൽ സൂചിപ്പിച്ചത് പോലെ ബിഗ്‌ബാംഗ് വഴി സ്പേസും മാസും ഉണ്ടായി. എന്നാൽ എല്ലം ഒട്ടിചേർന്ന ഒന്നായിരുന്നു. അല്ലാഹു വിശുദ്ധ ഖുർ‌ആനിലൂടെ പറയുന്നത് നോക്കുക, “അതിനു പുറമെ അവൻ ആകാശത്തിനു നേർക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. എന്നീട്ട് അതിനോടും ഭൂമിയോടും അവൻ പറഞ്ഞു, “നിങ്ങൾ അനുസരണ പൂർവ്വമോ നിർബന്ധിതമായോ വരിക”. അവ രണ്ടും പറഞ്ഞു, ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു. ثُمَّ استَوىٰ إِلَى السَّماءِ وَهِيَ دُخانٌ فَقالَ لَها وَلِلأَرضِ ائتِيا طَوعًا أَو كَرهًا قالَتا أَتَينا طائِعينَ  (ഖുർ‌ആൻ 41:11)

വലിയ തോതിൽ ഹൈഡ്രജൻ ഹീലിയ വാതകങ്ങളിൽ ഭീമൻ പുകപടലങ്ങൾ മേഘങ്ങളായ് രൂപം പ്രാപിച്ചു. ഹൈഡ്രജൻ ആറ്റങ്ങൾ പരസ്പരം കൂടിച്ചേർന്ന് അവക്കിടയിൽ വൈദ്യുതകാന്തികശക്തി രൂപം കൊണ്ട് തന്മാത്രകൾക്കിടയിൽ ഗുരുത്വാഗർഷണം വളരെ കൂടുകയും അവ വളരെ സാന്ദ്രതയോടെ തന്മാത്രകളെ ബന്ധിപ്പിക്കുകയു സാന്ദ്രത കൂടി ന്യൂക്ലിയ ഫ്യൂഷൻ ആരംഭിക്കുന്നു, അങ്ങിനെ അതൊരൂ നക്ഷത്രമായി പരിവർത്തനം ചെയ്യപെടുന്നു. അതിലെ ഫ്യൂഷൻ പ്രതിപ്രവർത്തനം വഴി നക്ഷത്രത്തിന്റെ ഉൾഭാഗത്ത് ഉയർന്ന താപം രൂപപെടുകയും അത് ആറ്റങ്ങളെ കൂട്ടിചേർത്ത് പുതിയ മൂലകങ്ങളെ രൂപപെടുത്തുകയും ചെയ്തു. മൂന്ന് ഹീലിയം ന്യൂക്ലിയസ് ചേർന്നു കാർബണും രണ്ട് കാർബൺ ന്യൂക്ലിയസ് ചേർന്ന് മഗ്നീഷ്യവും അങ്ങനെ സിലികോൺ തുടങ്ങിയ മൂലകങ്ങളുണ്ടായി. സിലികോൺ ന്യൂക്ലിയസ് ചേർന്നാണ് ഭാരം കൂടിയ അയേൺ ഉണ്ടാകുന്നത്. അയേൺ ഭാരം കൂടിയ മൂലകവും അതിന്റെ ന്യൂക്ലിയസിൽ പ്രോട്ടോണും ന്യൂട്രോണും ദൃഢബദ്ധമായി വളരെ ശക്തിയിൽ പരസ്പരം ബന്ധിച്ചിരിക്കുന്നതിനാൽ അയേൺ ന്യൂക്ലിയസിൽ നിന്നും പുതിയ മൂലകങ്ങൾ രൂപം കൊണ്ടു. അയേണിനു ശേഷം ഭാരം കൂടിയ മൂലകങ്ങളായ ക്രോമിയം, സിങ്ക്, ഗോൾഡ്, പ്ലാറ്റിനം എന്നിവ ഉണ്ടായിട്ടില്ല. ആ മൂലകങ്ങൾ സൃഷ്ടിക്കപെടുന്നത് നക്ഷത്ര തകർച്ച നേരിട്ട് വലിയ രീതിയിലുള്ള സൂപ്പർ‌നോവ എക്സ്പ്ലോഷൻ വഴിയാണ്.  സൂപ്പർനോവ വൻ സ്ഫോടനം വഴി നക്ഷത്രത്തിനുള്ളിലെ താപത്തേക്കാൾ 300 ഇരട്ടി താപം (8ബില്ല്യൻ ഡിഗ്രി) ഉണ്ടാവുകയും അതുവഴി അയേൺ ന്യൂക്ലിയസ് ചേർന്ന് ബാക്കിയുള്ള ഭാരം കൂടിയ മൂലകങ്ങളായ ക്രോമിയം, സിങ്ക്, ഗോൾഡ്, പ്ലാറ്റിനം തുടങ്ങിയവ രൂപപെടുകയും ചെയ്തു. 

സൂപ്പർ നോവ എൿസ്പ്ലോഷൻ വഴിയാണ് അനേകം പുതിയ നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം രൂപപെട്ടത്. സ്പേസിൽ ഏത് മൂലകങ്ങൾക്കും മാഗനെറ്റിക് ഫീൽഡ് ഉണ്ടാകുമെന്നതിനാൽ അവ പരസ്പരം അടുത്തുള്ളവയെ ആകർഷിക്കും. സൂപർ നോവ എക്പ്ലോഷൻ വഴി ചിന്നിചിതറിയ മൂലകങ്ങൾ പരസ്പരം ആകർഷിച്ച് നക്ഷത്രങ്ങളും ഗ്രഹങ്ങളുമൊക്കെ ഉണ്ടാകുന്നത്. അങ്ങനെ സംഭവിച്ച ഒരു സൂപർനോവ എക്സ്പ്ലോഷൻ വഴി വലിയ തോതിൽ വ്യാപിച്ച ഗ്യാസും പൊടിപടലങ്ങളും നക്ഷത്രങ്ങളും സൂര്യനും ഗ്രഹങ്ങളുമൊക്കെയായി മാറി. ഹൈഡ്രജൻ വാതകം വലിയ ഗുരുത്വാഗർഷണത്തോടെ അടുക്കുകയും ഇലക്ട്രോമാഗനെറ്റിക് ഫീൽഡ് വഴി അവക്ക് ഒരു കോർ രൂപപെടുകയും അതിൽ ന്യൂക്ലിയർ ഫ്യൂഷൻ ആരംഭിച്ച് സൂര്യനായി രൂപപെട്ടു, അതിന്റെ ശക്തമായ കാന്തിക മണ്ഢലത്തിൽ അവക്ക് ചുറ്റും മറ്റു മൂലകങ്ങളുടെ പൊടിപടലങ്ങൾ ചേർന്ന് ഗ്രഹങ്ങളും രൂപം കൊണ്ടു. അയേൺ നിക്കൽ തുടങ്ങിയവ കൂടി ചേർന്നാണ് ഭൂമിയുടെ ആദ്യ ഘട്ടം (കോറ്) രൂപപെടുന്നത്. അതിലേക്ക് സിലികോൺ തുടങ്ങിയ അനേകം മൂലകങ്ങൾ ആകർഷിക്കപെട്ടാണ് ഭൂമിയുണ്ടാകുന്നത്. അതേ പോലെ അനേകം ഗ്രഹങ്ങളും. (ഭൂമിയെ കുറിച്ച് ചിലത് ഇവിടെ വായിക്കാം). സൂപ്പർ നോവ എക്പ്ലോഷൻ വഴി മൂലകങ്ങൾ കൂടാതെ വ്യത്യസ്ത മൂലകങ്ങൾ ചേർന്ന പദാർത്ഥങ്ങളും (ജലം) രൂപപെട്ടു. ഭൂമിയുടെ കോറിലേക്ക് ജലവും ആഗിരണം ചെയ്യപെടുകയും ഭൂമിയുടെ ഭാഗമാകുകയും ചെയ്തു. 

ആറ്റങ്ങൾ കൂടിചേർന്ന് ആറ്റങ്ങളുടെ എണ്ണത്തിനനുസരിച്ചാണ് ലോകത്തെ എല്ലാ പദാർത്ഥങ്ങളും ഉണ്ടായത്. 26 ആറ്റങ്ങൾ ചേർന്നാൽ ഇരുമ്പും 79 ആറ്റങ്ങൾ കൂടി ചേർന്നാൽ സ്വർണ്ണവും 80 ആറ്റങ്ങൾ ചേർന്നാൽ മെർ‌ക്കുറിയുമായി തീരുന്നു. ഒരു മൂലകത്തിന്റെ ന്യൂക്ലിയസ്സിലുള്ള ആറ്റത്തിന്റെ ഘടനയും എണ്ണത്തിനും അനുസരിച്ചാണ് ലോകത്തെ എല്ലാ മൂലകത്തിന്റെ ഘടനയും സ്വഭാവവും തീരുമാനിക്കപെടുന്നത്. ആറ്റൊമിക് നമ്പർ 47 ആയ സിൽ‌വറും ആറ്റൊമിക് നമ്പർ 79 ആയ സ്വർണ്ണവും സോളിഡ് മെറ്റലാണെങ്കിൽ ആറ്റൊമിക് നമ്പർ 35 ആയ ബ്രോമിനും ആറ്റൊമിക് നമ്പർ 80 ആയ മെർക്കുറി ലിക്യുഡ് അവസ്ഥയിലാണ് ആണ്. അപ്പോൾ ആറ്റങ്ങളുടെ എണ്ണത്തിൽ മാത്രമല്ല അതിന്റെ സ്വഭാവം നിർണ്ണയിക്കുന്നത്. 

സ്വർണ്ണത്തെക്കാൾ ഒരു ആറ്റം കൂടിയ മെർക്കുറിയുടെ കോർ സ്വർണ്ണത്തെ പോലെ അത്ര ദൃഢതയിലുള്ളതല്ല, ഒരു മെറ്റലാണെങ്കിലും അത് ദ്രാവകരൂപത്തിലാണ്. അപ്പോൾ ലോകത്തെ ഓരോ മൂലകങ്ങളും ഒരു പ്രത്യേകതയോടെ രൂപപെട്ടതാണ് എന്നുമനസ്സിലാക്കാം. എന്തുകൊണ്ട് സ്വർണ്ണത്തിന്റെ അതേ ന്യൂക്ലിയസിനെ പോലെ മെർക്കുറിയുടെ ന്യൂക്ലിയസിലെ ന്യൂട്രോണും പ്രോട്ടോണും ചേർന്നില്ല, എന്തുകൊണ്ട് മെർക്കുറിയുടെ അതേ പോലെ ആറ്റങ്ങളുള്ളതും ന്യൂക്ലിയ ശക്തമായതുമായ മറ്റൊരൂ മൂലകം രൂപപെട്ടില്ല?  ഈ ലോകത്തുള്ള ഓരോ മൂലകങ്ങളും എങ്ങിനെ ആയിരിക്കണമെന്നും അതിന്റെ ഗുണവും സ്വഭാവവുമെല്ലാം വളരെ വ്യക്തമായ് നിർണ്ണയിക്കപെട്ടതായ് സൃഷ്ടിക്കപെട്ടു എന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കൂ.

ഈ ലോകത്തുള്ള എല്ലാ മൂലകങ്ങളും ക്വാർക്ക് എന്ന അടിസ്ഥാന വസ്തുവിൽ നിന്ന് രൂപം കൊണ്ടതാണെങ്കിലും അവ വ്യതിരിക്തമായ മൂലകങ്ങളായി നില നിൽക്കുന്നു, വ്യത്യസ്ത മൂലകങ്ങൾ ചേർന്ന് പല വസ്തുക്കളും രൂപപെടുന്നു, അവർക്കും വ്യതിരിക്തമായ സ്വഭാവ ഗുണങ്ങളുമുണ്ട്. അതേ പോലെ തന്നെ ജൈവലോകത്തുള്ള ഓരോന്നും ജൈവ കണങ്ങൾ ചേർന്ന് വ്യതിരിക്തമായ് സൃഷ്ടിക്കപെട്ടു. നിലവിലെ 118 മൂലകങ്ങളോരോന്നും വ്യത്യാസപെട്ടിരിക്കുന്നു, മെർക്കുറിയും സ്വർണ്ണവും ആറ്റങ്ങളുടെ എണ്ണത്തിൽ അടുത്ത മൂലകങ്ങളാണെങ്കിലും സ്വഭാവഗുണത്തിൽ ഏരെ വ്യത്യാസപ്പെട്ടിരിക്കുന്നത് പോലെ തന്നെ ജൈവലോകത്തും ഓരോന്നും വ്യത്യാസപെട്ടിരിക്കുന്നു.

ഈ ഭൌതിക ലോകത്ത് കണ്ടെത്തിയ എലമെന്റുകൾ എത്രയാണെന്ന് ശാസ്ത്ര ലോകത്ത് വ്യക്തമാണ്, ആറ്റൊമിക് റിയാക്ഷനിൽ സൃഷ്ടിക്കപെട്ട ഐസോടോപ്പുകൾ അല്ലാതെ മറ്റൊന്നും പുതുതായി രൂപീകൃതമാകുന്നില്ല. അതായത് ഈ ഭൌതിക ലോകത്തുള്ള എല്ലാ മൂലകങ്ങളിലെ ന്യൂക്ലിയസിലുള്ള ആറ്റങ്ങളുടെ എണ്ണത്തിലും ഘടനയിലുമാണ് ഓരോ മൂലകങ്ങൾക്കും തനതായ സ്വഭാവ ഘടനകൾ രൂപം കൊള്ളുന്നത്. ഈ മൂലകങ്ങളുടെ രൂപീകരണം അത് സ്വാഭാവികമായ് ഉണ്ടാകുന്നതാണോ? സ്വാഭാവികമായ് രൂപപെട്ടതാണെങ്കിൽ പലതരത്തിലുള്ള മൂലകങ്ങൾ ഇനിയും രൂപപെടേണ്ടതായിരുന്നു, അതായത് ന്യൂക്ലിയസിലെ ആറ്റങ്ങളുടെ എണ്ണം ഒരേ പോലെ ആയിക്കൊണ്ട് തന്നെ ന്യൂക്ലിയസിലെ ആറ്റങ്ങളുടെ ഡെൻ‌സിറ്റിയിൽ വ്യത്യാസപെട്ടുകൊണ്ട് തന്നെ വ്യത്യസ്ത മൂലകങ്ങൾ രൂപം സ്വീകരിക്കുമായിരുന്നു, ഉദാഹരണത്തിന് 79 എണ്ണം ആറ്റങ്ങൾ ന്യൂക്ലിയസിൽ ഉള്ള സ്വർണ്ണവും 80 ആറ്റങ്ങൾ ഉള്ള മെർക്കുറിയും വ്യത്യാസപെട്ടിരിക്കുന്നത് ആറ്റങ്ങളുടെ എണ്ണത്തിൽ മാത്രമല്ല, ന്യൂക്ലിയസിലെ അറ്റങ്ങളുടെ ബന്ധങ്ങളിലുമാണ്. മെർകുറി സാധാരണ അവസ്ഥയിൽ തന്നെ ദ്രവ രൂപത്തിലാണ് എങ്കിൽ സ്വർണ്ണം ഉരുകുന്നതിന് 1,064 °C താപം നൽകണം. എന്തുകൊണ്ട് 80 ആറ്റങ്ങൾ ആയതിനാൽ ന്യൂക്ലിയസിന്റെ ഡെൻ‌സിറ്റിയിൽ മാറ്റം വന്നു സാധാരണ അവസ്ഥയിൽ തന്നെ മെർക്കുരി എന്ന ലോഹം ദ്രവ രൂപത്തിലായി? അപ്പോൾ ആറ്റങ്ങളുടെ കൂടിച്ചേരലും ഘടനയുമെല്ലാം യാദൃശ്ചികതയിൽ രൂപപെടുന്നവയായിരുന്നെങ്കിൽ ഒരേ ആറ്റങ്ങളുള്ള വ്യത്യസ്ത മൂലകങ്ങൾ ഉണ്ടാകേണ്ടിയിരുന്നു, അതുണ്ടായില്ല. അപ്പോൾ വളരെ കൃത്യമായ ഒരു പ്ളാനിങിൻ്റെയും ഡിസൈനിങ്ങിന്റെയും ഭാഗമായ് ആണ് ഓരോ മൂലകങ്ങളും രൂപം കൊണ്ടിട്ടുള്ളത്. പ്രപഞ്ച രൂപീകരണത്തിന്റെ ഭാഗമായ് ഘട്ടം ഘട്ടമായ് ആറ്റങ്ങളും മൂലകങ്ങളും മൂലകങ്ങൾ വ്യത്യസ്തമായി കൂടി ചേർന്ന് പദാർത്ഥങ്ങളും പ്രപഞ്ചത്തിലുള്ളവയെല്ലാം രൂപപെടുന്നത്.

