ശുഭവസ്ത്രം ധരിപ്പിച്ച് അമ്മ ഉമ്മ
തന്നു
ശുഭാപ്തിയിൽ അച്ചനെന്റെ കൈപിടിച്ചു
ചുവടുവെച്ചു ജീവിതം മുന്നോട്ട് നീങ്ങി
അച്ചനെപ്പോഴും ഉപദേശിയായ്, കൂടെ
വീട്ടിലമ്മയും കൂടി
നീയിങ്ങോട്ട് നോക്കരുത്, അങ്ങോട്ടും
ഇവരുടെ കൂടേ കൂടരുത്, അവരുടേയും
ഇവിടം ചീത്തയാണ്,
അവിടേയും
മാർഗ്ഗരേഖ നിശ്ചയിച്ചു, സമയവും
മാലിന്യം പുരളാത്ത രേഖ,
ശുഭാപ്തിയുള്ള രേഖ
നിയന്ത്രണങ്ങളുടെ വഴിയിലൂടെ നടന്നു
കാലം കൂടിയപ്പോൾ
നിയന്ത്രണങ്ങളും കൂടി
വഴി അതിർവരമ്പുകളായ് മതിലുകളായ്
ഉയർന്നു
മതിലിനു മുകളിലൂടെയായ് യാത്ര,
ഒറ്റപെട്ടയാത്ര
നിയന്ത്രണങ്ങൾ കൂട്ടി മതിലിനുയരം കൂട്ടി
താഴേക്കിടയിലേക്ക് നോക്കുന്നത് പേടിയായ്, നടക്കുന്നതും
പേടിയായ്
മതിലുകളിൽ നിന്നിറങ്ങി നാലു മതിലുകൾക്കുള്ളിൽ മാത്രമായ്
നിയന്ത്രണങ്ങൾ ജയിലുകൾ തീർത്തു, ഞാനെന്നിൽ
മാത്രമായ് തീർന്നു.
No comments:
Post a Comment