വിശുദ്ധ ഖുർ‌ആൻ പറയുന്നത്, ഘട്ടമായ്; വ്യവസ്ഥാപിതമായ്; ആണ് എല്ലാം സൃഷ്ടിച്ചിട്ടുള്ളത് എന്നാണ്. അങ്ങനെയുള്ള ഒരു ലോക നിർമ്മിതിയാണ് മുകളിൽ സൂചിപ്പിച്ചതും.

പദാർത്ഥ ലോകത്തെ പോലെ ജൈവ ലോക നിർമ്മിതിയെ കുറിച്ചും അല്ലാഹു പറയുന്നുണ്ട്, എല്ലാ ജീവനുള്ളവയും വെള്ളത്തിൽ നിന്നാണ് സൃഷ്ടിക്കപെട്ടിട്ടുള്ളത് എന്ന്. അതും ഘട്ടം ഘട്ടമായ് സൃഷ്ടിക്കപെട്ടു എന്നാണ് ഖുർ‌ആൻ വചനങ്ങളിൽ നിന്നും സൃഷ്ടിപ്പുമായ് ബന്ധപെട്ട് കാണുന്നത്. അതിനപ്പുറം മറ്റൊരൂ സൂചനയും കാണാൻ സാധിക്കുന്നില്ല.

أَأَنتُم أَشَدُّ خَلقًا أَمِ السَّماءُ ۚ بَناها നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍. അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു. (ഖുർആൻ 79:27)

ജൈവ സൃഷ്ടിപ്പിൽ ഏറെ സങ്കീർണ്ണതകളുള്ള മനുഷ്യ സൃഷ്ടിപ്പിനേക്കാളും സങ്കീർണ്ണതകളുള്ള പ്രപഞ്ചത്തെ സൃഷ്ടിച്ച രക്ഷിതാവ് മനുഷ്യനോട് ചോദിക്കുന്നതാണ് മുകളിലെ ആയത്തിൽ. ആകാശങ്ങളെ പല ഘട്ടങ്ങളായ് ആണ് സൃഷ്ടിച്ചിട്ടുള്ളത്.  അറ്റങ്ങൾ സൃഷ്ടിക്കുകയും ആറ്റങ്ങൾ വഴി മൂലകങ്ങളും പദാർത്ഥങ്ങളും സൃഷ്ടിച്ചതിന് ശേഷം അതിൽ നിന്നും ജൈവ കണങ്ങളെ സൃഷ്ടിച്ചു. അനേകം ആറ്റങ്ങൾ ചേർന്നതാണല്ലൊ ഒരു ജൈവ കണം, അതിന് സ്വഭാവവും രൂപവും നൽകി. ഓരോന്നിൻ്റെയും സ്വഭാവ ഗുണങ്ങളെല്ലാം ജെനിതകമായി രേഖപെടുത്തുകയും അതിനനുസരിച്ച് അവയെ പരിവർത്തനം ചെയ്തുകൊണ്ട് ജീവ ജാലങ്ങളെ സൃഷ്ടിക്കുകയും ചെയ്തു. ആറ്റങ്ങളിൽ നിന്നും മൂലകങ്ങളെ സൃഷ്ടിച്ചത് പോലെ ഒന്നിന് മറ്റൊന്നിനെ സൃഷ്ടിച്ചെങ്കിലും ഓരോ മൂലകങ്ങളും വ്യതിരിക്തമായ് മാറിയത് പോലെ ഓരോ ജൈവകണങ്ങളും സൃഷ്ടാവിനെ കൃത്യമായ ഡിസൈനിങ് അനുസരിച്ച് ജനിതക കോഡുകളിൽ ജൈവ ജീവിയായ് രൂപാന്തരപെട്ടു. അതെ ഈ ലോകത്തുള്ള ജൈവ ജീവികളേയും വെള്ളത്തിൽ നിന്നും സൃഷ്ടിച്ചു എന്ന് ഖുർആൻ പറയുന്നു.  

വെള്ളത്തിൽ നിന്നും ജൈവ കണങ്ങൾ രൂപപെടുകയും അതിൽ നിന്ന് ജെനിതകമായ മാറ്റങ്ങളോടെ ജീവി വർഗങ്ങൾ സൃഷ്ടിക്കപെട്ടു എന്നു വിശ്വസിക്കുന്നത് മത വിരുദ്ധമാണോ? സൃഷ്ടിപ്പിനെ കുറിച്ച് അതെങ്ങനെയാണെന്ന് വ്യക്തമായി പ്രമാണങ്ങളിൽ കാണാൻ സാധ്യമല്ല. മനുഷ്യന്റെ ആദ്യ മോഡൽ എങ്ങനെയാണ് സൃഷ്ടിക്കപെട്ടത് എന്ന് ഖു‌ർ‌ആനിൽ വ്യക്തമായ് ഉണ്ട്, മുട്ടിയാൽ മുഴങ്ങുന്ന കളിമണ്ണിൽ നിന്നാണെന്ന്. അങ്ങനെ സൃഷ്ടിച്ച ആദമിനെയാണ് അല്ലാഹു ഭൂമിയിലേക്ക് എത്തിച്ചത്. സ്വർഗത്തിൽ നിന്നും ആദമിനെ എങ്ങനെയാണ് ഭൂമിയിലേക്ക് കൊണ്ടുവന്നത് എന്നതിന് യാതൊരൂ പ്രാമാണിക തെളിവുമില്ല. ഈ പ്രപഞ്ച സൃഷ്ടിപ്പും അതിന്റെ ഓരോ ഘട്ടങ്ങളും ഖുർ‌ആനിൽ വ്യക്തമായ് കാണാൻ സാധിക്കുന്നു, എന്നാൽ മനുഷ്യൻ എങ്ങനെയാണ് ഭൂമിയിൽ സൃഷ്ടിക്കപെട്ടത് എന്നത് കാണാനും സാധ്യമല്ല. എന്നാൽ ജീവനുള്ള എല്ലാം സൃഷ്ടിക്കപെട്ടത് വെള്ളത്തിൽ നിന്നാണ് എന്നും പല വിശുദ്ധ വചനങ്ങളിൽ കാണാനും സാധിക്കുന്നു. എങ്കിൽ ജനിതകമായ മാറ്റങ്ങളോടെ പരിണാമങ്ങൾ വഴിയാണ് എല്ലാ ജീവികളും സൃഷ്ടിക്കപെട്ടത് എന്നു വിശ്വസിക്കുന്നതിന് എന്തിന് മതം എതിരു നിൽക്കണം?

വിശുദ്ധ ഖുർ‌ആൻ പറയുന്നു,  وَهُوَ الَّذي خَلَقَ مِنَ الماءِ بَشَرًا فَجَعَلَهُ نَسَبًا وَصِهرًا ۗ وَكانَ رَبُّكَ قَديرًا

“അവന്‍ (അല്ലാഹു) തന്നെയാണ്‌ വെള്ളത്തില്‍ നിന്ന്‌ മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്‌. നിന്‍റെ രക്ഷിതാവ്‌ കഴിവുള്ളവനാകുന്നു. (ഫുർഖാൻ 52)”

وَجَعَلنا مِنَ الماءِ كُلَّ شَيءٍ حَيٍّ ۖ أَفَلا يُؤمِنونَ വെള്ളത്തില്‍ നിന്ന്‌ എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ? (അമ്പിയാ‌അ് 30)

ഹാഡ്രോണിൽ നിന്നും ക്വാർക്കുകളും ക്വാർക്കിൽ നിന്ന് ആറ്റങ്ങളും ആറ്റങ്ങളിൽ നിന്ന് മൂലകങ്ങളും മൂലകങ്ങളിൽ നിന്ന് ഈ ലോകത്തുള്ള എല്ലാ പദാർത്ഥങ്ങളും സൃഷ്ടിച്ചു, അതിൻ്റെ തുടർച്ചയെന്നോളം പദാർത്ഥങ്ങളിൽ നിന്നും പ്രോട്ടീനുകളും ജൈവ കണങ്ങളും ജീവികളും സൃഷ്ടിക്കപെട്ടു എന്നത് സൃഷ്ടികർത്താവിൻ്റെ വ്യക്തമായ ഡിസൈനിങും പദ്ധതിയും പ്രകാരമാകുന്നു എന്ന് ഖുർആൻ വചനങ്ങളിൽ കാണാവുന്നതാണ്. ഓരോ ജീവികളേയും അങ്ങനെ രൂപപെടുത്തുകയും അവയുടെ ഇണകളെ അവയിൽ നിന്ന് സൃഷ്ടിക്കുകയും ചെയ്തു.

خَلَقَكُم مِن نَفسٍ واحِدَةٍ ثُمَّ جَعَلَ مِنها زَوجَها  ഒരൊറ്റ അസ്തിത്വത്തില്‍ നിന്ന്‌ അവന്‍ നിങ്ങളെ സൃഷ്ടിച്ചു. പിന്നീട്‌ അതില്‍ നിന്ന്‌ അതിന്‍റെ ഇണയെയും അവന്‍ ഉണ്ടാക്കി. (ഖുർആൻ 39:6)

ഭൂമിയിലെ ജീവൻ സൃഷ്ടിക്കുന്നത് അല്ലാഹുവിന്റെ ലക്ഷ്യപരമായ പ്രവർത്തനമാണെന്ന് ഖുർആൻ വിശേഷിപ്പിക്കുമെങ്കിലും, ചില മുസ്‌ലിം തത്ത്വചിന്തകർ മഹത്തായ ശൃംഖലയെന്ന സങ്കൽപ്പത്തെ അടിസ്ഥാനമാക്കി പരിണാമവും ദൈവം സൃഷ്ടിച്ചതാണെന്ന് അവർ അവകാശപ്പെടുന്നു. അത്തരമൊരു തത്ത്വചിന്തകനായിരുന്നു ഇബ്നു ഖൽദുൻ (1332-1406), ഒരു പരിണാമ സിദ്ധാന്തം മുന്നോട്ടുവച്ചു, അതിൽ ജീവൻ സൃഷ്ടിച്ചത് ധാതുക്കളിൽ നിന്ന് ഉത്ഭവിക്കുകയും സസ്യങ്ങളായി പരിണമിക്കുകയും പിന്നീട് മൃഗങ്ങളായി പരിണമിക്കുകയും ചെയ്തു.

പരിണാമസിദ്ധാന്തത്തെ ആദ്യം എതിർത്ത അൽ-അഫ്ഗാനി (1839-1897) പിന്നീട് അത് അംഗീകരിച്ചു, പരിണാമ സിദ്ധാന്തത്തെ വാദിക്കുന്നതിൽ മുസ്ലീം ചിന്തകർ ഡാർവിനേക്കാൾ മുൻപുള്ളവരാണെന്ന് കാണാവുന്നതാണ്.

മനുഷ്യനടക്കം ജീവനുള്ള എല്ലാത്തിനേയും സൃഷ്ടിച്ചിട്ടുള്ളത് വെള്ളത്തിൽ നിന്നാണെന്നുള്ള പരിണാമങ്ങൾക്ക് മതം എതിരല്ല, എന്നാൽ പരിണാമം സംഭവിച്ചത് യാദൃശ്ചികമായ് സംഭവിച്ചതാണ്, ഒരു സൃഷ്ടാവിന്റെ വ്യക്തമായ പ്ലാനിങ് വഴിയല്ല എന്നു വിശ്വസിക്കാവുന്നതല്ല. മുകളിൽ മൂലങ്ങളുടെ രൂപീകരണത്തെ പോലെ തന്നെ ഒരു സൃഷ്ടാവിന്റെ കൃത്യമായ പ്ലാനിങ് അതിന് പുറകിലുണ്ട്, അതല്ലാതെ പരിണാമങ്ങൾ സംഭവിക്കുക സാധ്യമല്ല. ഒരോ ജീവികളും വ്യത്യസ്ഥമായ് സൃഷ്ടിക്കപെടാൻ വേണ്ട ജെനിതകമായ പ്ലാനിങ് കോശങ്ങളിൽ ഉണ്ടാവുകയും അതിനനുസരിച്ച് ജീവലോകം വികസിക്കപെടുകയും ചെയ്തു എന്നുവേണം കരുതാൻ.  ഒരു സൃഷ്ടാവിന്റെ പ്ലാനിങ് ഇല്ലായിരുന്നു എങ്കിൽ സ്വാഭാവികമായ പരിണാമങ്ങൾക്ക് കാരണമായ് പറയുന്ന ജെനറ്റിക് മ്യൂട്ടേഷൻ വഴി പുതിയ സ്പീഷീസ് രൂപപെടുക അസാധ്യമാണ്, കാരണം മ്യൂട്ടേഷൻ വഴി ഉണ്ടാവുക നാശമാണ്, അതിജീവനമല്ല എന്നാണ് പഠനങ്ങളിൽ കാണുന്നത്.

അനേകം കാലങ്ങൾ കൊണ്ട് ജനിതകമായ ഡിസൈനിങ് പ്രകാരം ആദിമ മനുഷ്യന്റെ അവസ്ഥ സൃഷ്ടിക്കപെട്ടതിന് ശേഷം ആദം നബിയുടെ ആത്മാവ് അതിലേക്ക് കൊണ്ടുവരുന്നതോടെ ആദിമ മനുഷ്യന്റെ ജീവിതം ആരംഭിക്കുന്നു എന്നുകരുതാവുന്നതാണ്, ആത്മാവ് എന്നത് സൃഷ്ടാവിന്റെ ഒരു പ്രത്യേക സൃഷ്ടിപ്പാണ്. ജീവൻ എന്നത് ആത്മാവല്ല, ആത്മാവിനെയും ജീവനേയും കുറിച്ച് നേരത്തെ എഴുതിയ ലേഖനം ഇവിടെ വായിക്കാവുന്നതാണ്. (ആത്മാവും ജീവനും

ആ ആദിമ മനുഷ്യ സൃഷ്ടിയിൽ നിന്നും ഇന്നത്തെ ആധുനിക മനുഷ്യൻ എത്രമാത്രം ജനിതകമായ് മാറിയിരിക്കുന്നു!!

ആദിമ മനുഷ്യർക്ക് ഒരു മനുഷ്യ സമൂഹം രൂപപെടുത്താൻ ആവശ്യമായ ശാരീരിക ഘടനയും ആയുസ്സും ജനിതകപരമായ മാറ്റങ്ങളും നൽകി. അതുവഴി ആദിമ മനുഷ്യൻ്റെ പിന്തലമുറ രൂപപെട്ടത് സഹോദരന്മാരും സഹോദരിമാരിൽ നിന്നും ആണ്. അവിടെ സ്വന്തം രക്തബന്ധങ്ങളിൽ പുതു തലമുറ രൂപപെടുന്നതിൽ ജനിതകപരമായ് വൈകല്ല്യങ്ങൾ ഉണ്ടായില്ല. അവർ ആയിരകണക്കിന് വർഷങ്ങൾ ജീവിച്ചു, അവരിലൂടെ മനുഷ്യ സമൂഹം രൂപപെട്ടു, നൂഹിൽ നിന്നും വർഷങ്ങൾ കടന്നു പോകുന്നതിന് അനുസരിച്ച് ജനിതകപരമായ മാറ്റങ്ങളിലൂടെ മനുഷ്യൻ രൂപാന്തരപെട്ടുകൊണ്ടിരുന്നു, ഇന്ന് ആധുനിക മനുഷ്യൻ, വലുപ്പത്തിലും ആയുസിലും ജനിതകപരമായ് രക്തബന്ധങ്ങളിലും എത്രമാത്രം മാറ്റങ്ങൾക്ക് വിധേയമായിരിക്കുന്നു! ആ മറ്റങ്ങളെ ഉൾകൊണ്ടുള്ള നിയമ സംഹിതയാണ് ആധുനിക മനുഷ്യന് പ്രവാചകൻ മുഹമ്മദ് നബിയിലൂടെ നൽകിയിട്ടുള്ളത്. ആദിമ പ്രവാചകന്മാരുടെ കാലത്തെ സാമൂഹിക നിമയങ്ങളല്ല ആധുനിക മനുഷ്യന്.

فَأَقِم وَجهَكَ لِلدّينِ حَنيفًا ۚ فِطرَتَ اللَّهِ الَّتي فَطَرَ النّاسَ عَلَيها ۚ لا تَبديلَ لِخَلقِ اللَّهِ ۚ ذٰلِكَ الدّينُ القَيِّمُ وَلٰكِنَّ أَكثَرَ النّاسِ لا يَعلَمونَ ആകയാല്‍ ( സത്യത്തില്‍ ) നേരെ നിലകൊള്ളുന്നവനായിട്ട്‌ നിന്‍റെ മുഖത്തെ നീ മതത്തിലേക്ക്‌ തിരിച്ച്‌ നിര്‍ത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌. അല്ലാഹുവിന്‍റെ സൃഷ്ടി വ്യവസ്ഥയ്ക്ക്‌ യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരില്‍ അധിക പേരും മനസ്സിലാക്കുന്നില്ല. (ഖുർആൻ 30:30)

പറഞ്ഞു വരുന്നത് ഈ ലോകത്ത് എല്ലാം യാദൃശ്ചികതയിൽ രൂപം കൊള്ളുന്നതല്ല. അനേകം പ്രപഞ്ചങ്ങളും അതിൽ നമ്മൾ ജീവിക്കുന്ന ഈ പ്രപഞ്ചത്തെ അതീവ ഉത്കൃഷ്ടമായ നിലയിൽ 68 ശതമാനം ഡാർക്ക് എനർജ്ജിയും 27 ശതമാനം ഡാർക്ക് മാറ്ററും 5 ശതമാനം മാറ്ററും എന്ന നിലയിലാണ് നിലവിലെ പ്രപഞ്ചത്തെ ശാസ്ത്രലോകം കാണുന്നത്. അങ്ങനെ ഒരു കൃത്യമായ ഒരു തോത് ഓരോന്നിനും നിശ്ചയിച്ച് വളരെ ഫൈൻ ട്യൂൺ ചെയ്തതിനാലാണ് ഇവിടെ നക്ഷത്രങ്ങളും ഗ്രഹങ്ങളും ഭൂമിയും അതിൽ ജൈവ ലോകവും ഈ ലോകത്ത് സൃഷ്ടിക്കപെട്ടത്. മറ്റ് ലോകങ്ങളിൽ ഇങ്ങനെ ഒരു ഫൈൻ ട്യൂണിങ് ഇല്ലാത്തതിനാൽ അവിടെ ഗാലക്സികളും ഗ്രഹങ്ങളുമൊന്നും രൂപപെട്ടില്ല എന്നാണ് ആധുനിക നിഗമനം. ഒരു കൃത്യമായ പ്ലാനിങ് ഇല്ലാതെ ഇവ സ്വമേധയാ സൃഷ്ടിക്കപെടുകയാണെങ്കിൽ ലോകത്തിന് മാത്രമായി ഇങ്ങനെ ഒരു പ്രതിഭാസം ഉണ്ടാകുമായിരുന്നില്ല. എന്നാൽ ഇത് ഒരു സൃഷ്ടാവിന്റെ വ്യക്തമായ പ്ലാനിങ്ങിനെ ഭാഗയായ് ആണ് രൂപപെട്ടത് എന്നത് സൃഷ്ടാവ് എന്ന അവകാശപെടുന്നവർ അവന്റെ വചനങ്ങളിലൂടെ ലോക നിർമ്മിതിയെ കുറിച്ച് കാണിച്ചു തരുന്നുണ്ട്.

إِنّا كُلَّ شَيءٍ خَلَقناهُ بِقَدَرٍ തീർച്ചയായും ഏത് വസ്തുവേയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു.  (ഖുർ‌ആൻ 54:49)

ആ സൃഷ്ടിപ്പിൽ യാതൊരൂ ഏറ്റക്കുറവും കാണുകയില്ല, നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചുകൊണ്ടുവരൂ, വല്ല വിടവും നീ കാണുന്നുണ്ടോ എന്നാണ് ലോക സൃഷ്ടാ‍വ് നമ്മോട് ചോദിക്കുന്നത്.

തുടരും.

Tuesday, January 12, 2021

ആകാശങ്ങളിലേയും ഭൂമിയിലേയും രഹസ്യമറിയുന്നവൻ

വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഫുർഖാനിലെ ആറാമത്തെ ആയത്തിൽ “ആകാശങ്ങളിലേയും ഭൂമിയിലേയും രഹസ്യമറിയുന്നവനാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്“ എന്ന ആയത്തിലൂടെ അല്ലാഹു പറയുന്നത്, ഖുർആൻ വിമർശകരുടെ കെട്ടുകഥകളാണെന്ന ആരോപണാങ്ങൾക്കുള്ള മറുപടിയായിട്ടാണ് എന്നാണ്. അതുകൊണ്ട് തന്നെ ആകാശങ്ങളിലെയും ഭൂമിയിലെയും രഹസ്യങ്ങളെ കുറിച്ചുള്ള സൂചനകൾ ഈ സൂറത്തിൽ ഏറെ കണ്ടെത്താനുണ്ട്. മനുഷ്യ ചിന്തകളിലേക്ക് പ്രപഞ്ചരഹസ്യങ്ങളുടെ കലവറ തന്നെ തുറന്നുവെക്കുകയാണ് 45 മത്തെ ആയത്ത് മുതൽ 62 ആയത്ത് വരെ.

(ഫുർഖാൻ 45) നിന്‍റെ രക്ഷിതാവിനെ സംബന്ധിച്ച്‌ നീ ചിന്തിച്ച്‌ നോക്കിയിട്ടില്ലേ? എങ്ങനെയാണ്‌ അവന്‍ നിഴലിനെ നീട്ടിയത്‌ എന്ന്‌. അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ അവന്‍ നിശ്ചലമാക്കുമായിരുന്നു. എന്നിട്ട്‌ നാം സൂര്യനെ അതിന്ന്‌ തെളിവാക്കി.

ഈ ഒരു ആയത്ത് തന്നെ ഒരു വിഷയമായി അവതരിപ്പിക്കാനുണ്ട്. ഖുർആൻ ഏത് കാലത്തുള്ള ജനതയോടുമാണ് സംവദിക്കുന്നത്, അതുകൊണ്ട് തന്നെ അതിന്റെ സംവാദന രീതിയും അത്തരത്തിലാണ്. ആറാം നൂറ്റാണ്ടിലെ ജനതക്ക് നിഴൽ നീട്ടുക എന്നു പറഞ്ഞാൽ സമയവും ദിശയുമെല്ലാം അറിഞ്ഞിരുന്നത് നിഴലുകളെ അടിസ്ഥാനമാക്കിയായിരുന്നു, അതുകൊണ്ടു തന്നെ പ്രപഞ്ച ചലനങ്ങൾ വഴി നിഴലുകൾ നീണ്ടുപോവുകയും സമയവും ദിശയും മനസ്സിലാക്കാനും കഴിഞ്ഞു. എന്നാൽ മനുഷ്യന്റെ അറിവ് വളർന്നു, രാത്രി എന്നാൽ ഭൂമിയുടെ നിഴലാണ്. രാത്രിയും പകലും മാറിവരുന്നതിനാലാണ് ഭൂമി ജീവന് അനുകൂലമാകുന്നതെന്നും.

ഭൗമോപരിതലത്തിലേക്ക് വന്ന ഒരു ഗ്രഹവുമായ് ഭൂമി കൂട്ടിയിടിക്കുകയും കൂട്ടിയിടിച്ച ഗ്രഹം തകരുകയും അത് ഭൂമിയുടെ കാന്തിക വലയത്തിൽ പെട്ട് ഒരു ഉപഗ്രഹമായ് തീരുകയും ചെയ്തു, അതാണ് ചന്ദ്രൻ. ഇരുമ്പും നിക്കലും കൊണ്ട് ശക്തമായ കോർ ഉള്ള ഭൂമി കൂട്ടിമുട്ടലിനെ അതിജീവിച്ചു.

പ്രപഞ്ച സൃഷ്ടിപ്പിൽ ഭൂമിയുടെ ഭ്രമണ പഥത്തിലേക്ക് ചന്ദ്രൻ വന്നെത്തുന്നത് വരെ ചെവ്വയെ പോലെ താളം തെറ്റി ഭൂമി വളരെ വേഗതയിലായിരുന്നു കറങ്ങികൊണ്ടിരുന്നത്. ഒരു ദിവസമെന്നാൽ 5 മണിക്കൂറായിരുന്നു. ഭ്രമണ പഥത്തിലേക്ക് ചന്ദ്രൻ വന്നത്തിയപ്പോൾ ഭൂമിയുടേയും ചന്ദ്രന്റെയും കാന്തിക മണ്ഢലങ്ങളിൽ ഗുരുത്വാഗർഷണപ്രകാരം ഭൂമിയുടെ കറക്കത്തിന് ബ്രേക്കിട്ടു, 5 മണിക്കൂർ എന്നത് 24 മണിക്കൂറിലേക്കായ് മാറി. രാത്രി എന്ന നിഴൽ 2.5 മണിക്കൂറിൽ നിന്നും 12 മണിക്കൂറിലേക്ക് നീട്ടപെട്ടു, അതുപ്രകാരമാണ് ഭൂമിയിൽ ജീ‍വന് നിലനിൽക്കുന്ന അവസ്ഥയിലായത് എന്നും ആധുനിക പഠനങ്ങളിൽ പറയുന്നു.

ചന്ദ്രൻ്റെ കാന്തിക ശക്തിയിലാണ് ഭൗമോപരിതലത്തിലുള്ള അയവുള്ള വെള്ളം ഉയരുന്നതും വേലിയേറ്റം ഉണ്ടാകുന്നതും. ചന്ദ്രൻ ഭൂമിക്ക് ഏതാനും മീറ്ററുകൾ അടുത്തായിരുന്നെങ്കിൽ ഓരോ വേലിയേറ്റങ്ങളിലും സമീപ പ്രദേശങ്ങൾ വെള്ളത്തിൽ മൂടിപോകുമായിരുന്നു. എത്ര കൃത്യമായ ദൂരവും വലിപ്പവുമാണ് നൽകിയിട്ടുള്ളത്!! ചന്ദ്രനും സൂര്യനും ഒരേ വലുപ്പത്തിൽ കാണാവുന്ന വിധം അവയുടെ ദൂരവും വലുപ്പവും യാദൃശ്ചികമായ് ഉണ്ടായതാണോ??

നീട്ടിയ നിഴൽ ഇനിയും ഏറെ പഠനങ്ങൾക്ക് വിധേയമാക്കാനുണ്ട്.

(ഫുർഖാൻ 46) പിന്നീട്‌ നമ്മുടെ അടുത്തേക്ക്‌ നാം അതിനെ അല്‍പാല്‍പമായി പിടിച്ചെടുത്തു.

ഈ ആയത്ത് ഇതിന് തൊട്ടുമുമ്പുള്ള ആയത്തിലേക്കാണ് ചേർത്തുവായിക്കേണ്ടത്. അല്പാല്പമായി പിടിച്ചെടുത്തു എന്നുപറയുമ്പോൾ പ്രപഞ്ചത്തിന്റെ ചലനമാകാം, അതല്ലെങ്കിൽ നിഴലുകളെ തന്നെയാവാം, രണ്ടായിരുന്നാലും ഇന്ന് ശാസ്ത്ര പഠനങ്ങളിൽ വികസിക്കുന്ന പ്രപഞ്ചത്തിന് ഒരു അവസാനമുണ്ടെന്ന കര്യങ്ങളിലേക്ക് ശ്രദ്ധപതിക്കേണ്ടതു തന്നെയാണ്. മനുഷ്യന്റെ നഖം വളരുന്ന അതേ വേഗതയിൽ ചന്ദ്രൻ ഓരോ വർഷവും 3.5 സെന്റി മീറ്റർ എന്ന നിലയിൽ ചന്ദ്രൻ ഭൂമിയിൽ നിന്നും അകന്നുകൊണ്ടിരിക്കുന്നുണ്ട്. ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മില്ലീ മീറ്റർ ദൂരം വരെ ഇക്കാലത്ത് ലേസർ ഭീമുകൾ വഴി കണ്ടെത്തുന്ന ഉപകരണങ്ങളുണ്ട്. അതുവഴിയാണ് ഭൂമിയിൽ നിന്നും ചന്ദ്രൻ അകന്നുകൊണ്ടിരിക്കുന്നു എന്ന് ബോധ്യപെട്ടത്.

(ഫുർഖാൻ 47) അവനത്രെ നിങ്ങള്‍ക്ക്‌ വേണ്ടി രാത്രിയെ ഒരു വസ്ത്രവും, ഉറക്കത്തെ ഒരു വിശ്രമവും ആക്കിത്തന്നവന്‍. പകലിനെ അവന്‍ എഴുന്നേല്‍പ്‌ സമയമാക്കുകയും ചെയ്തിരിക്കുന്നു.

നിഴലിൽ നിന്നും അതിൻ്റെ തുടർച്ചയായ് അടുത്ത ആയത്തിൽ രാത്രിയെ കുറിച്ചാണ് സൂചിപ്പിക്കുന്നതും. ഉറക്കത്തെ കുറിച്ച് ഏറെ പഠനങ്ങൾ നടന്നിട്ടുണ്ട്, രാത്രി വിശ്രമത്തിലാണ് മനുഷ്യന്റെ ഓർമ്മകൾ ബ്രൈൻ പാറ്റേണായി തിട്ടപെടുത്തി വെക്കുന്നത്. ബ്രൈൻ പ്ലാസ്റ്റിസിറ്റിവഴിയാണ് ഓർമ്മകൾ രേഖപെട്ടുകിടക്കുന്നത്. രാത്രി ഉറക്കിനെ കുറിച്ചും പകലിന്റെ എഴുന്നേല്പ് വിഷയവും ഏറെ പഠിക്കാനുണ്ട്.

രാത്രി വെറുമൊരൂ ഇരുട്ടല്ല, എന്നാൽ ഉറക്കം ലഭിക്കാൻ വേണ്ട നിറങ്ങളാണ് ഈ പ്രപഞ്ചത്തിൽ ഒരുക്കിയിരിക്കുന്നത്. ചെറിയ പ്രകാശത്തോടെയുള്ള നീലിമയിൽ മനുഷ്യർക്ക് ഡീപ് സ്ലീപ് ലഭിക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയ കാര്യമാണ്. രാത്രി ചെറിയ തോതിൽ നിലാകാശം ലഭിക്കുക വഴി യാത്രകൾക്കും ഉപയോഗപ്രദമാണ്. അങ്ങനെ സംഭവിക്കുന്നത് സ്കാറ്ററിങ് എന്ന പ്രതിഭാസത്തെ തുടർന്നാണ്. ഭൂഗോളത്തെ മറികടന്നുപോകുന്ന സൂര്യപ്രകാശത്തിന് ഭൌമോപരിതലത്തിൽ വെച്ച് വേവ് ലെങ്ത്ത് കുറഞ്ഞ നീല നിറങ്ങൾക്ക് സ്കാറ്ററിങ് സംഭവിക്കുന്നത് കാരണമാണ് ആ നില നിറങ്ങൾ മറ്റു ഭാഗങ്ങളിലേക്ക് പ്രസരിക്കുന്നത്, രാത്രി ആയാലും പകലായാലും ഈ ഒരു പ്രതിഭാസമാണ് നമുക്ക് നിലാകാശമായി കാണുന്നതിന്റെ കാരണം. സ്കാറ്ററിങ് സംഭവിക്കാൻ മീഡിയ വേണം, അതുകൊണ്ട് തന്നെ വായുമണ്ടലമുള്ള ഈ ഭൌമോപരിതലത്തിൽ വെച്ച് മാത്രമെ സംഭവിക്കുകയുള്ളൂ. സ്കാറ്ററിങ് വഴി ഭൌമോപരിതലത്തിലുണ്ടാകുന്ന നീല നിറങ്ങൾ.

നീല നിറം ജീവികളെ ശാന്തനാക്കുന്നതാണ്. മുമ്പ് അയർലെൻ്റിൽ സ്ട്രീറ്റ് ലൈറ്റുകൾക്ക് നീല നിറം നൽകിയപ്പോ ക്രൈം കുറഞ്ഞത് വായിച്ചത് ഓർക്കുന്നു, അതേ പോലെ ടോക്യോയിൽ റെയിൽ റോഡുകളുടെ ലൈറ്റ് നീലയാക്കിയപ്പോൾ ആത്മഹത്യകൾ കുറഞ്ഞതും. നിറങ്ങൾ വ്യത്യസ്ത മാനസ്സികാവസ്ഥ സൃഷ്ടിക്കുന്നുണ്ട്. ചെമപ്പ് മാറ്റങ്ങളെ ആഗ്രഹിക്കുന്നതിനാലാണ് വൈകുന്നേരം ചെമപ്പാകുന്നതോടെ ജീവികൾ കൂട്ടിലേക്ക് മടങ്ങുന്നത്, മഞ്ഞ ആക്ടീവാക്കുന്ന നിറമാണ്, പ്രഭാത കിരണങ്ങളേറ്റ് ഓജസ്സോടെ ജീവികൾ ഭക്ഷണം തേടിയിറങ്ങുന്നു. ഓരോ നിറങ്ങളും ജീവികളെ ഏതൊക്കെ നിലയിൽ ബാധിക്കുന്നുണ്ട് എന്നത് വിശദമായ് വേറെ പോസ്റ്റിൽ വിശദമായ് എഴുതാമെന്ന് കരുതുന്നു. 

ഒരിക്കൽ യുവത പ്രസിദ്ധീകരിച്ച കെ.പി. സകരിയ എഴുതിയ വിശുദ്ധ ഖുർ‌ആന്റെ വിവരണം മറിച്ചു നോക്കിയപ്പോൾ അതിലെ ഒരു ആയത്തിന്റെ അർത്ഥം ഏറേ അത്ഭുതപെടുത്തി. ഖിയാമത്ത് നാൾ വന്നെത്തുമ്പോൾ ആകാശത്തിന്റെ നിറം റോസ് നിറത്തിലായിരിക്കും എന്നു കണ്ടു, അന്ന് നിറങ്ങളെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു. ശാസ്ത്ര വിഷയത്തിൽ കുറച്ച് കൂടി വീക്ഷണമുള്ള വ്യക്തിയെന്ന നിലയിൽ ചെറിയമുണ്ടത്തിന്റെ പരിഭാഷയിൽ റോസ് നിറമാണ് എഴുതിയിരിക്കുന്നത്. റോസ് നിറം എന്നത് വെറുതെ പറഞ്ഞുപോകുന്നതല്ല, അതൊരൂ ഖുർ‌ആന്റെ അമാനുഷികതയാണ്. അല്ലാതെ അവിടെ ഒരു നിറത്തെ പ്രത്യേകം പറയേണ്ടതില്ലല്ലൊ! ഖിയാമത്ത് നാളിൽ മനുഷ്യന്റെ സകല ശക്തിയും ക്ഷയിക്കും, പിങ്ക് മനുഷ്യന്റെ ശക്തി ക്ഷയിപ്പിക്കുന്ന നിറമാണ്. മിനുട്ട് പിങ്ക് നിറമുള്ള റൂമിൽ ഒരാൾക്ക് ആയാളുടെ ശക്തി കുറഞ്ഞുപോകുന്നതായി ശാസ്ത്രീയ പഠനങ്ങളിൽ തെളിയിക്കപെട്ടതാണ്.

(ഫുർഖാൻ 48) തൻ്റെ കാരുണ്യത്തിന്‍റെ മുമ്പില്‍ സന്തോഷസൂചകമായി കാറ്റുകളെ അയച്ചതും അവനത്രെ. ആകാശത്ത്‌ നിന്ന്‌ ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്തിരിക്കുന്നു.

കാരുണ്യത്തിന്റെ മുമ്പിൽ സന്തോഷ സൂചകമായിട്ടാണ് കാറ്റുകളെ അയക്കുന്നത്! എല്ലാ കാറ്റുകളും സന്തോഷ സൂചകങ്ങളാണോ? മരുഭൂമിയിലെ പൊടികാറ്റുകൾ ആർക്കാ സന്തോഷമുണ്ടാക്കുക? കാട്ടുതീ കൊണ്ടുണ്ടാകുന്ന തീകാറ്റുകൾ എങ്ങിനെ എത്ര തരം കാറ്റുകൾ!

ഖുർ‌ആൻ മാത്രമല്ല, ഈ പ്രപഞ്ചത്തിലെ എല്ലാ കാറ്റുകളെ കുറിച്ച് ശാസ്ത്രവും പറയുന്നത് സന്തോഷ സൂചകങ്ങളാണ്!

കാറ്റുകളെ കുറിച്ച് പഠിച്ചു, ഏറ്റവു വലിയ മരുഭൂമിയിൽ നിന്നും രൂപപെടുന്ന പൊടികാറ്റിന് വലിയ ഉയരത്തിൽ മൈലുകൾ വീതിയിലായിരിക്കും ഒഴുകികൊണ്ടിരിക്കുക. സഹാറ മരുഭൂമിയിൽ നിന്നും ഉയർന്നു പൊങ്ങുന്ന പൊടികാറ്റ് ആഫ്രിക്കൻ ഭൂമിയെ വിട്ട് 3000 മൈൽ അറ്റ്ലാന്റിക് സമുദ്രത്തെ മറികടന്ന് സൌത്ത് അമേരിക്കയിലെ ആമസോൺ മഴക്കാടുകളിലാണ് എത്തിചേരുന്നത്. ഒരു പൊടികാറ്റിൽ 7000 ടൺ മിനറത്സാണ് മരുഭൂമിയിൽ നിന്നും പൊടികാറ്റുകളായി സഹാറയിലേക്ക് കൊണ്ടെത്തിക്കുന്നത്! പ്രധാനമായും ഫോസ്ഫേറ്റ് തുടങ്ങിയ മിനറത്സാണ് പൊടിക്കാറ്റ് വഴി കൊണ്ടുപോകുന്നത്! ഈ മഴക്കാടുകളാണ് ഭൂമിയിലെ ഓക്സിജന്റെ പ്രധാന സ്രോതസ്സ്, ഭൂമിയുടെ ശ്വാസകോഷം. അതിനാൽ  മഴക്കാടുകൾ നില നിൽക്കണമെങ്കിൽ മിനറത്സ് അനിവാര്യമാണ്, അതാണ് പൊടിക്കാറ്റുകളിലൂടെ എത്തപെടുന്നത്. ഭൂമിയിലെ ഒരോ പ്രകൃതി പ്രതിഭാസങ്ങളും ഭൂമിയുടെ നില നില്പിന്നാവശ്യമാണ്.

അങ്ങിനെയാണ് സൃഷ്ടാവ് ഭൂമിയെ സജ്ജീകരിച്ചിരിക്കുന്നത്. ഭൌമോപരിതലത്തിൽ ഓരോ സെകന്റിലും 40 ഇടിമിന്നലുകൾ സംഭവിക്കുന്നു, ഒരു ദിവസത്തിൽ 3മില്ല്യൺ മിന്നലുകൾ! കാർമേഘങ്ങളുടെ പ്രവാഹങ്ങളിലാണ് സ്റ്റാറ്റിക് ഇലക്ട്രിസിറ്റി വഴി വലിയ തോതിലുള്ള ചാർജ്ജ് രൂപടുകയും മിന്നലായി മാറുന്നതും. മിന്നൽ വഴി ഉണ്ടാകുന്ന തീവ്രതയുള്ള ചൂടിൽ (സൂര്യന്റെ ഉപരിതലത്തിലെ ചൂടിനേക്കാളും അഞ്ചു മടങ്ങ് കൂടുതൽ) അന്തരീക്ഷത്തിലെ നൈട്രജൻ ഓക്സിജനുമായി ചേർന്ന് നൈട്രേറ്റായി ഭൂമിയിലെ ജീവന്റെ നില നില്പിനു വേണ്ട മിനറത്സായി സൃഷ്ടിക്കപെടുന്നത്! ശരാശരി ഒരു ദിവസം മൂന്ന് മില്ല്യൺ മിന്നലുകൾ വഴി പ്രകൃതിയിലെ ജീവജാലകങ്ങൾക്ക് 13000 ടൺ നൈട്രേറ്റ് സൃഷ്ടിക്കപെടുന്ന വഴി അത്ഭുതം തന്നെ. കൂടാതെ മിന്നലുകൾ വഴി ലോകത്തിന്റെ പല ഭാഗങ്ങളിലായി കാട്ടുതീ ഉണ്ടായികൊണ്ടിരിക്കുന്നു എന്നും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഈ കാട്ടുതീ ഭൂമിയുടെ നില നിൽ‌പിന്നാവശ്യമാണ് എന്നു പഠനങ്ങൾ സാക്ഷ്യപെടുത്തുന്നു. ജീവനറ്റതും രോഗം പിടിപെട്ടതുമായ കാട്ടു മരങ്ങളും ജന്തുക്കളുടെ അവശിഷ്ടങ്ങളുമെല്ലാം സാധാ‍രണ ഗതിയിൽ ഡീകംബോസ് വഴി മണ്ണിലേക്ക് എത്തിച്ചേരണമെങ്കിൽ നൂറ്റാണ്ടുകളെടുക്കും. എന്നാൽ പുതിയെ ജീവൻ ഈ ഭൂമിയിൽ തുടർന്നു പോകേണ്ടതുണ്ട്. അതിനാൽ കാട്ടുതീ സൃഷ്ടിക്കപെടുന്നു, അവ മണിക്കൂറുകൾക്കുള്ളിൽ ജീവനറ്റ മരങ്ങളേയും ജീവികളുടെ അവശിഷ്ടങ്ങളേയും ഡീകംബോസ് ചെയ്തു മണ്ണിലേക്ക് തന്നെ എത്തിക്കുന്നു, പുതിയ ജീവന്റെ സൃഷ്ടിപ്പിനായി. സാറ്റലൈറ്റ് വഴിയുള്ള പഠനങ്ങളിൽ കാട്ടുതീ തിന്നും തീർത്ത ഭൂമി മാസങ്ങൾക്കുള്ളിൽ വളരെ പച്ചപിടിച്ചു ജീവനു ഏറ്റവും അനുകൂലമായ് വളരുന്നു.

അന്റാർട്ടിക്കയെ മറ്റു ഭാഗങ്ങളിൽ നിന്നും വേർത്തിരിച്ചു നിർത്തുന്നതും കാറ്റുകളാണ്. അന്റാർട്ടിക്കയാണ് ഭൂമിയെ ആരോഗ്യകരമായി നില നിർത്തുന്ന ഒരു ഘടകം. ആ ഭാഗം വേറെ ആയത്തിനെ വിശദീകരിക്കുമ്പോൾ എഴുതുന്നതാണ്. ചുരുക്കത്തിൽ ഖുർ‌ആനിലെ ആയത്തിലുള്ളത് പോലെ ലോകത്തെ എല്ലാ കാറ്റുകളും സന്തോഷ സൂചകങ്ങളാണെന്നത് അവയെ കുറിച്ചുള്ള പഠനങ്ങളിൽ നിന്നും കണ്ടെത്തുന്ന വസ്തുതയാണ്.

(ഫുർഖാൻ 49) നിർജ്ജീവമായ നാടിന്‌ അത്‌ മുഖേന നാം ജീവന്‍ നല്‍കുവാനും, നാം സൃഷ്ടിച്ചിട്ടുള്ള ധാരാളം കന്നുകാലികള്‍ക്കും മനുഷ്യര്‍ക്കും അത്‌ കുടിപ്പിക്കുവാനും വേണ്ടി.

ഈ ഒരു ആയത്ത് ഇക്കാലത്ത് ആർക്കും വിശദീകരിക്കേണ്ടതായ് തോന്നുന്നില്ല, കടലിൽ പതിക്കുന്ന സൂര്യതാപമേറ്റ് മില്ല്യൺ കണക്കിന് കിന്റൽ ബാഷ്പീകരണമാണ് ഉണ്ടാകുന്നത്. കടലിൽ നിന്നും വായുവിനേക്കാളും ഭാരം കുറഞ്ഞ നീരാവി ഉയർന്നു പോങ്ങി നിന്നും വലിയ തോതിലുള്ള കാർമേഘങ്ങളെ സൃഷ്ടിക്കുന്നു. ഓരോ നിമിശങ്ങളിലും ഭൂമിയിൽ ഉല്പാദിപ്പിക്കുന്ന മൊത്തം എനർജ്ജിയുടെ 200 മടങ്ങ് കൂടുതൽ എനർജ്ജി സൂര്യനിൽ നിന്നുള്ള ചൂട് വഴി ബാഷ്പീകരണത്തിന് ഉപയോഗപെടുത്തുന്നു. വാപൊറൈസിങ് പ്രൊസസ് വഴി ടൺ കണക്കിന് മൈൽ ഉയരത്തിൽ കാർമേഘങ്ങൾ രൂപപെടുകയും സൂര്യ താപമേറ്റ് അവ മഴകാറ്റുകളായി ഭൂമിയുടെ പല ഭാഗങ്ങളിൽ അടിച്ചു വീശുകയും ചെയ്യുന്നു! കാറ്റുകൾ ഗതി നിർണ്ണയിക്കുന്നു, കടൽ വെള്ളത്തിൽ ഭൂമിയിലെ ജീവികൾക്കു വേണ്ട ശുദ്ധ ജലം വിതരണം ചെയ്യപെടുന്നു. നിർജ്ജീവമായ നാടിന് ശുദ്ധജലമെത്തുത്തിക്കുന്ന കാറ്റ്! വീണ്ടും സാക്ഷ്യപെടുത്തുന്നു, അനുഗ്രഹം തന്നെ!

(ഫുർഖാൻ 50) അവര്‍ ആലോചിച്ചു മനസ്സിലാക്കേണ്ടതിനായി അത്‌ ( മഴവെള്ളം ) അവര്‍ക്കിടയില്‍ നാം വിതരണം ചെയ്തിരിക്കുന്നു. എന്നാല്‍ മനുഷ്യരില്‍ അധികപേര്‍ക്കും നന്ദികേട്‌ കാണിക്കുവാനല്ലാതെ മനസ്സു വന്നില്ല.

കഴിഞ്ഞ ജൂലൈയിൽ ചൂടിൽ അമേരിക്കയിലെ ന്യൂയോർക്ക് പട്ടണം വിയർത്തൊലിക്കുമ്പോൾ ഏഴായിരം മൈൽ അകലെ, ഇന്ത്യയിലെ മുമ്പായിൽ അതി ശക്തമായ മഴ! മണികൂറുകൾക്കുള്ളിൽ മുംബായ് നഗരം വെള്ളപൊകത്തിലമർന്നു. അതേ സമയം ചിലിയിലെ അറ്റകാമ മരുഭൂമിയിൽ ഒരു തുള്ളി വെള്ളം പോലുമില്ലാതെ വരണ്ടുണങ്ങി കിടക്കുന്നു. ഒരിക്കൽ പോലും മഴപെയ്തിട്ടില്ലാത്ത ഭാഗങ്ങൾ ഈ മരുഭൂമിയിൽ രേഖപെട്ടു കിടക്കുന്നുണ്ട്!! ഭൂമിയിലെ ഓരോ ഭാഗങ്ങളിലേയും അവസ്ഥകൾ രൂപപെടുന്നത് ആയിരകണക്കിന് ദൂരെയുള്ള പ്രദേശങ്ങളിലെ കാര്യക്രമങ്ങൾക്ക് അനുസരിച്ചാണ്, അതുതന്നെ പരസ്പര ബന്ധമില്ലാത്ത നിലയിലും! ഇന്നും ശാസ്ത്രത്തിന് സമസ്യയായി നിലനിൽക്കുന്ന ഈ നടപടിക്രമം അത്ഭുതം തന്നെ!

(ഫുർഖാൻ 51) രണ്ട്‌ ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്‍. ഒന്ന്‌ സ്വച്ഛമായ ശുദ്ധജലം, മറ്റൊന്ന്‌ അരോചകമായി തോന്നുന്ന ഉപ്പുവെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവന്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.

ഈ ആയത്തിലെ മറ്റൊരൂ ദൃഷ്ടാന്തമായി കാണിക്കുന്നത് ശുദ്ധ ജലവും ഉപ്പുവെള്ളവും കൂടികലരാതെ ഒഴുകുന്നതിനെ കുറിച്ചാണ്, അവക്കിടയിൽ ഒരു മറയും ശക്തിയായ ഒരു തടസ്സവും ഏർപ്പെടുത്തിയിരിക്കുന്നു! ഇന്ന് നമുക്കെല്ലാവർക്കും അറിയാം, ഗൾഫ് ഓഫ് അലാസ്കയിൽ ശുദ്ധവെള്ളവും കടൽ ജലവും കൂടി കലരാതെ വേറിട്ടു നിൽക്കുന്ന കാര്യം. അങ്ങനെ പല ഭാഗത്തും വെള്ളം അതിൻ്റെ ഡെൻസിറ്റിക്ക് അനുസരിച്ച് വേർ തിരിച്ച് നിൽക്കുന്നു. ഖുർ‌ആൻ പറഞ്ഞ രണ്ടു കാര്യങ്ങളിൽ അതൊന്നായിരിക്കാം, അതുകൊണ്ട് മാത്രം കൂടികലരാതെ നിൽക്കുമൊ? ശാസ്ത്രീയമായി ഈ രണ്ടു വെള്ളങ്ങളെ കൂടികലരാതെ നിർത്താൻ മനുഷ്യനെ കൊണ്ടാകുമൊ? ഖുർ‌ആൻ പറഞ്ഞ, മനുഷ്യൻ കണ്ടെത്താത്ത മറ്റൊരൂ ശക്തമായ തടസമെന്തായിരിക്കും! ഖുർ‌ആനിൽ ശുദ്ധ ജലവും കടൽ ജലവും കൂടികലരില്ല എന്നു പറഞ്ഞത് ഈ ഒരു ആയത്തിലാണ്, അലാസ്കയെ കുറിച്ചൊ കടലിനെ കുറിച്ചൊ ഒന്നുമറിയാത്ത പ്രവാചകനിൽ നിന്നും ഇങ്ങിനെ ഒരു ആ‍യത്ത് ലഭിക്കുകയില്ല.

ഇതുപോലെ മറ്റൊന്ന് സൂറത്ത് റഹ്മാനിലെ 19-20 ആയത്തുകളിൽ രണ്ടു കടലുകൾ കൂടികലരില്ലെന്ന് പറയുന്നു. അതിൽ ശുദ്ധ ജലത്തെ കുറിച്ചും കടൽ ജലത്തെ കുറിച്ചുമല്ല പ്രതിപാദിക്കുന്നത്! രണ്ട് കടലുകളെ തമ്മിൽ കൂടിക്കലരില്ല എന്നു പറയുമ്പോൾ കടൽ ജലത്തിനിടക്കും കൂടികലരാത്ത മറയുണ്ടെന്ന് വ്യക്തം! അറ്റ്ലാന്റികിൽ സൂര്യതാപം കുറയുമ്പോൾ അമേരിക്കയുടെ വലുപ്പത്തിൽ നിന്നും ആഫ്രിക്കയുടെ വലുപ്പത്തിലേക്ക് ഐസ് വളരുമ്പോൾ സംഭവിക്കുന്ന പ്രതിഭാസമുണ്ട്. നമുക്കറിയാം ഐസിനെ പെട്ടൊന്ന് ഉരുകി വള്ളമാക്കാൻ ഉപ്പ് മതിയെന്ന്. അറ്റ്‌ലാന്റിക്കിൽ ഉപ്പ് വെള്ളത്തിൽ നിന്നും ഐസ് രൂപപെടുമ്പോൾ മൈക്രൊ പ്രൊസസ് വഴി ഐസിൽ നിന്നും ഉപ്പ് താഴേക്ക് ഒഴുകുന്നു. ഇങ്ങിനെ രൂപപെടുന്ന ഉയർന്ന സാന്ദ്രതയുള്ള തണുപ്പ് കൂടിയ ഉപ്പ് വെള്ളം അന്റാർട്ടിക്കയുടെ അടിതട്ടിൽ ഒതുങ്ങി കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കറങ്ങി തിരിച്ച് അറ്റ്‌ലാന്റികിലേക്ക് തിരിച്ചെത്തുന്നു, ഐസ് ഉരുകുമ്പോൾ വീണ്ടും അതിൽ ലയിക്കുന്നു! നൂറ്റാണ്ടുകളായി ഇങ്ങിനെ ഒഴുകികൊണ്ടിരിക്കുന്നു, അത് ഏതെങ്കിലും ഭാഗത്ത് ഏതെങ്കിലും കടലിൽ ലയിച്ച് കൂടികലരുന്നില്ല, തിരിച്ച് അറ്റ്ലാന്റിലേക്ക് തന്നെ എത്തപെടുന്നു. ഒരു ട്രില്ല്യൻ ഗാലൻ വള്ളം ഒങ്ങിനെ ഒരോ മണിക്കൂറിലും സമുദ്രത്തിന്റെ അടിതട്ടിലൂടെ പല ഭാഗത്ത് കൂടി ഒഴുകികൊണ്ട് വർഷങ്ങൾക്ക് ശേഷം അറ്റ്‌ലാന്റിലേക്ക് തിരിച്ചെത്തുന്നത്, 500 മടങ്ങ് നയാഗ്ര വെള്ള ചാട്ടത്തിനേക്കാൾ വലുതായി ഒഴുകുന്നുണ്ട് എന്നാണ് ശാസ്ത്ര പഠനങ്ങൾ വ്യക്തമാക്കുന്നത്! ഒരു സർകുലർ സിസ്റ്റത്തിലൂടെ ഈ തണുത്തുറങ്ങ പ്രവാഹമാണ് ലോകത്തിന്റെ ഊർജ്ജ വിതരണ വ്യവസ്ഥിതി രൂപപെടുത്തുന്നത്, ഈ പ്രവാഹമാണ് ലോകത്തെ എല്ലാ സമുദ്രങ്ങളിലെ (ocean currents) വെള്ളത്തിന്റെ ഒഴുക്കിനും ലോകത്ത് കാലവസ്ഥ രൂപപെടുത്തുന്നതിൻ്റെയും  അടിസ്ഥാന ഘടകം.

(ഫുർഖാൻ 54) അവന്‍ തന്നെയാണ്‌ വെള്ളത്തില്‍ നിന്ന്‌ മനുഷ്യനെ സൃഷ്ടിക്കുകയും, അവനെ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനും ആക്കുകയും ചെയ്തിരിക്കുന്നത്‌. നിന്‍റെ രക്ഷിതാവ്‌ കഴിവുള്ളവനാകുന്നു.

ഈ ആയത്തിൽ രണ്ട് പ്രധാന കാര്യങ്ങളാണ് പറയുന്നത്. അതിൽ ആദ്യം മനുഷ്യനെ വെള്ളത്തിൽ നിന്നും സൃഷ്ടിച്ചിരിക്കുന്നു എന്നു പറയുന്നു. മറ്റു പല അയത്തുകളിൽ വ്യത്യസ്തമായിട്ടാണ് സൃഷ്ടിപ്പിനെ കുറിച്ച് പറയുന്നത്. മനുഷ്യനെ സൃഷ്ടിച്ചത് മണ്ണിൽ നിന്നാണെന്നും ഇന്ദ്രിയത്തിൽ നിന്നാണെന്നുമൊക്കെ ആയത്തുകളിൽ കാണാവുന്നതാണ്. പലരും ചോദിക്കുന്നത് ഇത് വൈരുദ്യമല്ലെ എന്നാണ്. എങ്ങിനെയാണ് ഇത് വൈരുധ്യമാകുന്നത്? ആ ആയത്തുകളെ പഠിക്കുകയാണെങ്കിൽ അതിന്റെ ഉള്ളടക്കം മനസ്സിലാകുന്നതാണ്. മനുഷ്യന്റെ ആദിമ സൃഷ്ടിപ്പാണ് കളിമണ്ണിൽ നിന്നും രൂപപെടുത്തിയത്. മണ്ണിന്റെ എല്ലാ ഗുണവും മനുഷ്യനിലുണ്ട് താനും. എന്നാൽ ഭൂമിയിൽ തുടർ സൃഷ്ടിപ്പ് എങ്ങനെയെന്ന് വ്യക്തമല്ല. ആയത്തിന്റെ അവസാനത്തിൽ രക്തബന്ധമുള്ളവനും വിവാഹബന്ധമുള്ളവനേയും സൃഷ്ടിപ്പ് വഴി ഉണ്ടാക്കിയിരിക്കുന്നു എന്നത് പഠനവിധേയമാക്കേണ്ടതുണ്ട്, അടുത്ത രക്തബന്ധമുള്ളവരിൽ വിവാഹം നിശിദ്ധമാക്കിയിരിക്കുന്നു, അങ്ങിനെ വൈവാഹിക ബന്ധമുണ്ടായാൽ ജനിതകമായ ഏറെ തകരാറുകൾ ഉണ്ടാകാൻ സാധ്യതകളേറെ ഉണ്ടെന്ന് പഠനങ്ങളിൽ തെളിയിക്കപെട്ടതുമാണ്.

(ഫുർഖാൻ 53) ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറുദിവസങ്ങളില്‍ സൃഷ്ടിച്ചവനത്രെ അവന്‍. എന്നിട്ട്‌ അവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. പരമകാരുണികനത്രെ അവന്‍. ആകയാല്‍ ഇതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനോട്‌ തന്നെ ചോദിക്കുക.

ഈ ആറു ദിവസം എന്നത് ആറു ഘട്ടങ്ങൾ എന്നു ചില പണ്ഢിതന്മാർ അഭിപ്രായപെടുന്നു. പ്രപഞ്ച സൃഷ്ടിപ്പിനെ കുറിച്ചുള്ള മനുഷ്യന്റെ പഠനം ഇക്കാലത്തും എവിടെയും എത്തിയിട്ടില്ല.

(ഫുർഖാൻ 54) ആകാശത്ത്‌ നക്ഷത്രമണ്ഡലങ്ങള്‍ ഉണ്ടാക്കിയവന്‍ അനുഗ്രഹപൂര്‍ണ്ണനാകുന്നു. അവിടെ അവന്‍ ഒരു വിളക്കും ( സൂര്യന്‍ ) വെളിച്ചം നല്‍കുന്ന ചന്ദ്രനും ഉണ്ടാക്കിയിരിക്കുന്നു.

ആകാശത്ത് നക്ഷത്രമണ്ഡലങ്ങളുണ്ടാക്കിയവൻ അനുഗ്രഹപൂർണ്ണനാകുന്നു! സൌരയുധത്തിനപ്പുറം എത്രയോ നക്ഷത്ര മണ്ഡലങ്ങൾ ഇന്ന് മനുഷ്യൻ ചെറിയ രീതിയിലെങ്കിലും കണ്ടെത്തിയിരിക്കുന്നു, നിരീക്ഷണങ്ങളും വീക്ഷണങ്ങളുമെല്ലാം അടിസ്ഥാനമാക്കി ഇനിയും ഒട്ടേറെ നക്ഷത്രമണ്ഡലങ്ങൾ കണ്ടെത്താനിരിക്കുന്നു. നക്ഷത്രമണ്ഡലങ്ങളെ കുറിച്ച് ഖുർ‌ആൻ ആയത്ത് ഏത് നൂറ്റാണ്ടിലാണ് അവതരിപ്പിച്ചത് എന്നതോർക്കണം അതിലെ അമാനുഷികത തിരിച്ചറിയാൻ!

സൂര്യനെ പ്രകാശത്തിന്റെ സ്രോതസ്സെന്ന്, വിളക്കെന്ന് പറയാൻ ലോക സൃഷ്ടാവിനെ കഴിയൂ, ചന്ദ്രനെ കുറിച്ച് വിവരിക്കുന്നത് منير എന്നാണ്. അതൊരൂ സയന്റിഫിക്കായ വാക്കാണ്. സൂര്യപ്രകാശത്തെ നേരെ റിഫ്ലക്ട് ചെയ്യുകയല്ല, ഇല്ലുമിനേഷനാണ്, സൂര്യപ്രകാശത്തെ ശോഭിപ്പിക്കുകയാണ് ചെയ്യുന്നത്. അതും സൂര്യനിൽ നിന്നും ലഭിക്കുന്ന പ്രകാശത്തിന്റെ 12 ശതമാനം മാത്രമെ പൂർണ്ണ ചന്ദ്രനുള്ളപ്പോൾ ഭൂമിയിലേക്ക് പതിക്കുന്നത്. 60പതും 90ഉം ശതമാനം പ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന വിദൂരതകളിലുള്ള വേറെ ഗ്രഹങ്ങളുണ്ട്, അതൊന്നും ഈ ഭൂമിയിലെ ജീവികളെ കാര്യമായി സ്വാധീനിക്കുന്നില്ല. എന്നാൽ ചന്ദ്രശോഭയിൽ ലഭിക്കുന്ന വളിച്ചത്തിന്റെ തോത് കുറച്ച് കൂടിയിരുന്നെങ്കിൽ ജീവജാലങ്ങളുടെ വിശ്രമത്തെ കാര്യമായി ബാധിക്കുമായിരുന്നു. പൂർണ്ണ ചന്ദ്രനുള്ള സമയത്ത് ചിലർക്ക് പൂർണ്ണമായ ഉറക്കം ലഭിക്കില്ലെന്ന് ചില പഠനങ്ങൾ പറയുന്നു. അപ്പോൾ ചന്ദ്രൻ കുറച്ച് കൂടി അടുത്തായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു! എങ്ങിനെയാണ് സൂര്യനെയും ചന്ദ്രനേയും ഭൂമിയിലെ ജീവന് അനുകൂലമാക്കിയിരിക്കുന്നതെന്ന് ആലോചിച്ച് നോക്കൂ!!

(ഫുർഖാൻ 55)        അവന്‍ തന്നെയാണ്‌ രാപകലുകളെ മാറി മാറി വരുന്നതാക്കിയവന്‍. ആലോചിച്ച്‌ മനസ്സിലാക്കാന്‍ ഉദ്ദേശിക്കുകയോ, നന്ദികാണിക്കാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്നവര്‍ക്ക്‌ ( ദൃഷ്ടാന്തമായിരിക്കുവാനാണത്‌. )

എനിക്ക് വളരെ അത്ഭുതം തോന്നിയ മറ്റൊരൂ ഒരായത്താണിത്. ഓരോ ദിനരാത്രങ്ങൾ വ്യത്യസ്തമാക്കിയിരിക്കുന്നു. തുടക്കത്തിൽ സൂചിപ്പിച്ചത് പോലെ ഭൂമിയുടെ ഭ്രമണ പഥത്തിലേക്ക് മറ്റൊരൂ ഗ്രഹം വന്നിടിച്ച് ചന്ദ്രനായ് രൂപപെട്ടപ്പോൾ ഭൂമിയുടെ വേഗതയിലുള്ള കറക്കം കുറയുക മാത്രമല്ല, ആ ഇടിയുടെ ഭാഗമായ് ഭൂമിക്ക് ഒരു ടിൽറ്റ് നൽകിയത് പ്രകാരമാണ് നമുക്ക് ഇങ്ങിനെ മാറി മാറി വരുന്ന രാപകലുകളുണ്ടായത്. അതല്ലായിരുന്നെങ്കിൽ എന്നും ഒരു പോലെ വ്യത്യസ്തതയില്ലാത്ത പകലും രാത്രിയും മാറി കൊണ്ടിരിക്കും, എന്നാൽ അതിന് വിഭിന്നമായി രാപകലുകളെ മാറി മാറി വരുന്നതാക്കിയിരിക്കുന്നു. അതുമുഖേന വസന്തകാലമുണ്ട്(Spring), ഗ്രീഷ്മകാലമുണ്ട്(Summer), ശരദ് കാലമുണ്ട്(Autumn), ശിശിരകാലമുണ്ട്(Winter). ഓരോ കാലവും ജീവനു അനുകൂലമായ് പ്രകൃതിയെ സംരക്ഷിക്കുന്നു, ഒന്ന് മറ്റൊന്നിനോട് പരസ്പരം ബന്ധപെട്ടുകൊണ്ട്.

തിരിഞ്ഞുകൊണ്ടിരിക്കുന്ന ഭൂമിക്ക് ഒരു ചെറിയ ചെരിവ് നൽകപെട്ടതിനാലാണ് ഇങ്ങിനെ മാറി മാറി വരുന്ന രാപകലുകളെ ലഭിച്ചത്. ഇത് ഭൂമിയുടെ ഉപഗ്രഹമായി ചന്ദ്രൻ സൃഷ്ടിക്കപെട്ടതിനാലാണ് ലഭിച്ചത് എന്ന് ശാസ്ത്ര പഠനങ്ങളിൽ കാണാവുന്നതാണ്.  സൂര്യനേക്കാൾ 400 മടങ്ങ് ചെറുതാണ് ചന്ദ്രൻ, അതുപോലെ തന്നെ സൂര്യനേക്കാൾ 400 മടങ്ങ് ഭൂമിയുടെ അടുത്താണ് ചന്ദ്രൻ. ഈ കണക്ക് യാദൃച്ഛികമാണെന്ന് വിശ്വസിക്കാനാകുമൊ?! ഇത്ര കൃത്യമായ കണക്ക് ചന്ദ്രന് ലഭിച്ചതിനാലാണ് എങ്ങിനെയാണ്? അതുകൊണ്ടല്ലെ സൂര്യഗ്രഹണത്തിൽ വ്യക്തമായും പൂർണ്ണമായും സൂര്യനെ ചന്ദ്രൻ മറയുന്നത്, കൂടുതലുമില്ല, കുറവുമില്ല, അതിരുകൾ വളരെ കൃത്യതയിലാണ് മറക്കപെടുന്നത്. എങ്ങിനെ ഭൂമിക്ക് ഇങ്ങിനെ ഒരു ഉപഗ്രഹം ലഭിച്ചത്? അതും ഭൂമിയെ വളരെ സ്വാധീനിക്കുന്ന വലുപ്പത്തിലുള്ള ഉപഗ്രഹം! ചന്ദ്രന്റെ കാന്തികാകർഷണമാണല്ലൊ  ഭൂമിയിലെ വെള്ളം പൊങ്ങുന്നതും വേലിയേറ്റം സൃഷ്ടിക്കുന്നതും!

ആകാശത്തെ കുറിച്ചും പ്രപഞ്ച രഹസ്യങ്ങളെ കുറിച്ചും ഏറെ സൂറത്തുകളിൽ കാണാവുന്നതാണ്. ആകാശമാകട്ടെ നാം അതിനെ ശക്തികൊണ്ട് നിർമ്മിച്ചിരിക്കുന്നു. തീർച്ചയായും നാം വികസിപ്പിച്ചെടുക്കുന്നവനാകുന്നു (ഖുർആൻ 51:47) ഈ ആയത്ത് വികസിക്കുന്ന പ്രപഞ്ചത്തെ കുറിച്ച് സൂചിപ്പിക്കുന്നു.

സൂറത്ത് അൻബിയാഇലെ ചില ആയത്തുകളിലേക്ക് കൂടി (30 മുതൽ 34 വരെ) ഈ അവസരത്തിൽ ശ്രദ്ധയിലേക്ക് കൊണ്ടുവരട്ടെ, കൂടുതലായ് വിഷയത്തിലേക്ക് കടക്കുന്നില്ല, വിവരിക്കുന്നില്ല. പ്രപഞ്ചരഹസ്യങ്ങളിലേക്ക് വിരൽചോണ്ടുന്ന ആയത്തുകളിൽ ചിലത് മാത്രം ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നു എന്നുമാത്രം.

(അൻബിയാഅ് 30) ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട്‌ നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന്‌ എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ?

(അൻബിയാഅ് 31) ഭൂമി അവരെയും കൊണ്ട്‌ ഇളകാതിരിക്കുവാനായി അതില്‍ നാം ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. അവര്‍ വഴി കണ്ടെത്തേണ്ടതിനായി അവയില്‍ ( പര്‍വ്വതങ്ങളില്‍ ) നാം വിശാലമായ പാതകള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.

ജിയോഗ്രഫി പഠിച്ചവർക്ക് എളുപ്പത്തിൽ മനസ്സിലാകും, ഭൂമിയുടെ പല സ്ലേറ്റുകളും ചലിച്ചുകൊണ്ടിരിക്കുന്നു എന്നും അതിൽ പർവ്വതങ്ങളുടെ ഘടനയും നിലനിൽ‌പ്പും പഠിക്കേണ്ടതാണ്.

(അൻബിയാഅ് 32) ആകാശത്തെ നാം സംരക്ഷിതമായ ഒരു മേല്‍പുരയാക്കിയിട്ടുമുണ്ട്‌. അവരാകട്ടെ അതിലെ ( ആകാശത്തിലെ ) ദൃഷ്ടാന്തങ്ങള്‍ ശ്രദ്ധിക്കാതെ തിരിഞ്ഞുകളയുന്നവരാകുന്നു.

സൂര്യനിൽ നിന്നും ഇടക്കുണ്ടാകുന്ന കത്തിയാളൽ (കൊറോണൽ ഇജക്ഷൻ) കാരണം സൂര്യന് പുറത്തേക്ക് വമിക്കുന്നത് വലിയ തോതിലുള്ള താപമാണ്. അതിന്റെ ചെറിയൊരൂ അംശം ഭൂമിയെ സ്പർശിച്ചാൽ തീഗോളമായി മാറും ഭൂമി! ഹിരോഷിമയിൽ പൊട്ടിച്ച ആറ്റം ബോംബിനേക്കാൾ 14 മില്ല്യൺ കൂടുതൽ താപമാണ് ഓരോ കൊറോണൽ ഇജക്ഷൻ വഴി സൂര്യന് പുറത്തേക്ക് മില്ല്യൺ കണക്കിന് മൈലുകളിലേക്ക് വമിക്കുന്നത്. ഭൂമിക്ക് പ്രൊട്ടക്ഷനില്ലായിരുന്നെങ്കിൽ ഒരു ഇജക്ഷൻ മതിയാവും കടലിലെ വെള്ളം വറ്റിപോകാൻ.  ഭൂമിക്ക് ഉപരിതലത്തിലുള്ള സംരക്ഷിത മേല്പുരയാണ് ഭൂമിയെ ഈ പൊട്ടിതെറിയിൽ നിന്നും സംരക്ഷിക്കുന്നത്. രണ്ടു രീതിയിലുള്ള പ്രൊട്ടക്ഷനാണ് ഭൂമിക്ക് ഉള്ളത്, ഒന്ന് പുറത്തേ അതി ശക്തമായ കാന്തിക സംരക്ഷണ മണ്ഢലമുണ്ട്, അതിനെ മറികടന്നത്തുന്നവയെ പ്രതിരോധിക്കാൻ ഒരു സെകന്റ് ലെയർ പ്രൊട്ടക്ഷനുമുണ്ട്, ദ്രുവങ്ങളെ കേന്ദ്രീകരിച്ചുള്ള ഇന്നർ മാഗനറ്റിക് പ്രൊട്ടക്ഷൻ. ഈ സെകന്റ് ലെയർ പ്രൊട്ടക്ഷൻ കാരണമാണ്  നോർത്തും സൌത്തും പോളുകളിൽ എറോറ എന്ന പ്രതിഭാസം നഗ്ന നേത്രത്തിൽ നമുക്ക് കാണാവുന്നത്.

(അൻബിയാഅ് 33) അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്‌. ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ നീന്തി ( സഞ്ചരിച്ചു ) ക്കൊണ്ടിരിക്കുന്നു.

ദൃഷ്ടാന്തങ്ങളിലെ ഓരോ അത്ഭുതങ്ങളെ കുറിച്ച് പറഞ്ഞുകൊണ്ട് പറയുന്നു, അവ ഓരോന്നും ഓരോ ഭ്രമണപഥത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു എന്ന്! ഏത് കാലത്താണ് സൂര്യൻ ചലിക്കുന്നു എന്ന് കണ്ടെത്തിയത്?! രാത്രിയും പകലും ഈ ചലനത്തിന്റെ ഭാഗമാണ്, സൂര്യൻ മാത്രമല്ല, ചന്ദ്രനും ഈ രാപകലുകളുടെ സൃഷ്ടിപ്പിൽ പങ്കുവഹിക്കുന്നു! ചില കാലങ്ങളിൽ ചില ഭാഗങ്ങളിൽ രാത്രിയുടെ ദൈർഘ്യം കൂടും പകല് കുറയും, മറിച്ചും സംഭവിക്കും. അതൊക്കെ സൂര്യ ചന്ദ്രന്മാരെ പോലെ എല്ലാം ഒരു നിശ്ചിത പഥത്തിലൂടെ സംഭവിച്ചുകൊണ്ടിരിക്കുന്നു കൊണ്ടിരിക്കുന്നു!

(അൻബിയാഅ് 34) ( നബിയേ, ) നിനക്ക്‌ മുമ്പ്‌ ഒരു മനുഷ്യന്നും നാം അനശ്വരത നല്‍കിയിട്ടില്ല. എന്നിരിക്കെ നീ മരിച്ചെങ്കില്‍ അവര്‍ നിത്യജീവികളായിരിക്കുമോ?

അനശ്വരത വലിയൊരൂ വിഷയമാണ്. ആറോ ടൈമും റിലേറ്റീവ് തിയറിയുടെ അടിസ്ഥാനത്തിൽ രൂപപെടുത്തിയ സ്പേസ് ടൈമും അങ്ങിനെ സമയങ്ങളെ കുറിച്ചുള്ള ആധുനിക പഠനങ്ങളിലും ഇന്ന് എത്തിനിൽക്കുന്നത് ഈ പ്രപഞ്ച സൃഷ്ടിപ്പിന് മുമ്പ് മാത്രമാണ് അനശ്വരത ഉണ്ടായിട്ടുളൂ, ബിഗ്‌ബാഗിന് ശേഷം പ്രപഞ്ച സൃഷ്ടിപ്പിന് ശേഷമുള്ളതൊക്കെ നശ്വരതയാണ് എന്നും അനശ്വരതയെ പ്രാപിക്കാനായാൽ ഭൂതവും ഭാവിയും ഒരുപോലെ കാണാനാവും എന്നും ശാസ്ത്ര പഠനങ്ങളിൽ പറയുമ്പോൾ ശാസ്ത്ര നിരീക്ഷണങ്ങളിൽ നിന്നും രൂപപെടുത്തിയ ബിഗ്ബാങും അതിനു മുമ്പുള്ളവയുമെല്ലാം അറിയുന്നവനായ അനശ്വരനായ സൃഷ്ടാവിന്റെ അറിവിൽ സംഭവിച്ചവയും സംഭവിക്കാനിരിക്കുന്നവയും അറിയുന്നവനാണ് എന്ന പ്രഖ്യാപനം ആർക്കാണുൾക്കോള്ളാതിരിക്കാനാവുക! ഈ പ്രപഞ്ച രഹസ്യങ്ങളെ കുറിച്ചുള്ള സൂചനകളും അതിനെ ശരിവെക്കുന്ന ശാസ്ത്ര വസ്തുതകളും നമ്മോട് പറയുന്നത് ഈ പ്രപഞ്ച സൃഷ്ടാവിനെ അംഗീകരിക്കാനും അവന് കീഴ്പെട്ടു ജീവിക്കാനുമാണ്.

എല്ലാ സമർപ്പണവും സൃഷ്ടാവിലേക്ക്. ഹസ്ബുനല്ലാഹ് വനിഅ‌്മൽ വകീൽ

Monday, January 11, 2021

വ്യതിരിക്തമായ സൃഷ്ടിപ്പ്

നിങ്ങളാണോ സൃഷ്ടിക്കപ്പെടാന്‍ കൂടുതല്‍ പ്രയാസമുള്ളവര്‍, അതല്ല; ആകാശമാണോ? അതിനെ അവന്‍ നിര്‍മിച്ചിരിക്കുന്നു. അതിന്‍റെ വിതാനം അവന്‍ ഉയര്‍ത്തുകയും, അതിനെ അവന്‍ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (ഖുർ‌ആൻ 79: 27-28)

വിശുദ്ധ ഖുർ‌ആനിൽ ഇങ്ങനെ പ്രപഞ്ച സൃഷ്ടിപ്പും അതിലെ ഓരോന്നും സംവിധാനിച്ചതിനെ കുറിച്ചും ഏറെ കണാൻ സാധിക്കുന്നു. അത്തരം ആയത്തുകളുടെ വിവക്ഷ, സൃഷ്ടാവായ ദൈവത്തെ കണ്ടെത്തുക എന്നതാണ്. “നിങ്ങൾ ആലോചിക്കുന്നതിനു വേണ്ടി”, “നിങ്ങൾ ചിന്തിക്കുന്നില്ലെ” തുടങ്ങിയ പ്രയോഗങ്ങൾ ഖുർആനിൽ ഏറെ കാണാം, അവ മനുഷ്യന്റെ ചിന്തയെ തൊട്ടുണർത്താനാണ്.

സൃഷ്ടിക്കുകയും പരിപാലിക്കുകയുമാണ് ദൈവത്തിന്റെ ഒരു പ്രധാന ഗുണം. വിശ്വാസത്തിന്റെ കാതലായ തൌഹീദിനെ മൂന്നായി ആണ് വിഭജിച്ചിട്ടുള്ളത്, തൗഹീദുൽ റുബൂബിയ്യ (രക്ഷാകർതൃത്വത്തിലുള്ള ഏകത്വം), തൗഹീദുൽ ഉലൂഹിയ്യ (ആരാധനയിലെ ഏകത്വം), തൗഹീദുൽ അസ്മാഇ വസ്വിഫാത് (നാമ വിശേഷണങ്ങളിലെ ഏകത്വം). 

തൗഹീദുൽ റുബൂബിയ്യ: സൃഷ്ടിക്കുകയും സംരക്ഷിക്കുകയും നിയന്ത്രിക്കുകയും ഉപജീവനം നൽകുകയുമെല്ലാം ചെയ്യുന്നത് അല്ലാഹുവാണ്‌. അതിൽ അവന്‌ യാതൊരു പങ്കുകാരുമില്ല അഥവാ, സൃഷ്ടികളിൽ ആർക്കും അതിന്‌ കഴിവില്ല എന്ന് ദൃഢമായി വിശ്വസിക്കലാണ്‌ തൗഹീദിന്റെ ഈ ഭാഗം. ലോകത്ത് ബഹുദൈവാരാധകരടക്കം ഭൂരിഭാഗം ജനങ്ങളും അംഗീകരിക്കുന്ന കാര്യമാണിത്.

തൌഹീദിന്റെ ഒരു ഗുണമായ “തൌഹീദുൽ റുബൂവിയ്യത്” വിശുദ്ധ ഖുർ‌ആനിലെ ആദ്യത്തെ അദ്ധ്യായത്തിലെ ആദ്യത്തെ ആയത്ത് “സർവ്വ സ്തുതിയും ലോകങ്ങളുടെ സൃഷ്ടാവിനാകുന്നു” എന്നാണ്. 

ഒരു ആശയത്തെ വികസിപ്പിച്ച് മനുഷ്യൻ പല കണ്ടെത്തലുകളും നടത്തുന്നു. അവയെല്ലാം തന്നെ നിലവിലെ സൃഷ്ടിക്കപെട്ടവ കൊണ്ട് രൂപപെടുത്തുന്നതും നിലവിലെ ചില മാതൃകകൾക്കനുസരിച്ചുമാണ്. എന്നാൽ സൃഷ്ടാവിന്റെ സൃഷ്ടിപ്പിലെ പ്രധാന പ്രത്യേകതകളിൽ “മുൻ മാതൃകയില്ലാതെ”, بَديعُ السَّماواتِ وَالأَرضِ (ഖുർആൻ2:117) “അന്യൂനമായ സൃഷ്ടിപ്പ്”, “വ്യവസ്ഥ പ്രകാരം”, “സംരക്ഷണം” തുടങ്ങിയവയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഒരു സൃഷ്ടിപ്പ് ദൈവികമാണ്.

إِنّا كُلَّ شَيءٍ خَلَقناهُ بِقَدَرٍ തീർച്ചയായും ഏത് വസ്തുവേയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു.  (ഖുർ‌ആൻ 54:49). 

ഈ ലോകത്തുള്ള ഏതൊരൂ വസ്തുവും ഒരു വ്യവസ്ഥ പ്രകാരമാണ് എന്നത് ഈ പ്രപഞ്ചത്തിലേ ഓരോന്നിന്റെ സൃഷ്ടിപ്പിലും അതിന്റെ പ്രവർത്തനത്തിലും ഒരു വ്യവസ്ഥയുണ്ട്, ആ ഒരു വ്യവസ്ഥയാണ് പ്രകൃതി നിയമം. 

തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത്‌ ഒരു വ്യവസ്ഥപ്രകാരമാകുന്നു എന്ന ആയത്തിന്റെ തുടർച്ചയായി, അവയെങ്ങനെ സൃഷിക്കപെട്ടു എന്നുപറയുന്നു, وَما أَمرُنا إِلّا واحِدَةٌ كَلَمحٍ بِالبَصَرِ “നമ്മുടെ കല്പന ഒരൊറ്റ പ്രഖ്യാപനം മാത്രമാകുന്നു. കണ്ണിന്റെ ഒരു ഇമവെട്ടൽ പോലെ” (ഖുർ‌ആൻ 54:50) 

ആ സൃഷ്ടിക്കപെട്ടത് പിന്നീട് പല ഘട്ടങ്ങളായ് പല രൂപങ്ങൾ പ്രാപിക്കുന്നു. അതുപോലും ഒരു വ്യവസ്ഥ പ്രകാരമാകുന്നു എന്ന മുൻ‌വാക്യത്തിലൂടെ വായിക്കപെടേണ്ടതാണ്.

ഒരു ഇമവെട്ടാനുള്ള സമയം ഒരു സെകന്റിന്റെ പത്തിലൊന്നാണ്. ഒരു സകെന്റിന്റെ പത്തിലൊന്ന് സമയത്തിനുള്ളിൽ ഈ ലോകത്തുള്ള എല്ലാം രൂപപെടുത്താനാവശ്യമായതെല്ലാം സൃഷ്ടിക്കപെട്ടു!! ബിഗ് ബാംഗ് രൂപപെട്ട ഈ പ്രപഞ്ചം. ഒരു മാതൃകയില്ലാതെ, നിലവിലുള്ള ഒരു വസ്തു ഉപയോഗിച്ച് എന്നുപറയാൻ സാധിക്കാത്ത നിലയിൽ ഒന്നുമില്ലായ്‌മയിൽ നിന്നും ലോകത്തുള്ള എല്ലാം രൂപപെടാൻ അവശ്യമായതെല്ലാം സൃഷ്ടിക്കുകയും അവക്ക് ഒരു വ്യവസ്ഥയും നൽകുകയും ചെയ്തു. ബിഗ് ബാംഗിനു കാരണമായ് ഒന്നും തന്നെയില്ല. ശൂന്യത പോലുമില്ല. ശൂന്യതക്ക് ഒരു സ്പേസ് വേണം, സ്പേസും മാറ്ററും എനർജിയും സമയവും ഇല്ലാതെ, ഒന്നുമില്ലായ്മയിൽ നിന്നും ലോകങ്ങളുടെ നിർമ്മിതിയാണ് ബിഗ്‌ ബാംഗ്. 

ബിഗ് ബാംഗിനു ശേഷം പ്രധാനമായും രണ്ട് ഭാഗങ്ങളായാണ് തിരിക്കുന്നത്. അതിലെ ആദ്യത്തെ ഭാഗമാണ് പ്ലാഗ് ടൈമും ക്വാർക്കുകളുടേയും കോർക്കുകൾ വഴി ആറ്റങ്ങളുടേയും നിർമ്മിതി. അതിനെടുത്ത പ്ലാങ്ക് സമയം എന്നത് ഒരു ഇമവെട്ടുന്ന സമയത്തിനുള്ളിൽ!! ആ സമയത്തിനുള്ളിൽ സ്പേസ്, സമയം, ദ്രവ്യം (മാറ്ററും ഡാർക്ക് മാറ്ററും), ഊർജ്ജം (എനർജ്ജിയും ഡാർക്ക് എനർജ്ജിയും) എന്നിവ സൃഷ്ടിക്കപെട്ടു. ഒരു തവണതന്നെ അനേകം ബിഗ്‌ബാംഗുകൾ സംഭവിക്കുകയും അനേകം ലോകങ്ങൾ നിർമ്മിക്കപെട്ടിട്ടുണ്ടെന്നും പുതിയ ശാസ്ത്ര നിഗമനങ്ങളിൽ കാണാൻ സാധിക്കും.

ഖുർ‌ആൻ പറയുന്നത് കേൾക്കുക, ٱلَّذِى خَلَقَ سَبْعَ سَمَٰوَٰتٍۢ طِبَاقًۭا ۖ مَّا تَرَىٰ فِى خَلْقِ ٱلرَّحْمَٰنِ مِن تَفَٰوُتٍۢ ۖ فَٱرْجِعِ ٱلْبَصَرَ هَلْ تَرَىٰ مِن فُطُورٍۢ  ഏഴു ആകാശങ്ങളെ ഒന്നിനു മീതെ മറ്റൊന്നായി അടുക്കുകളായി സൃഷ്ടിച്ചവനാകുന്നു അവന്‍. പരമകാരുണികന്‍റെ സൃഷ്ടിപ്പില്‍ യാതൊരു ഏറ്റക്കുറവും നീ കാണുകയില്ല. എന്നാല്‍ നീ ദൃഷ്ടി ഒന്നുകൂടി തിരിച്ചു കൊണ്ട്‌ വരൂ. വല്ല വിടവും നീ കാണുന്നുണ്ടോ? (ഖുർ‌ആൻ 67:3)

أَلَمْ تَرَوْا۟ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَٰوَٰتٍۢ طِبَاقًۭا  നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ്‌ അല്ലാഹു ഒന്നിനു മീതെ മറ്റൊന്നായി അടുക്കുകളായിട്ട്‌ ഏഴ്‌ ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്‌ എന്ന്‌. (ഖുർ‌ആൻ 71:15)

هُوَ ٱلَّذِى خَلَقَ لَكُم مَّا فِى ٱلْأَرْضِ جَمِيعًۭا ثُمَّ ٱسْتَوَىٰٓ إِلَى ٱلسَّمَآءِ فَسَوَّىٰهُنَّ سَبْعَ سَمَٰوَٰتٍۢ ۚ وَهُوَ بِكُلِّ شَىْءٍ عَلِيمٌۭ അവനാണ്‌ നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയിലുള്ളതെല്ലാം സൃഷ്ടിച്ചു തന്നത്‌. പുറമെ ഏഴ്‌ ആകാശങ്ങളായി ക്രമീകരിച്ചുകൊണ്ട്‌ ഉപരിലോകത്തെ സംവിധാനിച്ചവനും അവന്‍ തന്നെയാണ്‌. അവന്‍ എല്ലാ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു. (ഖുർ‌ആൻ 2:29)

تُسَبِّحُ لَهُ ٱلسَّمَٰوَٰتُ ٱلسَّبْعُ وَٱلْأَرْضُ وَمَن فِيهِنَّ ۚ وَإِن مِّن شَىْءٍ إِلَّا يُسَبِّحُ بِحَمْدِهِۦ وَلَٰكِن لَّا تَفْقَهُونَ تَسْبِيحَهُمْ ۗ إِنَّهُۥ كَانَ حَلِيمًا غَفُورًۭا  ഏഴ്‌ ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു യാതൊരു വസ്തുവും അവനെ സ്തുതിച്ച്‌ കൊണ്ട്‌ ( അവന്‍റെ ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷെ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു. (ഖുർ‌ആൻ 17:44)

أَلَمْ تَرَوْا۟ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَٰوَٰتٍۢ طِبَاقًۭا നിങ്ങള്‍ കണ്ടില്ലേ; എങ്ങനെയാണ്‌ അല്ലാഹു അടുക്കുകളായിട്ട്‌ ഏഴ്‌ ആകാശങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്‌ എന്ന്‌. (ഖുർ‌ആൻ 7:15)

قُلْ مَن رَّبُّ ٱلسَّمَٰوَٰتِ ٱلسَّبْعِ وَرَبُّ ٱلْعَرْشِ ٱلْعَظِيمِ നീ ചോദിക്കുക: ഏഴുആകാശങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്‍റെ രക്ഷിതാവും ആരാകുന്നു? (ഖുർ‌ആൻ 23:86)

وَبَنَيْنَا فَوْقَكُمْ سَبْعًۭا شِدَادًۭا നിങ്ങള്‍ക്ക്‌ മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും (ഖുർ‌ആൻ 78:12)

സമാ‌അ് എന്നത് നമ്മുടെ ഭാഷയിൽ ആകാശം എന്നുപറയുന്നെങ്കിലും അതിനു ലോകം, പ്രപഞ്ചം  എന്നൊക്കെ അർത്ഥങ്ങളുണ്ട്. ആകാശം എന്നത് തന്നെ ഈ പ്രപഞ്ചത്തിന്റെ അതിരുകളായ് കണക്കാക്കിയാൽ ഈ പ്രപഞ്ചത്തെ മൊത്തത്തിൽ ഉൾകൊള്ളുന്നതാണ് ആകാശം. ഭൂമിയും, സൂര്യനും, സോളാർ സിസ്റ്റവും, മിൽക്കിവേയ് ഗാലക്സിയും ഗാലക്സി ക്ലസ്റ്ററുകളും അങ്ങനെ മില്ല്യൺ കണക്കിനു ഗാലക്സികൾ ചേർന്ന ഈ പ്രപഞ്ചവും ഉൾകൊള്ളുന്നതാണ് ആകാശം. അങ്ങനെ പല ആകാശങ്ങളുടെ സൃഷിപ്പിനെ കുറിച്ചാ‍ണ് മുകളിലെ ആയത്തുകളിൽ മുഴുവനും കാണാവുന്നത്. 

ഏഴ് എണ്ണമാകാം, അതല്ലെങ്കിൽ അറബി ഭാഷയിൽ അനേകം എന്നു സൂചിപ്പിക്കാൻ ഏഴ് എന്നത് ഉപയോഗിക്കാറുണ്ട്, ആ നിലയിൽ അനേകം ലോക നിർമ്മിതി ഉണ്ടായിട്ടുണ്ട് എന്നാണ് ഖുർ‌ആനിലെ ആയത്തുകളിൽ നിന്നും മനസ്സിലാക്കാവുന്നത്.

അങ്ങനെ രണ്ടു ഘട്ടങ്ങളിലായി അവയെ അവന്‍ ഏഴു ആകാശങ്ങളാക്കിത്തീര്‍ത്തു. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്‌. فَقَضاهُنَّ سَبعَ سَماواتٍ في يَومَينِ وَأَوحىٰ في كُلِّ سَماءٍ أَمرَها ۚ وَزَيَّنَّا السَّماءَ الدُّنيا بِمَصابيحَ وَحِفظًا ۚ ذٰلِكَ تَقديرُ العَزيزِ العَليمِ  (ഖുർ‌ആൻ 41:12)

മുകളിലെ ആയത്തിലെ “അങ്ങനെ രണ്ടു ഘട്ടങ്ങളിലായി അവയെ അവന്‍ ഏഴു ആകാശങ്ങളാക്കിത്തീര്‍ത്തു” എന്നത് പ്രപഞ്ചങ്ങളുടെ നിർമ്മിതിയിലെ പ്രധാന രണ്ട് ഘട്ടങ്ങളാണ്, അതൊരൂ പക്ഷെ അടിസ്ഥാന ഘടകങ്ങളായ എനർജ്ജി, മാസ്, സ്പേസ്, ടൈം എന്നിവയുടെ നിർമ്മിതിയും ശേഷമുള്ള നിർമ്മിതിയുമാകാം, അതല്ലെങ്കിൽ ആദ്യത്തെ പ്ളാങ്ക് സമയവും അതിന് ശേഷമുള്ള സമയവുമാകാം, കൂടുതൽ പഠനം ആവശ്യമാണ്. ആ ആയത്തിന്റെ അവസാന ഭാഗം നോക്കുക, “സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു എന്നത്!”

ബിഗ്‌ബാംഗിനു ശേഷമുള്ള ലോക നിർമ്മിതിയെ കുറിച്ചുള്ള ശാസ്ത്രീയമായ പഠനങ്ങളിൽ കാണാവുന്നത് നമ്മൾ ജീവിക്കുന്ന ഈ ലോകത്തിൻ്റെ നിർമ്മിതി സംഭവിച്ചത് വളരെ സൂക്ഷ്മമായ ഫൈൻ ട്യൂണിങ്ങോട് കൂടിയാണ്, മാറ്റർ, ഡാർക്ക് മാറ്റർ, എനർജ്ജി, ഡാർക്ക് എനർജ്ജി എന്നിവ സെറ്റ് ചെയ്യപെട്ടത്. അങ്ങനെ സെറ്റ് ചെയ്യപെട്ട ലോകത്തെ ഗാലക്സികളുണ്ടാവുകയുള്ളൂ എന്നാണ് ശാസ്ത്രീയ പഠനം. അതായത് നമ്മൾ ജീവിക്കുന്ന ഈ ലോകത്ത് മാത്രമാണ് നക്ഷത്രങ്ങളും ഗാലക്സികളും ഉള്ളൂ, മറ്റു പ്രപഞ്ചങ്ങൾ എനർജ്ജി, ഡാർക്ക് എനർജ്ജി, മാറ്റർ, ഡാർക്ക് മാറ്റർ എന്നിവയുടെ തോത് ശരിയാം വിധം ഫൈൻ ട്യൂൺ അല്ലാത്തതിനാൽ ആ ലോകത്ത് നക്ഷത്രങ്ങളൊന്നും രൂപപെട്ടിട്ടില്ല എന്നാണ് ആധുനിക ശാസ്ത്ര പഠനങ്ങളിൽ ഉള്ളത്. അതുതന്നെയാണ് മുകളിലെ ഖുർ‌ആൻ ആയത്തിലെയും വിവക്ഷ. 

നമ്മുടെ പ്രപഞ്ച നിർമ്മിതിയെ രണ്ട് ഘട്ടങ്ങളായ് കണക്കാക്കാം, റേഡിയേഷൻ ഘട്ടവും ദ്രവ്യഘട്ടവും. റേഡിയേഷൻ ഘട്ടമാണ് ആദ്യം, എനർജ്ജിയുടെ ഘട്ടങ്ങളായ് പ്ലാങ്ക് എപെക്, ഇൻഫ്ലേഷനറി എപെക്, എലക്ട്രോ വീക് എപെക്, ശേഷം ക്വാർക് എപെക്, ഹാർഡ്രോൺ എപെക്, ലെപ്റ്റോൺ എപെക്, ന്യൂക്ലിയർ എപെക് എന്നീ ഘട്ടങ്ങളാണ്. ഈ പ്ലാങ്ക് കാലയളവ് പോയിന്റ് 0 മുതൽ ഏകദേശം 10^-43 സെക്കൻഡ് വരെ നീളുന്നു , പ്ലാങ്ക് സമയം എന്ന നിലയിൽ മാത്രമേ ഇത് അളക്കാൻ കഴിയൂ എന്നതിനാലാണ് ഇതിന് അങ്ങനെ ഒരു പേര് നൽകിയിരിക്കുന്നത്. ദ്രവ്യത്തിന്റെ കടുത്ത ചൂടും സാന്ദ്രതയും കാരണം പ്രപഞ്ചത്തിന്റെ അവസ്ഥ വളരെ അസ്ഥിരമായിരുന്നു, അത് വികസിക്കാനും തണുപ്പിക്കാനും തുടങ്ങി. ദ്രവ്യഘട്ടത്തിൽ അറ്റോമിക് എപെക് ആണ് ആദ്യം, ബിഗ്‌ബാംഗിൽ രൂപം കൊണ്ട് ഏറ്റവും കൂടിയ താപനില 1 ട്രില്ല്യൻ ഡിഗ്രി സെൽ‌ഷ്യസിൽ നിന്നും മില്ല്യൻ സെൽ‌ഷ്യസിലേക്ക് കുറഞ്ഞപ്പോൾ ഐയേണൈസട് ഇൽക്ട്രോണുകൾ ഒരു ന്യൂക്ലിയർ കണ്ടെത്തി ഒരു റീകൊമ്പിനേഷൻ സാധ്യമായി. ആ പ്രോസസ് വഴിയാണ് ഹൈഡ്രജൻ എലമെൻ്റ് രൂപപെടുന്നത്.

ബിഗ് ബാംഗ് വഴി ദ്രവ്യ നിർമ്മിതിയുടെ അടിസ്ഥാന ഘടകങ്ങളായ ക്വാർക്കുകളും ഇലക്ട്രോണുകളും ആണ് സൃഷ്ടിക്കപെട്ടത്. ക്വാർക്കുകൾ ആറ് വിധമുണ്ട്, ക്വാർക്കുകൾ വ്യത്യസ്ത രീതിയിൽ ചേർന്നാണ് ന്യൂട്രോണും (2 അപ് ക്വാർക്കും 1 ഡൌൺ ക്വാർക്കും), പ്രോട്ടോണും (1 അപ് ക്വാർക്കും 3 ഡൌൺ ക്വാർക്കും) ഉണ്ടാകുന്നതും അവ ചേർന്നാണ് ഒരു ആറ്റം രൂപപെട്ടതും. ആറ്റങ്ങൾ രൂപപെട്ട് രണ്ട് ആറ്റങ്ങൾ കൂടി ചേർന്ന് ഹീലിയവും ശേഷം ഒരു ആറ്റം മാത്രമുള്ള മൂലകമായ് ഹൈഡ്രജനും ഉണ്ടായി.

ആദ്യത്തിൽ സൂചിപ്പിച്ചത് പോലെ ബിഗ്‌ബാംഗ് വഴി സ്പേസ് ഉണ്ടായി.. എന്നാൽ എല്ലം ഒട്ടിചേർന്ന ഒന്നായിരുന്നു. അല്ലാഹു വിശുദ്ധ ഖുർ‌ആനിലൂടെ പറയുന്നത് നോക്കുക, “അതിനു പുറമെ അവൻ ആകാശത്തിനു നേർക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. എന്നീട്ട് അതിനോടും ഭൂമിയോടും അവൻ പറഞ്ഞു, “നിങ്ങൾ അനുസരണ പൂർവ്വമോ നിർബന്ധിതമായോ വരിക”. അവ രണ്ടും പറഞ്ഞു, ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു. ثُمَّ استَوىٰ إِلَى السَّماءِ وَهِيَ دُخانٌ فَقالَ لَها وَلِلأَرضِ ائتِيا طَوعًا أَو كَرهًا قالَتا أَتَينا طائِعينَ  ഖുർ‌ആൻ 41:11 

വലിയ തോതിൽ ഹൈഡ്രജൻ ഹീലിയ വാതകങ്ങളിൽ ഭീമൻ പുകപടലങ്ങൾ മേഘങ്ങളായ് രൂപം പ്രാപിച്ചു. ഹൈഡ്രജൻ ആറ്റങ്ങൾ പരസ്പരം കൂടിച്ചേർന്ന് അവക്കിടയിൽ വൈദ്യുതകാന്തികശക്തി രൂപം കൊണ്ട് തന്മാത്രകൾക്കിടയിൽ ഗുരുത്വാഗർഷണം വളരെ കൂടുകയും അവ വളരെ സാന്ദ്രതയോടെ തന്മാത്രകളെ ബന്ധിപ്പിക്കുകയു സാന്ദ്രത കൂടി അവിടെ ചൂട് പിടിച്ച് ന്യൂക്ലിയ ഫ്യൂഷൻ ആരംഭിക്കുന്നു, അങ്ങിനെ അതൊരൂ നക്ഷത്രമായി പരിവർത്തനം ചെയ്യപെടുന്നു. അങ്ങനെ അനേകം നക്ഷത്രങ്ങൾ രൂപം കൊണ്ടു. ഫ്യൂഷൻ പ്രതിപ്രവർത്തനം വഴി നക്ഷത്രത്തിന്റെ ഉൾഭാഗത്ത് ഉയർന്ന താപം രൂപപെടുകയും അത് ആറ്റങ്ങളെ കൂട്ടിചേർത്ത് പുതിയ മൂലകങ്ങളെ രൂപപെടുത്തുകയും ചെയ്തു. മൂന്ന് ഹീലിയം ന്യൂക്ലിയസ് ചേർന്നു കാർബണും രണ്ട് കാർബൺ ന്യൂക്ലിയസ് ചേർന്ന് മഗ്നീഷ്യവും അങ്ങനെ സിലികോൺ തുടങ്ങിയ മൂലകങ്ങളുണ്ടായി. സിലികോൺ ന്യൂക്ലിയസ് ചേർന്നാണ് ഭാരം കൂടിയ അയേൺ ഉണ്ടാകുന്നത്. അയേൺ ഭാരം കൂടിയ മൂലകവും അതിന്റെ ന്യൂക്ലിയസിൽ പ്രോട്ടോണും ന്യൂട്രോണും ദൃഢബദ്ധമായി വളരെ ശക്തിയിൽ പരസ്പരം ബന്ധിച്ചിരിക്കുന്നതിനാൽ അയേൺ ന്യൂക്ലിയസിൽ നിന്നും പുതിയ മൂലകങ്ങൾ രൂപം കൊള്ളാതായി. അയേണിനു ശേഷം ഭാരം കൂടിയ മൂലകങ്ങളായ ക്രോമിയം, സിങ്ക്, ഗോൾഡ്, പ്ലാറ്റിനം എന്നിവ ഉണ്ടായിട്ടില്ല. ആ മൂലകങ്ങൾ സൃഷ്ടിക്കപെടുന്നത് നക്ഷത്ര തകർച്ച നേരിട്ട് വലിയ രീതിയിലുള്ള സൂപ്പർ‌നോവ എക്സ്പ്ലോഷൻ വഴിയാണ്.  സൂപ്പർനോവ വൻ സ്ഫോടനം വഴി നക്ഷത്രത്തിനുള്ളിലെ താപത്തേക്കാൾ 300 ഇരട്ടി താപം (8ബില്ല്യൻ ഡിഗ്രി) ഉണ്ടാവുകയും അതുവഴി അയേൺ ന്യൂക്ലിയസ് ചേർന്ന് ബാക്കിയുള്ള ഭാരം കൂടിയ മൂലകങ്ങളായ ക്രോമിയം, സിങ്ക്, ഗോൾഡ്, പ്ലാറ്റിനം തുടങ്ങിയവ രൂപപെടുകയും ചെയ്തു. 

സൂപ്പർ നോവ എൿസ്പ്ലോഷൻ വഴിയാണ് പുതിയ നക്ഷത്രങ്ങളും ഗ്രഹങ്ങളുമെല്ലാം രൂപപെട്ടത്. സ്പേസിൽ ഏത് മൂലകങ്ങൾക്കും മാഗനെറ്റിക് ഫീൽഡ് ഉണ്ടാകുമെന്നതിനാൽ അവ പരസ്പരം അടുത്തുള്ളവയെ ആകർഷിക്കും. സൂപർ നോവ എക്പ്ലോഷൻ വഴി ചിന്നിചിത്രറിയ മൂലകങ്ങൾ പരസ്പരം ആകർഷിച്ച് നക്ഷത്രങ്ങളും ഗ്രഹങ്ങളുമൊക്കെ ഉണ്ടാകുന്നത്. അങ്ങനെ സംഭവിച്ച ഒരു സൂപർനോവ എക്സ്പ്ലോഷൻ വഴി വലിയ തോതിൽ വ്യാപിച്ച ഗ്യാസും പൊടിപടലങ്ങളും നക്ഷത്രങ്ങളും സൂര്യനും ഗ്രഹങ്ങളുമൊക്കെയായി മാറി. ഹൈഡ്രജൻ വാതകം വലിയ ഗുരുത്വാഗർഷണത്തോടെ അടുക്കുകയും ഇലക്ട്രോമാഗനെറ്റിക് ഫീൽഡ് വഴി അവക്ക് ഒരു കോർ രൂപപെടുകയും അതിൽ ന്യൂക്ലിയർ ഫ്യൂഷൻ ആരംഭിച്ച് സൂര്യനായി രൂപപെട്ടു, അതിന്റെ ശക്തമായ കാന്തിക മണ്ഢലത്തിൽ അവക്ക് ചുറ്റും പൊടിപടലങ്ങൾ ചേർന്ന് ഗ്രഹങ്ങളും രൂപം കൊണ്ടു. അയേൺ നിക്കൽ തുടങ്ങിയവ കൂടി ചേർന്നാണ് ഭൂമിയുടെ ആദ്യ ഘട്ടം (കോറ്) രൂപപെടുന്നത്. അതിലേക്ക് സിലികോൺ തുടങ്ങിയ അനേകം മൂലകങ്ങൾ ആകർഷിക്കപെട്ടാണ് ഭൂമിയുണ്ടാകുന്നത്. അതേ പോലെ അനേകം ഗ്രഹങ്ങളും. സൂപ്പർ നോവ എക്പ്ലോഷൻ വഴി മൂലകങ്ങൾ കൂടാതെ വ്യത്യസ്ത മൂലകങ്ങൾ ചേർന്ന പദാർത്ഥങ്ങളും (ജലം) രൂപപെട്ടു. ഭൂമിയുടെ കോറിലേക്ക് ജലവും ആഗിരണം ചെയ്യപെടുകയും ഭൂമിയുടെ ഭാഗമാകുകയും ചെയ്തു. 

ആറ്റങ്ങൾ കൂടിചേർന്ന് ആറ്റങ്ങളുടെ എണ്ണത്തിനനുസരിച്ചാണ് ലോകത്തെ എല്ലാ പദാർത്ഥങ്ങളും ഉണ്ടായത്. 26 ആറ്റങ്ങൾ ചേർന്നാൽ ഇരുമ്പും 79 ആറ്റങ്ങൾ കൂടി ചേർന്നാൽ സ്വർണ്ണവും 80 ആറ്റങ്ങൾ ചേർന്നാൽ മെർ‌ക്കുറിയുമായി തീരുന്നു. ഒരു മൂലകത്തിന്റെ ന്യൂക്ലിയസ്സിലുള്ള ആറ്റത്തിന്റെ ഘടനയും എണ്ണത്തിനും അനുസരിച്ചാണ് ലോകത്തെ എല്ലാ മൂലകത്തിന്റെ ഘടനയും സ്വഭാവവും തീരുമാനിക്കപെടുന്നത്. ആറ്റൊമിക് നമ്പർ 47 ആയ സിൽ‌വറും ആറ്റൊമിക് നമ്പർ 79 ആയ സ്വർണ്ണവും സോളിഡ് മറ്റലാണെങ്കിൽ ആറ്റൊമിക് നമ്പർ 35 ആയ ബ്രോമിനും ആറ്റൊമിക് നമ്പർ 80 ആയ മെർക്കുറി ലിക്യുഡ് അവസ്ഥയിലാണ് ആണ്. അപ്പോൾ ആറ്റങ്ങളുടെ എണ്ണത്തിൽ മാത്രമല്ല അതിന്റെ സ്വഭാവം നിർണ്ണയിക്കുന്നത്. 

സ്വർണ്ണത്തെക്കാൾ ഒരു ആറ്റം കൂടിയ മെർക്കുറിയുടെ കോർ സ്വർണ്ണത്തെ പോലെ അത്ര ദൃഢതയിലുള്ളതല്ല, ഒരു മെറ്റലാണെങ്കിലും അത് ദ്രാവകരൂപത്തിലാണ്. അപ്പോൾ ലോകത്തെ ഓരോ മൂലകങ്ങളും ഒരു പ്രത്യേകതയോടെ രൂപപെട്ടതാണ് എന്നുമനസ്സിലാക്കാം. എന്തുകൊണ്ട് സ്വർണ്ണത്തിന്റെ അതേ ന്യൂക്ലിയസിനെ പോലെ മെർക്കുറിയുടെ ന്യൂക്ലിയസിലെ ന്യൂട്രോണും പ്രോട്ടോണും ചേർന്നില്ല, എന്തുകൊണ്ട് മെർക്കുറിയുടെ അതേ പോലെ ആറ്റങ്ങളുള്ളതും ന്യൂക്ലിയ ശക്തമായതുമായ മറ്റൊരൂ മൂലകം രൂപപെട്ടില്ല?  ഈ ലോകത്തുള്ള ഓരോ മൂലകങ്ങളും എങ്ങിനെ ആയിരിക്കണമെന്നും അതിന്റെ ഗുണവും സ്വഭാവവുമെല്ലാം വളരെ വ്യക്തമായ് നിർണ്ണയിക്കപെട്ടതായ് സൃഷ്ടിക്കപെട്ടു എന്നെ നമുക്ക് മനസ്സിലാക്കാൻ സാധിക്കൂ.

ഈ ലോകത്തുള്ള എല്ലാ മൂലകങ്ങളും ക്വാർക്ക് എന്ന അടിസ്ഥാന വസ്തുവിൽ നിന്ന് രൂപം കൊണ്ടതാണെങ്കിലും അവ വ്യതിരിക്തമായ മൂലകങ്ങളായി നില നിൽക്കുന്നു, വ്യത്യസ്ത  മൂലകങ്ങൾ ചേർന്ന് പല വസ്തുക്കളും രൂപപെടുന്നു, അവർക്കും വ്യതിരിക്തമായ സ്വഭാവ ഗുണങ്ങളുമുണ്ട്. അതേ പോലെ തന്നെ ജൈവലോകത്തുള്ള ഓരോന്നും ജൈവ കണങ്ങൾ ചേർന്ന് വ്യതിരിക്തമായ് സൃഷ്ടിക്കപെട്ടു. നിലവിലെ 118 മൂലകങ്ങളോരോന്നും വ്യത്യാസപെട്ടിരിക്കുന്നു, മെർക്കുറിയും സ്വർണ്ണവും അടുത്ത മൂലകങ്ങളാണെങ്കിലും വ്യത്യാസപെട്ടിരിക്കുന്നത് പോലെ തന്നെ ജൈവ ലോകത്തും ഓരോന്നും വ്യത്യാസപെട്ടിരിക്കുന്നു.

ജൈവ ജീവികൾ, ജിന്നുകൾ (തീയ് കൊണ്ട്), മലക്കുകൾ (പ്രകാശം കൊണ്ട്) എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ജീവനുള്ള സൃഷ്ടിപ്പിനെ കുറിച്ചാണ് ഖുർ‌ആനിൽ ഉള്ളത്. ഭൂമിയിലുള്ള നമ്മൾ കാണുന്നതെല്ലാം ജൈവകണങ്ങളാൽ സൃഷ്ടിക്കപെട്ടതാണ്. അതിൽ മനുഷ്യന്റെ ആദ്യത്തെ മോഡൽ സൃഷ്ടിക്കപെട്ടത് മുട്ടിയാൽ മുഴങ്ങുന്ന കളിമണ്ണ്കൊണ്ടാണ്. പിന്നീട് മനുഷ്യൻ ഭൂമിയിലെത്തിയത് എങ്ങനെയാണെന്ന് ഖുർ‌ആനിൽ വ്യക്തമായി പ്രസ്താവിക്കപെട്ടിട്ടില്ല. എന്നാൽ ജീവനുള്ള എല്ലാത്തിനേയും സൃഷ്ടിച്ചത് വെള്ളത്തിൽ നിന്നാണെന്ന് ഖു‌ർ‌ആനിലുണ്ട്. കൂടാതെ, ലോകത്തുള്ളവയെല്ലാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥ പ്രകാരമാണെന്നും ഉണ്ട്.  തീർച്ചയായും ഏത് വസ്തുവേയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു. إِنّا كُلَّ شَيءٍ خَلَقناهُ بِقَدَرٍ (ഖുർ‌ആൻ 54: 49). 

ഈ ലോകത്തിന്റെ നിർമ്മിതി, അതിന്റെ ഓരോഘട്ടങ്ങൾ എല്ലാം ഒരു വ്യവസ്ഥ പ്രകാരമാണ്. ശേഷം ഭൂമിയുടെ സൃഷ്ടിപ്പും [ നീ പറയുക: രണ്ടു ഘട്ടങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന്‌ നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്‌? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്‌. 

“ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല” എന്ന് പറയുന്നതില്‍ നിന്ന് ഓരോ സ്രിഷ്ടിപ്പിന്റെ പിന്നിലും കൃത്യമായ ഉദ്ദേശം ഉണ്ടെന്നും വ്യക്തം. തന്റെ സൃഷ്ടിപ്പ് തീര്‍ത്തും കുറ്റമറ്റതും വിശിഷ്ടവും ആണെന്നും അല്ലാഹു പറയുന്നു. (“സൃഷ്ടിച്ച എല്ലാ വസ്തുക്കളെയും വിശിഷ്ടമാക്കിയവനത്രെ അവന്‍”).

തുടരും.